വണ്‍പ്ലസ്‌ 5ടിയ്‌ക്കായി കാഷിഫൈയുടെ ബൈബാക്‌ പ്രോഗ്രാം


വണ്‍പ്ലസ്‌ കാഷിഫൈയുമായി ചേര്‍ന്ന്‌ ബൈബാക്‌ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇതനുസരിച്ച്‌ ഉപോക്താക്കള്‍ക്ക്‌ അവരുടെ പഴയ ഡിവൈസ്‌ നല്‍കി കാഷിഫൈയില്‍ നിന്നും പണം നേടാം. എന്നാല്‍ തിരഞ്ഞെടുത്ത 22 ബ്രാന്‍ഡുകള്‍ക്ക്‌ മാത്രമാണ്‌ നിലിവല്‍ ഇത്‌ സാധ്യമാവുക. രാജ്യത്തെ 31 നഗരങ്ങളില്‍ കാഷ്‌ബാക്‌ സേവനം ലഭ്യമാകും. വണ്‍പ്ലസ്‌ സ്‌റ്റോര്‍ ഡോട്ട്‌ ഇന്നില്‍ പുതിയ സ്‌മാര്‍ട്‌ഫോണ്‍ ഓഡര്‍ എത്തിയതിന്‌ ശേഷം മാത്രമായിരിക്കും ബൈബാക്‌ സേവനം ലഭ്യമാവുക.

Advertisement


വണ്‍പ്ലസ്‌ 5ടി ലാവ റെഡ്‌ പതിപ്പ്‌ പുറത്തിറക്കിയതിന്‌ ശേഷമാണ്‌ ബൈബാക്‌ പ്രോഗ്രാം അവതരിപ്പിക്കുന്നത്‌. ഈ മോഡല്‍ ബൈബാക്‌ പ്രോഗ്രാം വഴി വിറ്റഴിച്ചിരുന്നു. അതിന്‌ ശേഷം കമ്പനി കാഷിഫൈ വഴി എല്ലാ വണ്‍പ്ലസ്‌ സ്‌മാര്‍ട്‌ഫോണുകളിലേക്കും ബൈബാക്‌ പ്രോഗ്രാം നീട്ടി.

Advertisement

ബൈബാക്‌ പ്രോഗാം ലഭ്യമാകുന്ന നഗരങ്ങള്‍

അഹമ്മദാബാദ്‌, ബാംഗ്ലൂര്‍, ചണ്ഡിഗഡ്‌, ചെന്നൈ, ഡല്‍ഹി, ഗാസിയബാദ്‌, ഗുര്‍ഗാവ്‌, ഹൈദരാബാദ്‌, കൊല്‍ക്കത്ത, മുംബൈ, നോയിഡ

എക്‌സ്‌ചേഞ്ചില്‍ ഉള്‍പ്പെടുന്ന ബ്രാന്‍ഡുകള്‍

ആപ്പിള്‍, ഗൂഗിള്‍, എച്ച്‌ടിസി, ഹ്യുവായ്‌, ഒപ്പോ, വിവോ, സാംസങ്‌, സോണി, ഷവോമി, മൈക്രോമാക്‌സ്‌, മോട്ടറോള, എല്‍ജി, കാര്‍ബണ്‍.

എക്‌സ്‌ചേഞ്ച്‌ ചെയ്യുന്നത്‌ എങ്ങനെ

സ്‌റ്റെപ്‌ 1

വണ്‍പ്ലസ്‌ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ പോയി മുകളില്‍ വലത്‌ ഭാഗത്ത്‌ കാണുന്ന സ്‌റ്റാര്‍ട്ട്‌ ബൈബാക്‌ പ്രോഗ്രാമില്‍ ക്ലിക്‌ ചെയ്യുക.

സ്‌റ്റെപ്‌ 2

നിങ്ങളുടെ ഡിവൈസ്‌ സെലക്ട്‌ ചെയ്യുക, നിങ്ങളുടെ നഗരം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇതിനുള്ള നിരക്ക്‌ ലഭിക്കും. പഴയ ഡിവൈസിന്റെ നിലവിലെ വിവരങ്ങള്‍ നല്‍കണം.

സ്റ്റെപ്‌ 3.

ഇനി ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുതിയ വണ്‍പ്ലസ്‌ 5ടി സ്‌മാര്‍ട്‌ഫോണ്‍ വാങ്ങാം

സ്‌റ്റെപ്‌ 4

വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വണ്‍ പ്ലസ്‌ 5ടി നിങ്ങളുടെ മേല്‍വിലാസത്തിലേക്ക്‌ അയച്ച്‌ തരും.

സ്റ്റെപ്‌ 5

അതിന്‌ ശേഷം കാഷിഫൈ ടീം നിങ്ങളുമായി ബന്ധപ്പെട്ട്‌ കൂടിക്കാഴ്‌ചയ്‌ക്കുള്ള സമയം തീരുമാനിക്കും. പഴയ ഡിവൈസിന്റെ വില എക്‌സ്‌ചേഞ്ചിന്റെ സമയത്ത്‌ നിങ്ങള്‍ക്ക്‌ അവര്‍ കൈമാറും.

വിന്‍ഡോസ് 10ന്റെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
വണ്‍പ്ലസ്‌ 5ടി

വണ്‍പ്ലസിന്റെ മികച്ച സവിശേഷതകളോടു കൂടിയ പുതിയ മോഡലാണ്‌ വണ്‍പ്ലസ്‌ 5ടി.

18: 9 ആസ്‌പെക്ട്‌ റേഷ്യോ, 401 പിപിഐഎന്നിവയോട്‌ കൂടിയ 6-ഇഞ്ച്‌ 1080പി എഫ്‌എച്ച്‌ഡി + ഒപ്‌റ്റിക്‌ അമോലെഡ്‌ ഡിസ്‌പ്ലെ (2160x1080 പിക്‌സല്‍സ്‌) യോട്‌ കൂടിയാണ്‌ ഡിവൈസ്‌ എത്തുന്നത്‌ . 80.5 ശതമാനമാണ്‌ സ്‌ക്രീന്‍-ടു- ബോഡി അനുപാതം. ക്വാല്‍ക്കമിന്റെ ഏറ്റവും പുതിയതും ശക്തവുമായ ചിപ്‌സെറ്റ്‌ 2.45 ജിഗഹെട്‌സ്‌ സ്‌നാപ്‌ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ്‌ ഡിവൈസിലുള്ളത്‌. അഡ്രിനൊ 540 ജിപിയു ആണ്‌ ഇതോടൊപ്പം ഉള്ളത്‌.

ഡിവൈസിന്റെ 6ജിബി റാം, 64ജിബി സ്റ്റോറേജ്‌ പതിപ്പിനെ കൂടാതെ 8ജിബി റാം, 128 ജിബി സ്റ്റോറേജ്‌ പതിപ്പും ലഭ്യമാകും.

ആന്‍ഡ്രോയ്‌ഡ്‌ 7.1.1 ന്യുഗട്ട്‌ അധിഷ്‌ഠിത ഓക്‌സിജന്‍ ഒഎസിലാണ്‌ ഡിവൈസ്‌ പ്രവര്‍ത്തിക്കുന്നത്‌. 16 എംപി , 20 എംപി ഡ്യുവല്‍ ക്യാമാറ സംവിധാനമാണ്‌ ഇതിലുള്ളത്‌.

പ്രധാന ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ എഫ്‌/1.7 അപെര്‍ച്ചറോട്‌ കൂടിയ 16 എംപി സോണി ഐഎംഎക്‌സ്‌398 സെന്‍സര്‍ ആണ്‌. ഡാഷ്‌ ചാര്‍ജിങ്‌ സപ്പോര്‍ട്ടോടു കൂടിയ 3300എംഎഎച്ച്‌ ബാറ്ററിയിലാണ്‌ ഡിവൈസ്‌ പ്രവര്‍ത്തിക്കുന്നത്‌.

Best Mobiles in India

English Summary

OnePlus has announced the buyback program in-ties with Cashify. According to this program, it allows the users to get cash for your old device from Cashify, but the exchange is available only for selected smartphones and areas only.