നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറച്ചുവച്ച് ഐഫോണില്‍ നിന്ന് കോളുകള്‍ വിളിക്കുന്നത് എങ്ങനെ?


പരിചയമില്ലാത്ത ആളുകള്‍ക്ക് നമ്മുടെ ഫോണ്‍ നമ്പര്‍ കിട്ടുന്നത് ആരെയും അസ്വസ്ഥരാക്കും. എന്നുകരുതി ഫോണ്‍ വിളിക്കാതിരിക്കാനും കഴിയില്ല. ഫോണ്‍ ചെയ്യുമ്പോള്‍ നമ്പര്‍ മറച്ചുവയ്ക്കുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഐഫോണില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Advertisement


1. നമ്പര്‍ ബ്ലോക്ക് ചെയ്യുക

നിങ്ങള്‍ ഒരാളെ വിളിച്ചാല്‍ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാന്‍ കഴിയരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യുക:

Advertisement

1. സെറ്റിംഗ്‌സ് ആപ്പ് എടുക്കുക

2. ഫോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3. Show My Caller ID എടുക്കുക

4. സ്ലൈഡര്‍ നീക്കി ഇത് ഓഫ് ചെയ്യുക

ഇന്ത്യയില്‍ എല്ലാ മൊബൈല്‍ സേവനദാതാക്കളും പ്രൈവറ്റ് നമ്പര്‍ അനുവദിക്കാറില്ല.എയര്‍ടെല്‍ ഡയല്‍പോര്‍ട്ട് എന്ന പേരില്‍ പ്രത്യേക സേവനം നല്‍കുന്നുണ്ട്.വോഡാഫോണിന് സ്വന്തം VPN സേവനമുണ്ട്.ബിഎസ്എന്‍എല്ലും വോയ്‌സ് VPN സൗകര്യം നല്‍കുന്നു.ഈ സേവനം ലഭ്യമാക്കുന്നതിന് കമ്പനികള്‍ ചെറിയ തുക ഈടാക്കും.

കമ്പനികള്‍ മാറുന്നതിന് അനുസരിച്ച് പ്രീപെയ്ഡ് ഉപയോക്തക്കള്‍ക്ക് സേവനം ലഭിക്കാം, ലഭിക്കാതിരിക്കാം.ഈ സേവനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക.സേവനം ലഭ്യമായാല്‍ മേല്‍പ്പറഞ്ഞ പ്രകാരം കോളര്‍ ഐഡി മറച്ചുവച്ച് കോളുകള്‍ വിളിക്കാനാകും.

Advertisement

നിങ്ങള്‍ ഫോണ്‍ കോള്‍ ചെയ്യുന്നതിന് മുമ്പ് വിളിക്കേണ്ട നമ്പരിന് മുന്നില്‍ *31# എന്നുകൂടി ചേര്‍ക്കുക. ഇതോടെ കോളര്‍ ഐഡി ബ്ലോക്ക് ചെയ്യപ്പെടും.ഇതുകൊണ്ട് ചില ദോഷങ്ങളുമുണ്ട്. ആനോണിമസ് കോള്‍ റിജക്ഷന്‍ സംവിധാനം ഫോണുകളില്‍ ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ കോള്‍ കണക്ട് ചെയ്യപ്പെടുകയില്ല.പുറത്തേക്കുള്ള എല്ലാ കോളുകളിലും കോളര്‍ ഐഡി ബ്ലോക്ക് ചെയ്തതിന് ശേഷം ഒരു ആണ്‍ബ്ലോക്ക്ഡ് കോള്‍ വിളിക്കണമെന്നുണ്ടെങ്കില്‍ നമ്പറിന് മുന്നില്‍ *31# ചേര്‍ക്കുക. മിക്ക നെറ്റ് വര്‍ക്കുകളിലും ഇത് പ്രവര്‍ത്തിക്കും.

എന്താണ് ഗൂഗിൾ ഡുപ്ലെക്സ്? ഡുപ്ളെക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

2. ബര്‍ണര്‍ നമ്പര്‍ ഉപയോഗിക്കുക

നമ്പര്‍ പൂര്‍ണ്ണമായും മറച്ചുവയ്ക്കുകയല്ല, ഐഫോണിലെ പ്രൈമറി നമ്പര്‍ മാത്രം മറച്ചുവച്ചാല്‍ മതിയെങ്കില്‍ ഈ രീതി തിരഞ്ഞെടുക്കുക. ഹഷ്ഡ് (Hushed), ബര്‍ണര്‍ (Burner) എന്നീ ആപ്പുകള്‍ രണ്ടാമതൊരു നമ്പര്‍ ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ നമ്പര്‍ മറച്ചുവച്ച് മറ്റൊരു നമ്പര്‍ തരുമെങ്കിലും ഈ സേവനം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയില്ല.

Advertisement

ഗൂഗിള്‍ വോയ്‌സ് ഉപയോഗിച്ച് ഇത് ചെലവുകുറഞ്ഞ രീതിയില്‍ ചെയ്യാനാകും. നമ്പര്‍ സൗജന്യമായി ബേണ്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും മറ്റൊരു നമ്പര്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഈ നമ്പരിലേക്ക് വരുന്ന കോളുകള്‍ നിങ്ങളുടെ ഫോണിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യും.

Best Mobiles in India

English Summary

How to call anonymously from Your iPhone