പാന്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?


ഇപ്പോള്‍ നിങ്ങളുടെ പാന്‍ കാര്‍ഡില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു തന്നെ ഓണ്‍ലൈനിലൂടെ തിരുത്താവുന്നതാണ്.

ഓണ്‍ലൈനിലൂടെ നിങ്ങളുടെ പാന്‍ കാര്‍ഡിലെ വിലാസം എങ്ങനെ തിരുത്താമെന്നു നോക്കാം.

#1. NSDL e-Gov പാന്‍ കാര്‍ഡിലെ വിലാസത്തിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അപേക്ഷിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. അതിനായി onlineservices.nsdl.com തുറക്കുക.

#2. അവിടെ ആപ്ലിക്കേഷന്‍ ടൈപ്പില്‍ നിന്നും 'Changes or Correction in existing PAN data' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

#3. എല്ലാ വ്യക്തിഗത വിവരങ്ങളും അപേക്ഷകന്‍ ഇവിടെ പൂരിപ്പിക്കേണ്ടതാണ്.

#4. സമര്‍പ്പിച്ചതിനു ശേഷം, നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും.

#5. ഇപ്പോള്‍ ഒരു ടോക്കണ്‍ നമ്പര്‍ ജനറേറ്റ് ചെയ്യും, ഒപ്പം പ്രദര്‍ശിപ്പിക്കുന്ന ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന ഈമെയില്‍ വിലാസത്തിലും അയയ്ക്കപ്പെടും.

#6. ഇനി 'Submit scanned images through e-sign' എന്ന ഓപ്ഷന്‍ പരിശോധിക്കുക.

#7. ഇനി പാന്‍ നമ്പര്‍ ചേര്‍ക്കുക.

#8. തിരുത്തല്‍ ആവശ്യമുളള സ്ഥലത്തിന്റെ ഇടതു വശത്തുളള മാര്‍ജ്ജിനിലെ അനുയോജ്യമായ ബോക്‌സ് തിരഞ്ഞെടുക്കുക. അപേക്ഷകന്റെ ഓഫീസ് വിലാസമോ താമസ സ്ഥലത്തെ വിലാസമോ എന്നതും സൂചിപ്പിക്കുക.

#9. അപേക്ഷകന് മറ്റേതെങ്കിലും വിലാസം കൂടി തിരുത്തണമെങ്കില്‍, ഇതേ വിശദാംശങ്ങള്‍ തന്നെ അതിനോടു കൂട്ടിച്ചേര്‍ത്ത ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്.

#10. ഫോം പൂരിപ്പിച്ചതിനു ശേഷം സ്വീകരണ രസീത് ജനറേറ്റ് ചെയ്യുന്നതാണ്.

#11. ഇതിന്റെ പ്രിന്റ് ഔട്ടും സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകളും ഈ താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക.

Income Tax PAN Services Unit

(Managed by NSDL e-Governance Infrastructure Limited)

5th Floor, Mantri Sterling, Plot No. 341,

Survey No. 997/8, Model Colony,

Near Deep Bungalow Chowk,

Pune - 411 016

ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3D പ്രിന്റ് മോഡല്‍ ലഭിക്കുന്നു

Most Read Articles
Best Mobiles in India
Read More About: pancard news how to

Have a great day!
Read more...

English Summary

Linking PAN with Aadhaar is now mandatory and any mismatch in name, date of birth or other personal details is likely to lead to problems for you.