എങ്ങനെ ആൻഡ്രോയിഡ് ഫോണിന്റെ റെസെല്യൂഷൻ റൂട്ട് ചെയ്യാതെ തന്നെ വലുതാക്കാം?


ആൻഡ്രോയിഡ് ഫോണുകളെ സംബന്ധെച്ചെടുത്തോളം ഏതു തരത്തിലുള്ള സെറ്റിങ്‌സുകളും ഓപ്ഷനുകളും മാറ്റുക സാധ്യമണല്ലോ. അതിനി എന്തു തന്നെ സെറ്റിങ്‌സ് ആവട്ടെ ഒന്നുകിൽ ഫോണിൽ സാധാരണ രീതിയിൽ മാറ്റാം, അല്ലെങ്കിൽ ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് മാറ്റാം, അതുമല്ലെങ്കിൽ ഫോൺ റൂട്ട് ചെയ്യുക വഴി തീർച്ചയായും മാറ്റങ്ങൾ വരുത്താം.

Advertisement

ഇന്നിവിടെ പറയാൻ പോകുന്നത് നിങ്ങളുടെ ഫോൺ റസല്യൂഷൻ എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചാണ്. അതായത് ഉദാഹരണത്തിന് റെസെല്യൂഷൻ കൂട്ടുക എന്നു പറഞ്ഞാൽ സ്ക്രീനിൽ കൂടുതൽ സ്ഥലം ഉണ്ടാക്കുക എന്ന് ചുരുക്കി മനസ്സിലാക്കാം. കുറയ്ക്കാനും ഇതുപോലെ സാധിക്കും.

Advertisement

കുറച്ചുകൂടെ ടെക്നിക്കൽ ആയി പറഞ്ഞാൽ dpi മാറ്റുക. ഉദാഹരണത്തിന് ഒരു 380 ആണ് നിങ്ങളുടെ ഫോണിന്റെ dpi എങ്കിൽ അത് 400 ആയോ 420 ആയോ 500 ആയോ ഇനി താഴോട്ട് 340 ആയോ 320 ആയോ ഒക്കെ മാറ്റുന്ന പ്രക്രിയ.

ഇതിനായി പക്ഷെ വളരെ ചുരുക്കം ഫോണുകളിൽ മാത്രമേ ഈ സെറ്റിങ്‌സ് ഫോണിലെ സാധാരണ സെറ്റിങ്സിൽ ഉണ്ടാവുകയുള്ളൂ. അത്തരം ഫോണുകളിൽ റൂട്ട് ചെയ്യാതെ തന്നെ ഈ ഓപ്ഷൻ മാറ്റാൻ സാധിക്കും. അല്ലാത്ത ഫോണുകളിൽ ഈ ഓപ്ഷൻ മാറ്റാനായി റൂട്ട് ചെയ്യേണ്ടി വരും.

റൂട്ട് ചെയ്താൽ ഇതു മാറ്റാനായുള്ള ഏതെങ്കിലും lcd density changer അല്ലെങ്കിൽ dpi changer ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അത് വഴി ഇഷ്ടമുള്ള dpi സെറ്റ് ചെയ്യാം. എന്നാൽ ഇവിടെ ഫോൺ റൂട്ട് ചെയ്യാതെ തന്നെ ഈ സൗകര്യം സാധ്യമാക്കാൻ പറ്റും. അതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

Advertisement


1. ഇതിനായി ചെയ്യേണ്ടത് എന്തെന്ന് നോക്കാം. ആദ്യം Settings > About Page > Build Number ൽ പോകുക. അവിടെ Build Number ഏഴു തവണ ക്ലിക്ക് ചെയ്യുക. അതോടെ ഫോൺ സെറ്റിങ്സിൽ Developer options എന്നൊരു അധിക ഓപ്ഷൻ കൂടെ വരും.

2. Settings > Developer Options > USB debugging ൽ പോകുക. അവിടെ USB debugging ഇനേബിൾ ചെയ്യുക.

3. ശേഷം നിങ്ങളുടെ ഫോൺ കമ്പ്യൂട്ടറുമായി യുഎസ്ബി കേബിൾ വഴി ബന്ധിപ്പിക്കുക.

4. ശേഷം കമ്പ്യൂട്ടറിലെ Command Prompt തുറക്കുക.

Advertisement

5. ശേഷം ആ Command Prompt ൽ adb shell എന്ന് ടൈപ്പ് ചെയ്യുക.

6. ശേഷം കുറച്ചു കഴിഞ്ഞ് dumpsys display | grep mBaseDisplayInfo എന്ന് ടൈപ്പ് ചെയ്യുക.

7. അപ്പോൾ വരുന്ന ചെറിയൊരു കോഡ് പരഗ്രാഫിൽ ഫോണിലെ നിലവിലുള്ള dpi കാണാം. ഉദാഹരണത്തിന് 420 ആണ് dpi എങ്കിൽ density 420 എന്ന് അവിടെ കാണും.

8. പൊതുവേ ആൻഡ്രോയ്ഡ് ഫോണുകളുടെ dpi ഏറ്റവും കുറവ് 120 വരെയും കൂടിയാൽ 640 വരെയും ആയിരിക്കും. ഇവിടെ നിലവിലെ dpi ൽ നിന്നും ഒരുപാട് കൂടാതെ അല്ലെങ്കിൽ കുറയ്ക്കാതെ കൊടുക്കാം. നിങ്ങൾക്ക് റെസെല്യൂഷൻ അത്യാവശ്യം വലുപ്പം കൂട്ടുന്നതിനായി അതായത് സ്ക്രീനിൽ കൂടുതൽ സ്ഥലം ഉണ്ടാക്കുന്നതിനായി 420 ഉള്ളത് ഒരു 440, 460, 480, 500, 520 എന്നിങ്ങനെയെല്ലാം മാറ്റം.

Advertisement

9. ഇത് മാറ്റാനായി wm density [DPI] & adb reboot എന്ന് ഈ Command Prompt ൽ അവിടെ [DPI] എന്ന സ്ഥലത്ത് അതിന് പകരം ഇഷ്ടമുള്ള നമ്പർ കൊടുത്ത് ടൈപ് ചെയ്യുക. ശേഷം ഫോൺ റീബൂട്ട് ആയി വരുമ്പോൾ പുതിയ dpi ആയിരിക്കും നിങ്ങളുടെ ഫോണിന് ലഭിക്കുക.

'ഓപ്പോ ഫൈന്‍ഡ് X', ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, 8ജിബി റാം, ഇറങ്ങുന്നതിനു മുന്‍പ് പ്രശസ്തിയാകുമോ ?

Best Mobiles in India

English Summary

How to Change Android Phone Resolution Without Rooting