ഗൂഗിൾ അസിസ്റ്റന്റിന്റെ ശബ്ദം എങ്ങനെ എളുപ്പം മാറ്റാം?


ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വോയ്സ് അസിസ്റ്റന്റ് ഗൂഗിളിന്റെ അസിസ്റ്റന്റ് ആണ്. ആന്‍ഡ്രോയിഡ്, ഐഒസ്, സ്പീക്കര്‍, ടിവി മുതലായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറ് മില്ല്യനിലേറെ ഉപകരണങ്ങളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് വളരെയേറെ പുരോഗമിച്ചിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഇന്ത്യയിലെ എട്ട് ഭാഷകള്‍ പിന്തുണയ്ക്കാന്‍ വരെ കഴിയും എന്നതാണ്.

Advertisement

ഡ്യൂപ്ലക്‌സ് ടെക്‌നോളജി

ഫോണുകളിലും ടാബ്ലറ്റുകളിലും ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദിയില്‍ ലഭ്യമാണ്. അതുപോലെ നിങ്ങള്‍ ഗൂഗിള്‍ ഹോം അല്ലെങ്കില്‍ ഗൂഗിള്‍ ഹോം മിനി സ്പീക്കര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റ് അവിടെയും ലഭ്യമാണ്. ഭക്ഷണ ശാലകളില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം കൂടാതെ ഗൂഗിളിന്റെ പുതിയ ഡ്യൂപ്ലക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മനുഷ്യ സംഭാഷണത്തെ അനുകരിക്കുന്നതിനും സ്വന്തമായി ഒരു മുനുഷ്യ സംഭാഷണം നടത്തുന്നതിനും ഗൂഗിളിന്റെ പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നു.

Advertisement
എക്‌സ്‌പ്ലോറര്‍ പാനലിലേക്ക് പ്രവേശിക്കാന്‍

അങ്ങനെ അസിസ്റ്റന്റ് വന്നാൽ അടുത്തതായി ഗൂഗിള്‍ അസിസ്റ്റന്റിന്റെ എക്‌സ്‌പ്ലോറര്‍ പാനലിലേക്ക് പ്രവേശിക്കാന്‍ മുകളില്‍ വലതു കോണില്‍ കാണുന്ന ഡ്രോവര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. പിന്നീട് മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു-ഡോട്ട് മെനുവില്‍ ടാപ്പു ചെയ്യുന്നതിലൂടെ ക്രമീകരണത്തിലേക്ക് പോകാം.

ഇവിടെ നിന്നും നിങ്ങള്‍ക്ക് ക്രമീകരണം ആക്‌സസ് ചെയ്യാന്‍ കഴിയും. അവിടെ നിന്നും 'Preferences' ലേക്കു പോവുക. ശേഷം Assistant' വോയിസ് തിരഞ്ഞെടുക്കുക.

പുതിയ വോയിസ്

ഇനി ലഭ്യമായ ഓപ്ഷനില്‍ നിന്നും നിങ്ങള്‍ക്ക് ശബ്ദം തിരഞ്ഞെടുക്കാം. ഇവിടെ ശബ്ദത്തിന്റെ പ്രിവ്യൂവും ലഭിക്കും. ശേഷം പേജ് 'Exit' ചെയ്യുക. നിങ്ങളുടെ ഇഷ്ടാനുസരണം പുതിയ വോയിസ് തിരഞ്ഞെടുക്കും.

ഇനി സ്പീക്കറുകളിൽ മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം.

ഗൂഗിള്‍ ഹോം ആപ്പ്

ഇതിനായി ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലറ്റിലോ ഗൂഗിള്‍ ഹോം ആപ്പ് തുറക്കുക. അടുത്തതായി മെനു ആക്‌സസ് ചെയ്യാനായി മുകളില്‍ വലതു മൂലയില്‍ കാണുന്ന മൂന്ന് ലംബ വരികള്‍ തിരഞ്ഞെടുക്കുക. ഇനി നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്നും 'More Settings' തിരഞ്ഞെടുക്കുക. എന്നിട്ട് Preferences ടാപ്പു ചെയ്യുക. ഇവിടെ നിന്നും 'Assistant Voice' ലേക്കു പോവുക. അതിനു ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം ശബ്ദം ഇവിടെ നിന്നും തിരഞ്ഞെടുക്കാം. പേജ് 'Exit' ചെയ്തതിനു ശേഷം നിങ്ങളുടെ ശബ്ദം സജീകരിക്കും. കഴിഞ്ഞു.

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?


Best Mobiles in India

English Summary

How to Change Google Assistant Voice