വിന്‍ഡോസ് 10ല്‍ ഡീഫോള്‍ട്ട് സിസ്റ്റം ഫോണ്ട് എങ്ങനെ മാറ്റാം?


വിന്‍ഡോസ് 10 സിസ്റ്റത്തില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍, അതില്‍ ഒരു വാചകം തിരഞ്ഞെടുത്ത് ഫോണ്ട് മാറ്റിയാല്‍, ഓരോ അക്ഷരവും മറ്റൊരു രീതിയില്‍ മാറ്റിയതായി നിങ്ങള്‍ക്കു തോന്നാം. ഇത് നിങ്ങള്‍ തിരഞ്ഞെടുത്ത ഫോണ്‍ കാരണം ആണ്.

Advertisement

100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

വിന്‍ഡോസ് 10ലെ ഫോണ്ടിനെ പറയുന്നതാണ് Segoe UI എന്നാണ്. വിന്‍ഡോസ് 10ല്‍ ഇപ്പോള്‍ ഡീഫോള്‍ട്ട് ഫോണ്ട് സെറ്റ് ഉണ്ട്. നിങ്ങള്‍ക്കിത് സെറ്റിങ്ങ്‌സ് പാനലിലും മറ്റും കാണാം. ഈ ഫോണ്ട് നിങ്ങള്‍ക്കു തന്നെ മാറ്റാവുന്നതാണ്.

Advertisement

വിന്‍ഡോസ് 10ല്‍ ഡീഫോള്‍ട്ട് സിസ്റ്റം ഫോണ്ട് എങ്ങനെ മാറ്റാം എന്നു നോക്കാം..

1. 'Control Panel' തുറക്കുക.
2. രണ്ടാമതായി 'Fonts' ഓപ്ഷന്‍ തുറക്കുക.
3. ഇവിടെ വിന്‍ഡോസ് 10ല്‍ ലഭ്യമായ ഫോണ്ട് നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ക്കു വേണ്ട ഫോണ്ടിന്റെ ക്യത്യമായ പേര് ശ്രദ്ധിക്കുക (Arial,Courier, New, Verdana, Tahoma, etc)
4. 'Notepad' തുറക്കുക.
5. ടെക്‌സ്റ്റ് ഫയലിലേക്ക് താഴെ കാണുന്ന രജിസ്ട്രി കോഡ് കോപ്പി/ പേസ്റ്റ് ചെയ്യുക.
6. ഇനി രജിസ്ട്രി കോഡിന്റെ മുകളില്‍ 'ENTER-NEW-FONT-NAME നു പകരം നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പേര് ഉപയോഗിച്ചു എന്ന് ഉറപ്പാക്കുക.
7. 'File' എന്നതില്‍ ക്ലിക്ക് ചെയ്യുക.
8. 'Save as' ക്ലിക്ക് ചെയ്യുക
9. 'Save as type' എന്നതിന്റെ കീഴില്‍ എല്ലാ ഫയലുകളും തിരഞ്ഞെടുത്തതിനു ശേഷം ഫയല്‍ നെയിം കൊടുക്കാനായി .reg extension എന്ന് ചേര്‍ക്കുകയും വേണം.
10. 'Save' എന്നതില്‍ ക്ലിക്ക് ചെയ്യുക.
11. രജിസ്ട്രിയിലേക്ക് ലയിപ്പിക്കുന്നതിന് പുതിയ .regയിലേക്ക് ഡബിള്‍ ക്ലിക്ക് ചെയ്യുക.
12. 'Yes' എന്നതില്‍ ക്ലിക്ക് ചെയ്യുക.
13. 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക.
14. ഇതു പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Best Mobiles in India

Advertisement

English Summary

Are you tired of seeing the same font on Windows 10 every day? Use this guide to learn the steps to change the default system font on your PC.