വിന്‍ഡോസ് 10-ല്‍ ഫാനിന്റെ വേഗത കുറയ്ക്കുന്നത് എങ്ങനെ?


വിന്‍ഡോസ് 10-ല്‍ ഫാനിന്റെ വേഗത കുറയ്ക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഇത് ചെയ്യാനാകും. എന്നാല്‍ ഏറ്റവും പലപ്രദമായ മാര്‍ഗ്ഗം BIOS-ല്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയാണ്.

ഈ പ്രശ്‌നം അനുഭവപ്പെടുന്നതെങ്കില്‍

ഫാനിന്റെ ശബ്ദം അസഹനീയമാകുന്നതോടെയാണ് പലരും ഇതിന്റെ വേഗത കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിന്റെ ചൂട് പിടിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫാന്‍ വലിയ വേഗതയില്‍ കറഞ്്ഞുന്നത്. ലാപ്‌ടോപ്പിലാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നതെങ്കില്‍ അതിലേക്ക് ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക. നിരന്നതും കട്ടിയുള്ളതുമായ പ്രതലത്തില്‍ ലാപ്‌ടോപ്പ് വയ്ക്കണം.

തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.

കമ്പ്യൂട്ടറിലെ ഫാനാണ് അലോസരമുണ്ടാക്കുന്നതെങ്കില്‍ ഫാനും സിപിയു കെയ്‌സും വൃത്തിയാക്കാന്‍ സമയമായി എന്ന് മനസ്സിലാക്കാം. ഫാനിലും മറ്റും പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച് വായുസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാലാണ് അമിതമായി ശബ്ദം ഉണ്ടാകുന്നത്. ഒരുവിധത്തിലും വായു സഞ്ചാരം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.

ഫാനിന്റെ വേഗത കുറയ്ക്കുന്നത് എങ്ങനെ?

ഇതിനായി BIOS-ലേക്ക് പോവുക. ഇതില്‍ നിന്ന് ഫാന്‍ കണ്‍ട്രോള്‍ എടുക്കുക. ഹാര്‍ഡ്‌വെയര്‍ സെറ്റിംഗ്‌സിലാണ് സാധാരണയായി ഇത് കാണുന്നത്. മദര്‍ബോര്‍ഡിന് അനുസരിച്ച് BIOS മെനുവില്‍ ചെറിയ വ്യത്യാസം വരാം.

ഫാനിന്റെ ശബ്ദവും വേഗതയും കുറയ്ക്കാനാകും.

ഫാന്‍ കണ്‍ട്രോളില്‍ ഓട്ടോ ആയിരിക്കും ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ശതമാനം കുറച്ചുവച്ച് ഫാനിന്റെ ശബ്ദവും വേഗതയും കുറയ്ക്കാനാകും. ഫാനിന്റെ വേഗത കുറയുന്നത് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് കൂടുതല്‍ ചൂടാവാന്‍ ഇടയാക്കും. കമ്പ്യൂട്ടറിന്റെ സുരക്ഷയ്ക്കായി വീണ്ടും ഫാനിന്റെ വേഗത കൂട്ടേണ്ടി വന്നേക്കാം.

ശ്രമങ്ങള്‍ നടത്തുക.

ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാനായാല്‍ ഫാന്‍ അമിത വേഗത്തില്‍ കറങ്ങുകയില്ല. അസഹനീയമായ ശബ്ദത്തിന്റെ പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും. BIOS-ലേക്ക് പോകുന്നതിന് മുമ്പ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുക.

ജിയോണീ എഫ് 205 പ്രോ വിപണിയിലെത്തി; വില 5,890 രൂപ

Most Read Articles
Best Mobiles in India
Read More About: how to windows technology

Have a great day!
Read more...

English Summary

How to change the fan speed in Windows 10