നിങ്ങളുടെ റൗട്ടറിന്റെ വൈ-ഫൈ പാസ്‌വേഡ് മാറ്റാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം..!


സൈബര്‍ കുറ്റവാളികള്‍ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യത്തെ മാര്‍ഗ്ഗമാണ് പാസ്‌വേഡുകള്‍. നിങ്ങളുടെ പ്രധാനപ്പെട്ട ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്ഥമായ ശക്തമായ പാസ്വേഡ് തിരഞ്ഞെടുക്കുന്നത് നിര്‍ണ്ണായകവും നിങ്ങളുടെ പാസ്‌വേഡ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ല രീതിയുമാണ്.

നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ഓരോന്നിനും സമാനമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടും, കാറും, ഓഫീസും പൂട്ടുന്നതിന് ഒരേ കീ ഉപയോഗിക്കുന്നതു പോലെയാണ്. കുറ്റവാളികള്‍ക്ക്‌ ഒന്നിലേക്ക് ഈ ആക്‌സസ് ലഭിക്കുകയാണെങ്കില്‍ എല്ലാം അപഹരിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ഇമെയില്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ചെയ്യുന്നതു പോലെ ഓണ്‍ലൈന്‍ വാര്‍ത്താക്കുറിപ്പിന് സമാനമായ പാസ്വേഡ് ഉപയോഗിക്കരുത്.

സ്മാര്‍ട്ട്‌ഫോണുകളിലേയും സ്മാര്‍ട്ട് ടിവികളിലേയും മറ്റു നിരവധി ഉപകരണങ്ങളിലേയും വൈ-ഫൈ പാസ്‌വേഡുകള്‍ അധികവും ക്ലൗഡിലാണ് സംരക്ഷിക്കുന്നത്. അതിനാല്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടി എല്ലായിപ്പോഴും പാസ്‌വേഡുകള്‍ മാറ്റുന്നത് നല്ലതാണ്. വൈ-ഫൈ പാസ്‌വേഡ് എങ്ങനെ മാറ്റാം എന്നുളളതിന് ലളിതമായ ഘട്ടങ്ങള്‍ ചുവടെ കൊടുക്കുന്നു. എന്നാല്‍ ഈ ഘട്ടങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.


. റൗട്ടര്‍ ബ്രാന്‍ഡ് നെയിം, മോഡല്‍ നമ്പര്‍ അറിഞ്ഞിരിക്കണം.

. റൗട്ടറിന്റെ കോണ്‍ഫിഗറേഷന്‍ പോര്‍ട്ടലിനായുളള URL അറിഞ്ഞിരിക്കണം. (അതിനായി ഉപയോക്താവിനുളള മാനുവല്‍ നോക്കാം.

. ക്രമീകരണ പോര്‍ട്ടലിനായുളള ലോഗിന്‍ IDയും, പാസ്‌വേഡും (default യുസര്‍നെയിം, പാസ്‌വേഡ് 'admin').

. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണക്ട് ചെയ്യാന്‍ ഒരേ വൈഫൈ ആയിരിക്കണം അല്ലെങ്കില്‍ ലാപ്‌ടോപ്പിനോടൊപ്പം റൂട്ടര്‍ കണക്ട് ചെയ്യാന്‍ ഒരു LAN കേബിള്‍.


ഇനി ഈ ഘട്ടങ്ങള്‍ പാലിക്കുക:

1. നിങ്ങളുടെ ലാപ്‌ടോപ്പിലോ സ്മാര്‍ട്ട്‌ഫോണിലോ ബ്രൗസര്‍ തുറക്കുക.

2. വിലാസ ബാറിലേക്ക് കോണ്‍ഫിഗറേഷന്‍ പോര്‍ട്ടലിന്റെ ഈ URL (for TP-Link router 192.168.1.1) ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.

3. ഇനി ലോഗിന്‍ ചെയ്യുന്നതിനായി റൗട്ടറിന്റെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കുക.

4. അതിനു ശേഷം നിങ്ങള്‍ ഉപയോഗിക്കുന്ന റൗട്ടറുടെ ബ്രാന്‍ഡ് കണക്കിലെടുക്കാതെ വയര്‍ലെസ് സെക്യൂരിറ്റി ഓപ്ഷന്‍ പരിശോധിക്കുക.

5. വയര്‍ലെസ് സെക്യൂരിറ്റി ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം PSK Passphrase ലേക്കു പോയി നിങ്ങളുടെ പാസ്‌വേഡ് ടൈപ്പ് ചെയ്യുക.

6. പാസ്‌വേഡ് ടൈപ്പ് ചെയ്ത ശേഷം 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്ത് റൗട്ടര്‍ റീബൂട്ട് ചെയ്യുക.

സുരക്ഷിത പാസ്‌വേഡ് തിരഞ്ഞെടുക്കുക:

ഒരു ലളിതമായ പാസ്‌വേഡാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് മറ്റുളളവര്‍ക്ക് ഊഹിക്കാന്‍ വളരെ എളുപ്പമായിരിക്കും. അങ്ങനെ നിങ്ങളുടെ ഡേറ്റ കണക്ഷനിലേക്ക് അനധികൃതമായി ആക്‌സസ് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും.

എന്നാല്‍ ഞങ്ങള്‍ ചുവടെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നതില്‍ നിന്നും രക്ഷ നേടാം.

. എല്ലായിപ്പോഴും ആല്‍ഫന്യൂമറിക് പാസ്‌വേഡ് വേണം ഉപയോഗിക്കാന്‍.

. വളര്‍ത്തു മൃഗങ്ങളുടെ പേര്, ജനന തീയതി, വീട്ടു നമ്പര്‍, ബൈക്ക്/ കാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

. പ്രത്യേക പ്രതീകങ്ങള്‍ ഉപയോഗിച്ച് പാസ്‌വേഡ് സങ്കീര്‍ണ്ണമാക്കാന്‍ ശ്രമിക്കുക.

ഏതു ഫോണിലും നാനോ സിം ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം!


Read More About: wifi password technology

Have a great day!
Read more...

English Summary

How To Change Wi-Fi Password In router