യൂട്യൂബില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി എങ്ങനെ ചാറ്റ് ചെയ്യാം?


ഗൂഗിള്‍ ഉടമസ്ഥതയിലുളള ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ് യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോകോള്‍ മറ്റുളളവരുമായി പങ്കു വയ്ക്കാന്‍ കഴിയും.

Advertisement

2005 ഫെബ്രുവരിയില്‍ പേപ്പാല്‍ എന്ന ഇ-വ്യാപാര കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഏതാനു പേര്‍ ചേര്‍ന്നാണ് യൂട്യൂബിനു രൂപം നല്‍കിയത്.
ഇമോജികളും സ്‌മൈലികളും എല്ലാമുളള ഒരു ടെക്‌സ്റ്റ് മെസേജിംഗ് സംവിധാനം ഉള്‍പ്പെടെ 30 പേരെ ഉള്‍ക്കൊളളിക്കാന്‍ സാധിക്കുന്ന ചാറ്റ് ഗ്രൂപ്പ് സംവിധാവനും ഇതിലുണ്ട്. എങ്ങനെ ഈ സവിശേഷത ഉപയോഗിക്കാമെന്നു നോക്കാം.

Advertisement

യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്

. യൂട്യൂബ് തുറന്ന് നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

. താഴെ മൂന്നാമത്തെ സ്ഥലത്ത് കാണുന്ന 'Activity Tab' ല്‍ ക്ലിക്ക് ചെയ്യുക.

. ഇവിടെ രണ്ട് ഓപ്ഷനുകള്‍ നിങ്ങള്‍ക്കു കാണാം, അതായത് Shared & Notifications. അതില്‍ Shared എന്നതില്‍ ടാപ്പ് ചെയ്യുക.

. അതിനു ശേഷം 'Contacts' എന്നതില്‍ ക്ലിക്ക് ചെയ്യുക.

. നിര്‍ദ്ദേശിച്ച കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് ഇവിടെ കാണും. അവയെ ചേര്‍ക്കാനായി ഒരു കുറുക്കു വഴി നിങ്ങള്‍ക്കു കാണാം.

. കൂടുതല്‍ കോണ്‍ടാക്റ്റുകളെ ചേര്‍ക്കാന്‍ യൂട്യൂബ് നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കും.

Advertisement

. ആദ്യത്തേത് നിങ്ങള്‍ക്ക് ഒരു 'Invitation link' അയക്കും. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് അവരെ ഇതില്‍ ചേര്‍ക്കാവുന്നതാണ്.

. രണ്ടാമത്തേത്, 'Find in your Phone book' എന്നതിലൂടെയാണ്. നിങ്ങള്‍ യൂട്യൂബിലേക്ക് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ആക്‌സസ് ചെയ്യുകയാണെങ്കില്‍ ഇത് വളരെ സൗകര്യപ്രദമായ മാര്‍ഗ്ഗമാണ്.

. കോണ്‍ടാക്റ്റ് ചേര്‍ത്ത ശേഷം അവരുടെ പേരില്‍ ടാപ്പു ചെയ്താല്‍ നാല് ഓപ്ഷന്‍ നിങ്ങള്‍ക്കു കാണാം. Chat, Go to Channel, remove contact, block എന്നിങ്ങനെ.

. പരിചയമുളള വ്യക്തിഗത ചാറ്റ് വിന്‍ഡോ കണ്ടെത്തുന്നതിന് ചാറ്റ് എന്നതില്‍ ടാപ്പു ചെയ്യുക.

Advertisement

. സുഹൃത്തുക്കളെ ചേര്‍ക്കാനും ചാറ്റില്‍ നിന്നു പോകാനും അതു പോലെ നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്യാനും മുകളില്‍ വലതു വശത്തു കാണുന്ന മൂന്ന് ഡോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക.

. തുടക്കത്തില്‍ തന്നെ പുതിയ ഗ്രൂപ്പ് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും, അതിനായി Shared tabന്റെ കീഴില്‍ കാണുന്ന New Group എന്നതില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം ഗ്രൂപ്പുകള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ച ശേഷം നിങ്ങളുടെ കോണ്‍ടാക്റ്റുകളെ അതില്‍ ചേര്‍ക്കുക.

ഈ സവിശേഷത എങ്ങനെ വെബില്‍ ചെയ്യാം

. ആദ്യം യൂട്യൂബ് അക്കൗണ്ട് തുറന്ന് ലോഗിന്‍ ചെയ്ത് ഹോം പേജിലേക്കു പോകുക.

Advertisement

. ബെല്‍ എന്നതിന്റേയും ക്വുക് ലോഞ്ചര്‍ എന്നതിന്റേയും ഇടയില്‍ കാണുന്ന 'ഷെയര്‍' ബട്ടണ്‍ തിരയുക.

. ആ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ യൂട്യൂബിലുളള നിങ്ങളുടെ കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് കാണാം.

. പുതിയ കോണ്‍ടാക്റ്റിനെ ചേര്‍ക്കാനായി ടാബിന്റെ വലതു മൂലയില്‍ കാണുന്ന 'Contacts' എന്നതില്‍ ക്ലിക്ക് ചെയ്യുക.

. അവിടെ കോണ്‍ടാക്റ്റുകളുടെ ഒരു ലിസ്റ്റ് കാണാം. യൂട്യൂബിന്റെ കുറുക്കു വഴിയിലൂടെ ഈ കോണ്‍ടാക്റ്റുകളെ നിങ്ങള്‍ക്കു ചേര്‍ക്കാം.

. നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഈ ലിസ്റ്റില്‍ ഇല്ലെങ്കില്‍ അയാളെ ചേര്‍ക്കാനായി 'Invitation Link' അയക്കാവുന്നതാണ്.

. ഒരു ഗ്രൂപ്പ് സൃഷ്ടിക്കാനുളള ഓപ്ഷനും അതു പോലെ മ്യൂട്ട് ചെയ്യാനും എല്ലാം തന്നെ ഡെസ്‌ക്‌ടോപ്പിലും ലഭ്യമാണ്.

Advertisement

ജിയോയ്ക്ക് പണികൊടുക്കാൻ പുത്തന്‍ ഓഫറുകളുമായി എയര്‍ടെല്‍!

Best Mobiles in India

English Summary

How to chat with your friends on YouTube