ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം


തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. സ്വന്തം ചിത്രങ്ങള്‍ ഇനി നമ്മുടെ ഫേസ്ബുക്കില്‍ പോസ്റ്റ് പോലും മറ്റുള്ളവര്‍ക്ക് പോസ്റ്റ് ചെയ്യാമല്ലോ. ഇത് കാരണം ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാകാറുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഇത് കാരണമാകാറുമുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം ഫേസ്ബുക്കിൽ തന്നെയുണ്ട്.

Advertisement

വേറെ ആരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്‌സ്ബുക്ക് തന്നെ നിങ്ങളെ അറിയിക്കുന്നതാണ് ഈ ഫീച്ചർ.

Advertisement

ഈ ഓപ്ഷന്‍ ലഭികാനായി ആദ്യം നിങ്ങളുടെ ചിത്രം ഫേസ്ബുക്കില്‍ ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ താല്‍പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഫീച്ചര്‍ കൂടിയാണിത്.

നിലവില്‍ നമ്മള്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നമ്മുടെയല്ലാത്ത സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ടാഗ് ഓപ്ഷന്‍ കാണിക്കാറുണ്ട്. അവരുടെ മുഖം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിന്റെ അല്‍പ്പം കൂടെ വിശാലമായ ഫീച്ചര്‍ ആണ് ഇതെന്ന് മാത്രം. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഈ ഫീച്ചർ ഫേസ്ബുക്കിൽ വന്നത്.

ഈ ഫീച്ചര്‍ അനുസരിച്ച് ഉപയോഗിക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച് പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്യുക.

Advertisement

ഇങ്ങനെയാണെങ്കിൽ ലോണെടുത്തെങ്കിലും ഈ ഫോൺ നിങ്ങൾ വാങ്ങിയേക്കും

Best Mobiles in India

Advertisement

English Summary

How to check if someone used your photo on facebook. Facebook have options to let you know who posted your photos.