വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ ഓണ്‍ലൈനില്‍ പരിശോധിക്കാം?


2019ലെ ലോക്‌സഭാ ഇലക്ഷന്‍ എത്തുകയാണ്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പലര്‍ക്കും സംശയമാണ്. ജനാധിപത്യത്തിന്റെ നിര്‍ണ്ണായക പങ്കാണ് വോട്ടിംഗ്.

Advertisement

18 വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആര്‍ക്കും വോട്ട് ചെയ്യാനുളള അവകാശമുണ്ട്. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇന്നത്തെ ഞങ്ങളുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെ നിങ്ങള്‍ക്കിത് പരിശോധിക്കാവുന്നതാണ്.

Advertisement

ഇന്ത്യയിലുളള വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്നു പരിശോധിക്കാന്‍:

. ആദ്യം നാഷണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടര്‍ (NVSP) ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ പോകുക.

. ഇവിടെ നിങ്ങളുടെ പേര് ഉണ്ടോ എന്ന് രണ്ട് രീതി ഉപയോഗിച്ച് തിരയാവുന്നതാണ്. ഒന്നാമത്തേത് നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നല്‍കിയോ അല്ലെങ്കില്‍ ഇലക്ടോറല്‍ ഫോട്ടോ ഐഡി കാര്‍ഡ് (EOIC) നമ്പര്‍ ഉപയോഗിച്ച് തിരയാവുന്നതാണ്. EPIC നമ്പര്‍ നിങ്ങളുടെ ഫോട്ടോ ഐഡി കാര്‍ഡില്‍ ബോള്‍ഡ് അക്ഷരത്തില്‍ കാണാവുന്നതാണ്.

നിങ്ങളുടെ വോട്ടര്‍ ഐഡിയില്‍ EPIC നമ്പര്‍ ഉണ്ടെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക:

Advertisement

1. ആദ്യം NVSP ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ സന്ദര്‍ശിക്കുക.

2. ശേഷം Search by EPIC No എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. ഇനി EPIC നമ്പര്‍ നല്‍കുക. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും രാഷ്ട്രം തിരഞ്ഞെടുക്കുക.

അവിടെ കാണുന്ന കോടും എന്റര്‍ ചെയ്യുക. തുടര്‍ന്ന് സര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക.

4. നിങ്ങളുടെ പേര് തിരഞ്ഞെടുപ്പ് പട്ടികയില്‍ ഉണ്ടെങ്കില്‍, സെര്‍ച്ച് ബട്ടണിന് ചുവടെ കാണാവുന്നതാണ്. ഒന്നും കാണുന്നില്ലെങ്കില്‍ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലന്ന് അര്‍ത്ഥം.

EPIC നമ്പര്‍ ഇല്ലെങ്കില്‍:

ഇനി നിങ്ങള്‍ക്ക് വോട്ടര്‍ഐഡിയും EPIC നമ്പറും ഇല്ലെങ്കില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

Advertisement

1. ആദ്യം NVSP ഇലക്ടോറല്‍ സര്‍ച്ച് പേജില്‍ സന്ദര്‍ശിക്കുക.

2. Search by Details എന്നതില്‍ ടാപ്പ് ചെയ്യുക.

3. നിങ്ങളുടെ പേര്, ലിംഗഭേദം, വയസ്സ്, നിയമസഭാ നിയോജകമണ്ഡലം മുതലായ എല്ലാ വിവരങ്ങളും നല്‍കുക. തുടര്‍ന്ന ചിത്രത്തില്‍ കാണുന്ന ക്യാപ്ച നല്‍കുക. അവസാനം സര്‍ച്ച് എന്നതില്‍ ടാപ്പ് ചെയ്യുക.

4. സര്‍ച്ച് ബട്ടണിന്റെ കീഴില്‍ ഒരു ഫലം നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെന്ന് മനസ്സിലാക്കാം.

Best Mobiles in India

English Summary

How to Check If Your Name Is on The Voter List