ട്രെയിൻ യാത്രക്കാരെ.. ഒരു സന്തോഷവാർത്ത..! വാട്സാപ്പ് വഴി ട്രെയിൻ സമയം അറിയാനുള്ള സൗകര്യം എത്തി..!


വാട്സാപ്പ് വഴി ട്രെയിൻ സമയം നോക്കാനുള്ള സൗകര്യവുമായി ഇന്ത്യൻ റെയിൽവേ. പൊതുവെ ഒരു ട്രെയിൻ യാത്രക്കിടയിലോ ട്രെയിൻ യാത്രക്ക് മുന്നോടിയായോ ഒരു ട്രെയിനിന്റെ സമയം, അത് ഇപ്പോൾ എവിടെയെത്തി, എത്ര മണിക്കുള്ളിൽ നിർദ്ധിഷ്ട സ്ഥലത്ത് എത്തും എന്നതടക്കം പലതും നോക്കൽ പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.

Advertisement

പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ

ഇതിനായി സ്റ്റേഷനുകളിലും ഓൺലൈനായും സൗകര്യം ഉണ്ടെങ്കിലും കൂടെ ഇവയെല്ലാം തന്നെ പലപ്പോഴും വേണ്ടത്ര രീതിയിൽ യാത്രക്കാരന് ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യൻ റെയിൽവേ വാട്സാപ്പിലൂടെ ഈ സൗകര്യവുമായി എത്തുന്നത്.

Advertisement
സൗകര്യം ട്രെയിൻ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദം

റിപ്പോർട്ടുകൾ പ്രകാരം ഇനി മുതൽ ഒരു പ്രത്യേക ട്രെയിനിന്റെ സമയം, ലൈവായി ഇപ്പോൾ ട്രെയിൻ എവിടെയെത്തി, എപ്പോൾ നമുക്ക് കയറേണ്ട സ്റ്റേഷനിൽ എത്തും എന്നതൊക്കെ അറിയാനായി 139ലേക്ക് കോൾ ചെയ്യേണ്ട ആവശ്യമില്ല. ഇത് മാത്രവുമല്ല, ഇത്തരത്തിൽ ഒരു ട്രെയിൻ സമയവുമായി ബന്ധപ്പെട്ട എല്ലാം തന്നെ എളുപ്പം വാട്സാപ്പ് വഴി ലഭിക്കുകയും ചെയ്യും. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

എങ്ങനെ ലൈവായി വാട്സാപ്പ് വഴി ട്രെയിൻ സമയം ലഭ്യമാക്കാം?


സ്റ്റെപ്പ് 1: 7349389104 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക.

സ്റ്റെപ്പ് 2: വാട്സാപ്പ് തുറക്കുക.

സ്റ്റെപ്പ് 3: ഇനി മുകളിൽ കൊടുത്ത നമ്പറിലേക്ക് നിങ്ങൾ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പർ മെസ്സേജ് ആയി അയക്കുക.

സ്റ്റെപ്പ് 4: കൂടിപ്പോയാൽ 10 മിനിറ്റ് വരെ പരമാവധി കാത്തിരിക്കേണ്ടി വരും, അപ്പോഴേക്കും ട്രെയിൻ സമയം അടങ്ങിയ വിവരങ്ങൾ നിങ്ങളുടെ വാട്സാപ്പിലെക്ക് ഈ നമ്പറിൽ നിന്നും മറുപടിയായി എത്തിയിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാഥാർഥ സമയവും ശരിയായ വിവരങ്ങളും ലഭിക്കാനായി ഇപ്പോഴും നിങ്ങൾ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പർ തെറ്റിപ്പോകാതെ തന്നെ അയക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് വേറെയേതെങ്കിലും ട്രെയിനിന്റെ വിവരങ്ങളായിരിക്കും. അതുപോലെ നിങ്ങൾ അയച്ച മെസ്സേജ് ഡെലിവറി ആയിട്ടുണ്ടോ എന്നത് രണ്ടു ടിക്കുകളും വന്നിട്ടുണ്ടോ എന്ന് നോക്കി ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം നിങ്ങൾക്ക് ലൈവ് വിവരങ്ങൾ ലഭ്യമാകില്ല.

ലോകത്തിലെ ആദ്യത്തെ പറക്കുംകാർ തയ്യാറായി; സവിശേഷതകൾ ഗംഭീരം!

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

നിങ്ങൾ ഉപയോഗിച്ച ഫോൺ വേറൊരാൾക്ക് വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ശ്രദ്ധയില്ലാതെ നിങ്ങളുടെ ഫോൺ കൊടുക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും മറ്റുള്ളവരിലേക്ക് എത്തും എന്നത് തന്നെയാണ് ഈ കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കണം എന്ന് പറയുന്നതിന് പിന്നിൽ. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റിയാൽ മാത്രം പോരാ

നിങ്ങളുടെ ഫോണിലെ മെമ്മറിയിൽ ഉള്ള ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താൽ എല്ലാം ആയി എന്ന് കരുതുന്നവർ ഇന്നുമുണ്ട്. ഇത്തരം മണ്ടത്തരങ്ങളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ടവരുടെ പല ഫോട്ടോസും വിഡിയോസും ഇന്റർനെറ്റിൽ പടർന്നു ജീവിതം വരെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുക. അത്കൊണ്ട് ഏതൊക്കെ വിധത്തിൽ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

ഫയലുകൾ കോപ്പി ചെയ്യുക

ആദ്യം ഫോൺ മെമ്മറിയിൽ ഉള്ള ആവശ്യമുള്ള ഫയലുകൾ മെമ്മറി കാർഡിലേക്കോ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മാറ്റുക എന്നതാണ്. കോപ്പി ചെയ്ത ശേഷം ഫോൺ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം ഒരു മെമ്മറി സ്റ്റോറേജിലെ ഫയൽ ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ എളുപ്പമാണ്. എന്നാൽ കട്ട് ചെയ്ത ഫയൽ തിരിച്ചെടുക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ല.

റിക്കവറി സാധ്യതകൾ കുറയ്ക്കുക

ഫലത്തിൽ ഒരു വിധം ഫോർമാറ്റ് ആയത് വരെ റിക്കവർ ചെയ്തെടുക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണെങ്കിലും നമ്മൾ ചെയ്യേണ്ടത് ചെയ്യുക. ഒപ്പം ഒരു അധിക ഫയൽ അവിടെ ഫോൺ മെമ്മറിയിൽ കൊടുക്കുക. ഇത് ഡാറ്റ റിക്കവറി ചെയ്യുന്നതിൽ നിന്നും തടയും. കാരണം പുതിയ ഫയൽ പഴയതിന്റെ ഓവർറിട്ടൺ ചെയ്യും.

ഫോർമാറ്റ് ചെയ്യുക

നമ്മുടെ ആൻഡ്രോയിഡ് ഫോൺ ഫോർമാറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. സെറ്റിങ്സിൽ ഫാക്ടറി ഡാറ്റ റീസെറ്റ് ഓപ്ഷൻ ആണ് ഉപയോഗിക്കേണ്ടത്. ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാൽ അതും കൂടെ ചേർത്ത് വേണം ഫോർമാറ്റ്/ ഫാക്ടറി റീസെറ്റ് ചെയേണ്ടത്. ഇത് കൂടാതെ ഫോണിന്റെ റിക്കവറി ഓപ്ഷൻസ് വഴിയും ഇത് ചെയ്യാവുന്നതാണ്.

ബാക്കപ്പുകൾ

അതുപോലെ വാട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണിൽ ഈ ബാക്കപ്പ് റീസ്റ്റോർ കൊടുത്ത് കൊണ്ട് തന്നെ വാട്സാപ്പ് ഉപയോഗിച്ച് തുടങ്ങാം. ഫോണിൽ സേവ് ചെയ്ത നമ്പറുകൾ ഗൂഗിൾ കോൺടാക്ട്സിലേക്ക് സേവ് ചെയ്യുക. ഇതൊരു ശീലമാക്കിയാൽ നിങ്ങളുടെ കോൺടാക്ട്സ് ഏത് ഉപകരണത്തിൽ നിന്നും നിങ്ങൾക്ക് എടുക്കാൻ പറ്റും. മെമ്മറി കാർഡിൽ ഇനി കോപ്പി ചെയ്തു വെക്കാൻ സ്ഥലമില്ല എങ്കിൽ ഗൂഗിൾ ഡ്രൈവ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വെക്കാം. പിന്നീട് നിങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും എടുക്കാൻ സാധിക്കും.

ഇനി ആന്‍ഡ്രോയിഡ് ഫോണുകൾ വില്‍ക്കുമ്പോള്‍ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

#1. സിം/ എസ്ഡി കാര്‍ഡുകള്‍ നീക്കം ചെയ്യുക

ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും എസ്ഡി കാര്‍ഡും മെമ്മറി കാര്‍ഡും നീക്കം ചെയ്യുക. ഇത് നിങ്ങളുടെ മൊബൈലിലെ ഏറ്റവും പ്രധാനപ്പെട്ട ഹാര്‍ഡ്‌വയര്‍ ആണ്. നിങ്ങളുടെ സിം കാര്‍ഡാണ് നിങ്ങളുടെ ഡേറ്റ പ്ലാനുമായി ബന്ധപ്പെടുത്തുന്നത്.

അതു പോലെ മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് എസ്ഡി കാര്‍ഡ്. സിം കാര്‍ഡ് സ്ലോട്ടിന്റെ അടുത്തായി കാണാം എസ്ഡി കാര്‍ഡ് സ്ലോട്ട്. നിങ്ങളുടെ ഫോണിലെ എല്ലാ ഡേറ്റകളും ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് അതിലേക്ക് സ്‌റ്റോര്‍ ചെയ്ത് മാറ്റാവുന്നതാണ്.

 

#2. ഫാക്ടറി റീസെറ്റ്/ഫോണ്‍ ഫോര്‍മാറ്റ്

അടുത്തതായി നിങ്ങളുടെ ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഫാക്ടറി റീസെറ്റ് ചെയ്യുമ്പോള്‍ ഫോണിലെ എല്ലാ ഡേറ്റകളും മാഞ്ഞു പോകും. അതു കൂടി ഓര്‍ക്കണം. ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഫോണ്‍ മെമ്മറിയില്‍ ഉളള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാല്‍ അതും കൂടെ ചേര്‍ത്തു വേണം ഫോര്‍മാറ്റ് അല്ലെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത്. ഇതു കൂടാതെ ഫോണിന്റെ റക്കവറി ഓപ്ഷന്‍ വഴിയും ചെയ്യാവുന്നതാണ്.
ഫാക്ടറി റീസെറ്റു ചെയ്യാനായി Settings> Backup & Reset> Factory Data Reset തിരഞ്ഞെടുക്കുക.

#3. പുതിയ ഫോണിലേക്കായി പഴയ ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആദ്യം വാട്ട്‌സാപ്പ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണില്‍ ഈ ബാക്കപ്പ് റീസ്റ്റോര്‍ കൊടുത്തു കൊണ്ട് തന്നെ വാട്ട്‌സാപ്പ് ഉപയോഗിച്ചു തുടങ്ങാം. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ഗൂഗിള്‍ കോണ്‍ടാക്റ്റിലേക്ക് സേവ് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഏതു ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്കത് എടുക്കാന്‍ സാധിക്കും. മെമ്മറി കാര്‍ഡില്‍ കോപ്പി ചെയ്തു വയ്ക്കാന്‍ ഇനി സ്ഥലമില്ലെങ്കില്‍ ഗൂഗിള്‍ ഡ്രൈവ് പോലുളള സൗകര്യങ്ങള്‍ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വയ്ക്കാം. പിന്നീട് നിങ്ങള്‍ക്കത് എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയും.

#4. ഫോണ്‍ വൃത്തിയാക്കി ഫോണിന്റെ ഫോട്ടോ എടുക്കുക

ഈ മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെ സ്വന്തമായി ഓണ്‍ലൈനിലൂടേയും ഫോണ്‍ വില്‍ക്കാവുന്നതാണ്. അതിന് കടയില്‍ പോകേണ്ട ആവശ്യമില്ല. അതിനായി ആദ്യം നിങ്ങളുടെ ഫോണ്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. അതിനു ശേഷം ഫോണിന്റെ കുറച്ചു ചിത്രങ്ങള്‍ എടുക്കാം.

നല്ല വെളിച്ചത്തിലായിരിക്കണം ചിത്രങ്ങള്‍ എടുക്കേണ്ടത്. എടുക്കുമ്പോള്‍ പശ്ചാത്തലവും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം കോണുകളില്‍ നിന്നും ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചുവെങ്കില്‍ മാത്രമേ നിങ്ങളുടെ ഫോണിനെ കുറിച്ച് നല്ല പ്രതികരണം ഉണ്ടാകൂ. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെ ഫോണ്‍ വില്‍ക്കാന്‍ തയ്യാറായി എന്ന് അര്‍ത്ഥം.

 

#5. ഇവയിലൂടെ നിങ്ങളുടെ ഫോണുകള്‍ വില്‍ക്കാം

ഗാഡ്ജറ്റുകള്‍ വില്‍ക്കാനായി നിരവധി ഓണ്‍ലൈന്‍ സൈറ്റുകളാണ് ഇപ്പോഴുളളത്. എന്നാല്‍ ഇവയെല്ലാം വിശ്വസിക്കാനും സാധിക്കില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു ഓണ്‍ലൈന്‍ സൈറ്റുകള്‍ ഞാന്‍ ഇവിടെ പരിചയപ്പെടുത്താം.കാരിയര്‍ ട്രേഡ്-ഇന്‍, ആമസോണ്‍ ട്രേഡ്-ഇന്‍, ഇബേ, ക്രേയ്ഗ്‌സ്‌ലിസ്റ്റ്, സ്വാപ്പ എന്നിവ മികച്ച ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളാണ്.

Best Mobiles in India

English Summary

How to check Live train status on WhatsApp