നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്കായിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?


പന്ത്രണ്ട് അക്ക ഡിജിറ്റല്‍ നമ്പറായ ആധാര്‍ ഇപ്പോള്‍ ഒട്ടനവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ആവശ്യമായി വരികയാണല്ലോ. ഈ ആധാര്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും, പാന്‍ നമ്പറിലേക്കും, മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കും, പിപിഎഫ് അക്കൗണ്ടുകളിലേക്കും, ഇന്‍ഷുറന്‍ പോളികളിലേക്കും അങ്ങനെയുളള പലതിലേക്കും ലിങ്ക് ചെയ്യേണ്ടതായി വന്നിട്ടുമുണ്ട്.

Advertisement

ഇവിടെ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനിലൂടെ തന്നെ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇതില്‍ നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആധാര്‍ നമ്പര്‍ പരിശോധിക്കാനുമാണ് പ്രധാനമായും ഉളളത്. ഇതു കൂടാതെ ഓണ്‍ലൈനില്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധപ്പെടപത്തിയിട്ടുളള മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് വെബ്‌സൈറ്റു വഴി തന്നെ പരിശോധിക്കാന്‍ കഴിയുന്നുണ്ട്.അതിനാൽ തന്നെ ഇന്നിവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്കായിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

Advertisement

സ്‌റ്റെപ്പ് 1

ആദ്യം UIDAI വെബ്‌സൈറ്റ് (https://uidai.gov.in) തുറക്കുക.

സ്‌റ്റെപ്പ് 2

'ആധാര്‍ സേവനങ്ങള്‍' എന്നതില്‍ പോയി, 'Verify Email/Mobile Number' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

ഈ തുറന്നു വന്ന പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, സെക്യൂരിറ്റി കോഡ് എന്നിവ അവിടെ കാണുന്ന ബോക്‌സില്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും.

സ്‌റ്റെപ്പ് 4

ഒരിക്കല്‍ ഇത് പൂരിപ്പിച്ചു കഴിഞ്ഞാല്‍ 'Get One time Password' എന്നതില്‍ ക്ലിക്ക് ചെയ്ത് OTP നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ, മെയില്‍ ഐഡിയിലോ വരുന്നതാണ്.

സ്‌റ്റെപ്പ് 5

ഇനി താഴെ കാണുന്ന ശൂന്യ ബോക്‌സില്‍ കോഡ് എന്റര്‍ ചെയ്യ്ത് 'Verify OTP'-യില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6:

നിങ്ങളുടെ മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും സ്ഥിരീകരിച്ചിട്ടുണ്ട് എന്ന പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുന്നതാണ്.

സ്‌റ്റെപ്പ് 7

ഒരിക്കല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു പറയും, 'നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇതിനകം തന്നെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്'.

സ്‌റ്റെപ്പ് 8

നിങ്ങളുടെ ഇ-മെയിൽ ഐഡി / മൊബൈൽ നമ്പർ ലിങ്കുചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് തുടരാനാകില്ല, OTP ക്കായി അപേക്ഷിക്കാം. നൽകിയ ഇമെയിൽ ഐഡി അല്ലെങ്കിൽ നമ്പർ പൊരുത്തപ്പെടുന്നില്ലെന്ന് ഇത് പറയും.

സ്‌റ്റെപ്പ് 9

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ, ഇമെയിൽ SSUP പോർട്ടലിലൂടെ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം.

സ്‌റ്റെപ്പ് 10

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ പുതുക്കുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററില്‍ സന്ദര്‍ശിക്കുക. അധിക രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ല.

നിങ്ങളുടെ പഴയ ഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന 10 കാര്യങ്ങൾ

Best Mobiles in India

English Summary

How to Check Your Mobile Number is Linked With Aadhaar.