ഡിജിറ്റല്‍ ക്യാമറ വൃത്തിയാക്കാന്‍ എളുപ്പ വഴി!


ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ക്യാമറ വൃത്തിയാക്കുക എന്നത്. ഓരോ തവണയും കാമറയിൽ നിന്ന് ലെൻസ് മാറ്റുമ്പോൾ പൊടിയും മറ്റും തട്ടി കാമറ മലീമസമാകുവാൻ സാദ്ധ്യത കൂടുതലാണ്.

Advertisement

എന്നിരുന്നാലും, ക്യാമറയുടെ ഉൾവശം വൃത്തിയായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, സെൻസറിൽ പൊടിപറ്റി അത് നിങ്ങൾ എടുക്കുന്ന ചിത്രങ്ങളെ മോശമായി ബാധിക്കും.

Advertisement

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

നിങ്ങളുടെ ഡിജിറ്റൽ ക്യാമറ എളുപ്പത്തിൽ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഓട്ടോ ക്ലീൻ ഫങ്ങ്ഷൻ

ഇന്നത്തെ പല ഡി.എസ്.എൽ.ആ കാമറകൾക്കും സെൻസറുകൾ കാമറ തന്നെ സ്വയം വൃത്തിയാക്കുവാനുള്ള സവിശേഷതകളുണ്ട്. ഓട്ടോ ക്ലീൻ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, സെൻസറുകളിൽ ചെറിയ വിറയലുണ്ടാകുകയും, ഇത് മൂലം പൊടി തട്ടിപ്പോകുകയും ചെയ്യുന്നു. ഓട്ടോ ക്ലീൻ ഫങ്ങ്ഷൻ നിങ്ങളുടെ കാമറയിൽ ഇല്ലെങ്കിൽ സെൻസറുകൾ വൃത്തിയാക്കുവാൻ വേറെയും മാർഗ്ഗങ്ങളുണ്ട്‌.

നിങ്ങൾ തന്നെ സെൻസറുകൾ വൃത്തിയാക്കുന്നെങ്കിൽ ഇവ നിങ്ങളുടെ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുക:-

* സെൻസർ വൃത്തിയാക്കുന്നതിനായി മാത്രമുള്ള മൃദുവായ തുണി.

* കാമറ സെൻസർ ക്ലീനിങ്ങ് സൊല്യൂഷൻ.

* എയർ ബ്ലോവർ.

റയില്‍വെ യാത്രയ്ക്ക് ഇനി 'എം-ആധാര്‍' -ഐഡി പ്രൂഫ് ആയി മതിയാകും!

സെൻസർ എങ്ങനെ വൃത്തിയാക്കാം?

1: നമുക്ക് സ്വയം വൃത്തിയാക്കുവാനായി കാമറയിൽ ‘മാന്വൽ ഓപ്ഷൻ' ഉണ്ടോ എന്ന് നോക്കുക.

2: അത് തെരഞ്ഞെടുത്താൽ ഉടൻ കാമറയുടെ അകത്തെ കണ്ണാടി പുറക്കോട്ട് മാറി സെൻസർ പ്രത്യക്ഷമാകുന്നു.

3: കാമറ തല തിരിച്ച് പിടിക്കുക. എന്നിട്ട് എയർ ബ്ലോവർ കാമറയുടെ അകത്തേക്ക് അടിക്കുക. സെൻസറിൽ ബ്ലോവറിന്റെ അറ്റം തൊടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

4: അതിനുശേഷം, കാമറ ഓഫ് ചെയ്ത് ലെൻസ് മാറ്റി ഇടാവുന്നതാണ്.

ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്ന ഓഫറുമായി!

 

 

 

നനവോടെ എങ്ങനെ സെൻസർ തുടയ്ക്കാം?

1: മാന്വൽ ക്ലീനിങ്ങ്‌ ഓപ്ഷൻ തിരഞ്ഞെടുത്ത്, കാമറ മിറർ അടയ്ക്കുക.

2: എയർ ബ്ലോവർ ഉപയോഗിച്ച് സെൻസറിന്റെ മുകളിലെ പൊടി നീക്കം ചെയ്യുക.

3: മൃദുവായ തുണിയുടെ അറ്റത്ത് കാമറ സെൻസർ ക്ലീനിങ്ങ് സൊല്യൂഷൻ രണ്ട് തുള്ളികൾ ഒഴിക്കുക.

4: ഈ തുണി വച്ച് പതുക്കെ സെൻസറിന്റെ ഒരു വശം മൃദുവായി തുടയ്ക്കുക. ഇത് തന്നെ മറുവശത്തും ചെയ്യുക.

5: ഇനി ലെൻസ് വച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിക്കോളൂ. വീണ്ടും പൊടി കുറച്ച് കാണുകയാണെങ്കിൽ നിങ്ങൾ ഈ ചെയ്തത് വീണ്ടും ആവർത്തിക്കുക. പക്ഷെ, ഉപയോഗിച്ച തുണിയാകരുത്, പുതിയ തുണിയാകണം എന്നു മാത്രം.

ഡിജിറ്റൽ പോയിന്റ് ആൻഡ് ഷൂട്ട് കാമറയാണെങ്കിൽ ഒരു ടിഷ്യൂ പേപ്പറൊ, മൃദുവായ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.ഡി.എസ്.എൽ.ആർ കാമറകളെ അപേക്ഷിച്ച് ഡിജിറ്റൽ കാമറകൾ വൃത്തിയാക്കുവാൻ എളുപ്പമാണ്‌.

ലെൻസിലും എൽ.സി.ഡി സ്ക്രീനിലും പോറൽ വീഴാത്ത തരം ശരിയായ തുണിയോ മറ്റോ ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ എന്ന് മാത്രം!

Best Mobiles in India

English Summary

Cleaning a camera can be more complicated and dreaded one for photographers. oday, we have compiled a list of on how to clean your digital camera easily.