എങ്ങനെ നിങ്ങളുടെ കീബോർഡ് വൃത്തിയാക്കാം? അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ!


പലപ്പോഴും നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്നാണ് കമ്പ്യൂട്ടർ കീബോർഡുകൾ. സമയം ഇതിനായി ലഭിക്കാറില്ല എന്നുവേണമെങ്കിലും പറയാം. ചിലർക്കാണെങ്കിൽ ശരിയായ രീതിയിൽ എങ്ങനെയാണ് കമ്പ്യൂട്ടർ കീബോർഡുകൾ വൃത്തിയാക്കേണ്ടത് എന്നുപോലും അറിയില്ല. എന്തായാലും ഇത്തരം കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പലപ്പോഴും നമ്മുടെ കീബോർഡുകൾ ഏറെ പൊടിനിറഞ്ഞതും അഴുക്കുപിടിച്ചതുമായി അവശേഷിക്കുന്നു. ഇന്നിവിടെ കീബോർഡ് എങ്ങനെ ലളിതമായ മാർഗ്ഗങ്ങളിലൂടെ വൃത്തിയാക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

Advertisement

ഇലക്ട്രോണിക് ഉപകരണങ്ങൾ പലപ്പോഴും സോപ്പ്, ജലം എന്നിവ ഉപയോഗിച്ച് നന്നായി പൊരുത്തപ്പെടില്ല അതിനാൽ തന്നെ ഇവ ഉപയോഗിച്ചുള്ള വൃത്തിയാക്കൽ ഇവിടെ നല്ലതുമല്ല. പിന്നെ എന്തുകൊണ്ട് എങ്ങനെ നിങ്ങളുടെ കീബോർഡും കമ്പ്യൂട്ടർ പരിസരവുമെല്ലാം വൃത്തിയാക്കാം എന്ന് ഇവിടെ പറയാം. അതിന് മുമ്പ് അല്പം ഞെട്ടിക്കുന്ന ഒപ്പം അതിശയിപ്പിക്കുന്ന ഒരു പഠന റിപ്പോർട്ട് നിങ്ങളുമായി പങ്കുവെക്കട്ടെ.

Advertisement

അരിസോണ സർവകലാശാലയിൽ

അരിസോണ സർവകലാശാലയിൽ 2012 ൽ നടത്തിയ ഒരു പഠനത്തിൽ ഒരു സാധാരണ ടോയ്ലറ്റ് സീറ്റിനേക്കാൾ 400 മടങ്ങ് ബാക്ടീരിയയാണ് സാധാരണ കീബോർഡിൽ ഉള്ളത് എന്നതാണ് പഠന റിപ്പോർട്ട്. അതിൽ നിന്നും തന്നെ മനസ്സിലായല്ലോ എന്തുമാത്രം നമ്മുടെ കീബോർഡും മറ്റു ഡെസ്ക്ടോപ്പ് ഉപകരണങ്ങളും അഴുക്ക് നിൻറഞ്ഞിരിക്കുകയാണ് എന്ന്.

കീബോർഡുകൾ

ഈ ഒരു അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ആദ്യ നടപടി കീബോർഡിൽ ടൈപ്പുചെയ്യുന്നതിനു മുമ്പും ശേഷവും നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. ഇത് പലപ്പോഴും പ്രാവർത്തികമാക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകാം. എങ്കിലും ഇങ്ങനെ ചെയ്യുന്നത് തന്നെയാകും ഏറെ നല്ലത്. മറ്റൊരു പഠനത്തിൽ പറയുന്നത് പ്രകാരം ആഴ്ചയിൽ ഒരിക്കൽ കീബോർഡുകൾ അണുവിമുക്തമാക്കണം എന്നാണ് പറയുന്നത്. കാരണം പലപ്പോഴും ഇവയിൽ നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും ഏറെ മുകളിലായുള്ള അണുക്കളുടെ സാന്നിധ്യം ഉണ്ടാവും.

എങ്ങനെ വൃത്തിയാക്കാം?

മുകളിൽ സൂചിപ്പിച്ചപോലെ കമ്പ്യൂട്ടർ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി നശിപ്പിക്കരുത്. പകരം നാഷണൽ സെന്റർ ഫോർ ഹെൽത്ത് റിസർച്ച് നിർദേശിക്കുന്ന പ്രകാരം ചില മാർഗ്ഗങ്ങൾ അവലംബിച്ചാൽ നന്നാകും. അവ എന്താണെന്ന് താഴെ കൊടുത്തിട്ടുണ്ട്.


1. കീബോർഡിൽ ടൈപ്പുചെയ്യുന്നതിനു മുമ്പും ശേഷവും നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. കൈകൾ എല്ലാം ഉണങ്ങിയുകഴിഞ്ഞാൽ, ഷട്ട്ഡൗൺ ചെയ്ത് കമ്പ്യൂട്ടർ അൺപ്ലഗ് ചെയ്യുക.

3. കീബോർഡുകളെ തലകീഴായി വലിച്ചുപിടിച്ച് പൊടി, അവശിഷ്ടങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക.


4. വെള്ളം അല്ലെങ്കിൽ ഐസോപ്രോയ്ൽ മദ്യത്തിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് ചെറിയ നനവിൽ കീബോർഡ് തുടയ്ക്കുക.

മറ്റുളളവരുടെ ഫോണ്‍ ലൊക്കേഷന്‍ അവര്‍ അറിയാതെ എങ്ങനെ ട്രാക്ക് ചെയ്യാം?


Best Mobiles in India

English Summary

How to Clean Your keyboard?