പേഴ്സണൽ വിവരങ്ങൾ നഷ്ടപ്പെടില്ല; ആൻഡ്രോയിഡ് ക്ലോണിംഗ് വളരെ ലളിതം


സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായി ഇന്ന് ആരുമില്ലെന്നു തന്നെ പറയാം. ലോകം സാങ്കേതിക വിദ്യാ രംഗത്തു റോക്കറ്റു പോലെ കുതിക്കുമ്പോൾ ഇൻറർനെറ്റിന്ന് മൊബൈലിൽ കേന്ദ്രീകൃതമാണ്. വ്യക്തിഗത വിവരങ്ങളും മറ്റും നാമിന്ന് സ്മാർട്ട്ഫോണുകളിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു. പേഴ്സണൽ ഫോട്ടോകളും മെസ്സേജുകളും ഫിറ്റ്നസ് ഡാറ്റാസും വേറെ. എന്നാൽ ഈ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാലോ ? ആരും ചിന്തിക്കാൻ പോലും ആഗ്രഹിക്കാത്ത സംഭവമാണത്.

Advertisement

പുതിയൊരു ഫോൺ വാങ്ങയാലോയെന്ന് ചിന്തിച്ചിട്ടും കാര്യമില്ല. ഈ വിവരങ്ങളിൽ നല്ലൊരു ശതമാനം അപ്പോഴേക്കും നഷ്ടപ്പെട്ടിരിക്കും. എന്നാൽ ഫോൺ നഷ്ടപ്പെട്ടാലും പേഴ്സണൽ വിവരങ്ങൾ തിരികെ ലഭിക്കാൻ വഴികളുണ്ട്. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് ഡാറ്റ മാറ്റുന്നതിനും ഇന്ന് സംവിധാനങ്ങളുണ്ട്. ഏതൊരാളും അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുമാണ്. അവയെ പരിചയപ്പെടുത്തുകയാണിവിടെ.

Advertisement

മറ്റൊരു ഫോണിലേക്ക് ക്ലോൺ ചെയ്യാം

വിവരങ്ങൾ മറ്റൊരു ആൻഡ്രോയിഡ് ഫോണിലേക്ക് ക്ലോൺ ചെയ്യുന്നതിനായി നിങ്ങൾക്ക് വേണ്ടത് 'CLONEit’ എന്നൊരു ആപ്ലിക്കേഷൻ മാത്രമാണ്. ഇതിലൂടെ നിങ്ങളുടെ ഫോണിലെ ഏതൊരു വ്യക്തിഗത വിവരങ്ങളും ട്രാൻസ്ഫർ ചെയ്യാനാകും. ഇനി ഇത് എങ്ങിനെയാണ് ക്ലോൺ ചെയ്യുന്നത് എന്നറിയണോ ? താഴെയുണ്ട് വഴികൾ...

1. 'CLONEit’ ആപ്ലിക്കേഷൻ നിങ്ങളുടെ രണ്ടു സ്മാർട്ട്ഫോണുകളിലും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തെന്നു ഉറപ്പു വരുത്തുക

2. രണ്ടു ഫോണുകളിലും ആപ്പ് ഓണാക്കുക. അയക്കുന്ന ഫോണിൽ സെൻഡർ ഓപ്ഷനും ഡാറ്റ സ്വീകരിക്കേണ്ട ഫോണിൽ റിസീവർ ഓപ്ഷനും തെരഞ്ഞെടുക്കുക.

3. റിസീവർ ഫോണിനെ സെൻഡർ ഫോൺ സ്കാൻ ചെയ്ത ശേഷം ഡാറ്റ ട്രാൻസ്ഫർ ചെയ്യാനാകും.

Advertisement

4. ഇരു ഫോണുകളും തമ്മിൽ ബന്ധിപ്പിച്ചു കഴിഞ്ഞാൽ ക്ലോൺ ചെയ്യാനാകും.

5. ക്ലോൺ ചെയ്യാൻ ഡാറ്റ സെലക്ട് ചെയ്ത ശേഷം സെൻഡർ ഫോണിൽ നിന്നും റിസീവർ ഫോണിലേക്ക് അയക്കുക.

ഡാറ്റ ക്ലോൺ ചെയ്യാനായി’ Dr.Phone Switch’ എന്ന ആപ്പും ഉപയോഗിക്കാവുന്നതാണ്. ഐ.ഓ.എസ്സ് ഉപയോഗിക്കുന്നവർക്ക് ഈ ആപ്പാകും ഉത്തമം. ആൻഡ്രോയിഡ്, ഐ.ഓ.ഓസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ ഈ ആപ്പ് പ്രവർത്തിക്കൂ. 'CLONEit’ ആപ്പിൽ ഉപയോഗിച്ച അതേ രീതി തന്നെ ഡാറ്റ ട്രാൻസ്ഫറിംഗിനായി 'Dr.Phone Switch’ ആപ്പിലും ഉപയോഗിക്കാനാകും.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ് പിടിച്ചുനിര്‍ത്താന്‍ ഗൂഗിളിന്റെ ഉപദേശം

Best Mobiles in India

Advertisement

English Summary

How To clone your Android to another