ദിവസവും ഒന്നും രണ്ടും ജിബി ഉണ്ടായിട്ട് കൂടെ ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്നുവോ?


ദിവസവും നമുക്ക് ഒന്നും രണ്ടും മൂന്നും ജിബി വരെ ഡാറ്റായൊക്കെ ഉണ്ടായിട്ടും ചിലപ്പോൾ കാണാം ഒരു ഉച്ചയാകുമ്പോഴേക്കും, അല്ലെങ്കിൽ വൈകുന്നേരം ആകുമ്പോഴേക്കും അതെല്ലാം തീരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ അമിതമായുള്ള യുട്യൂബ് ഉപയോഗം, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത്, ഫേസ്ബുക്ക് വീഡിയോകൾ നിരവധി പ്ളേ ചെയ്യുന്നത്കൊണ്ട് എന്നൊക്കെ ഒരുപക്ഷെ നമുക്ക് പറയാനുണ്ടാവും. എന്നാൽ അത് മാത്രമല്ല ഇവിടെ പ്രശ്നങ്ങൾ. ഇതിലേക്ക് ചേർത്ത് മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടെയുണ്ട്. അവ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ഇന്നിവിടെ.

ആവശ്യമുള്ള പാട്ടുകൾ ഡൗൺലോഡ് ചെയ്യാം

ആവശ്യമുള്ള പാട്ടുകൾ പലപ്പോഴും നമ്മൾ അധിക ഡാറ്റ ഓഡർ നമുക്കുണ്ടെന്ന കാരണത്താൽ ഡൗൺലോഡ് ചെയ്യാതെ പകരം ഓൺലൈനായി പ്ളേ ചെയ്യുകയാണ് പതിവ്. എന്നാൽ സ്ഥിരമായി കേൾക്കുന്ന പാട്ടുകളും വിഡിയോകളും എല്ലാം തന്നെ ഡൗൺലോഡ് ചെയ്യുന്നതാവും നല്ലത്. യൂട്യൂബിന്റെ സേവ് ഓഫ്‌ലൈൻ സൗകര്യവും ഉപയോഗപ്പെടുത്താം.

ടോറന്റിൽ ശ്രദ്ധിക്കേണ്ടത്

ഒരു ജിബി വരുന്ന ഒരു ഫയൽ നിങ്ങൾ ടോറന്റിൽ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ചിലപ്പോൾ ഒരു ജിബി മതിയാകില്ല ആ ഫയൽ ഡൗൺലോഡ് ആയിക്കിട്ടാൻ. കാരണം ഡൗൺലോഡ് മാത്രമല്ല, അപ്ലോഡ്, സീഡിംഗ് തുടങ്ങിയവയെല്ലാം അവിടെ നടക്കുന്നുണ്ട്. അതുപോലെ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ സീഡിങ്ങിൽ വെക്കാതെ പെട്ടെന്ന് ക്ലോസ് ചെയ്യുക.

അനാവശ്യ ആപ്പുകൾ

നിങ്ങളുടെ ഫോണിൽ നിങ്ങളറിയാതെ പല ആപ്പുകളും അവയുടെ സുഗമമായ പ്രവർത്തനത്തിനും മറ്റുമായി ചെറുതും വലുതുമായ രീതിയിൽ ഡാറ്റ ഡൗൺലോഡ്, അപ്ലോഡ് ചെയ്യന്നുണ്ട്. സെറ്റിങ്സിൽ ഇന്റർനെറ്റ് ഉപയോഗം പരിശോധിച്ച് നോക്കിയാൽ ഈ കാര്യം മനസ്സിലാകും. ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായത്തോടെ ഏതൊക്കെ ആപ്പുകൾക്ക് ഇന്റർനെറ്റ് ആക്സസ് വേണം ഏതൊക്കെ ആപ്പുകൾക്ക് ഇന്റർനെറ്റ് വേണ്ട എന്നത് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് സെറ്റിംഗ്സിലും ഈ സൗകര്യം ലഭ്യമാണ്.

പരസ്യങ്ങൾ

പരസ്യങ്ങളേ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നമ്മൾ പലപ്പോഴും അനുഭവിക്കുന്നതാണ്. പല ആപ്പുകളിലും നമുക്ക് ഓഫ് ചെയ്യാൻ പറ്റാത്ത വിധം പരസ്യങ്ങൾ വന്നുകൊണ്ടിരിക്കും. ഈ ആപ്പുകളുടെ നിലനിൽപ്പിന് പരസ്യങ്ങൾ അത്യാവശ്യമാണെന്നതിനാൽ അവയെ തള്ളിക്കളയാൻ പറ്റില്ല. അതിനാൽ ഒന്നുകിൽ പരസ്യങ്ങൾ ഇല്ലാത്ത പൈഡ് വേർഷൻ ഉപയോഗിക്കുകയോ അല്ലെങ്കിൽ റൂട്ട് ചെയ്ത ഫോൺ ആണെങ്കിൽ ആഡ് ബ്ലോക്കർ സൗകര്യങ്ങൾ ഫലവത്തായി ഉപയോഗിക്കുകയോ ചെയ്യാം.

വിആർ ഹെഡ്സെറ്റ് എന്ത്? വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

How to Control Your Internet Data on Android Phones.