ഇനി നിങ്ങളുടെ ശൈലിയില്‍ ഫോണ്‍ ഇഷ്ടാനുസൃതമാക്കാം..!


ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇന്ന് നിരവധി ആപ്‌സുകള്‍ ഉണ്ട്. നമ്മുടെ നിത്യജീവിതത്തില്‍ കൂടുതല്‍ ഉപയോഗപ്രദമായ ആപ്‌സുകള്‍ നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡിലെ ഏറ്റവും മികച്ച സവിശേഷത എന്തെന്നാല്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ അല്ലെങ്കില്‍ ടാബ്ലറ്റിനെ ഇഷ്ടാനുസൃതമാക്കാനും പരിഷ്‌കരിക്കാനും വളര എളുപ്പമായിരിക്കും.

വളരെ കൃത്യമായ ആപ്ലിക്കേഷന്‍ നിങ്ങളൊന്ന് ഉപയോഗിച്ചു നോക്കൂ. നിങ്ങളുടെ ഫോണ്‍ തികച്ചും വ്യത്യസ്ഥമായിരിക്കും.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഇഷ്ടാനുസൃതമാക്കാന്‍ മികച്ച ആപ്‌സുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

കാഴ്ചയില്‍ മികച്ചതാക്കാന്‍

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഇഷ്ടാനുസൃതമാക്കാന്‍ നിങ്ങള്‍ ആരംഭിക്കേണ്ട സ്ഥലം ഇവിടെ നിന്നുമാണ്. കാഴ്ചയില്‍ മികച്ചതാക്കാന്‍ ലോഞ്ചര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ആപ്ലിക്കേഷന്‍ സമാരംഭിക്കാന്‍ ഉപയോഗിക്കുന്ന ഇന്റര്‍ഫേസ് ആണ് ലോഞ്ചര്‍. നിങ്ങള്‍ ലോഞ്ചറുകള്‍ മാറ്റുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഹോം സ്‌ക്രീന്‍, വിജറ്റുകള്‍, ആപ്ലിക്കേഷന്‍ ഡ്രോയര്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ നിങ്ങളുടെ നിത്യജീവിതം എളുപ്പമാക്കാന്‍ തീമുകളും നല്‍കുന്നു. ലോഞ്ചര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ 'സ്മാര്‍ട്ട് ലോഞ്ചര്‍ 3' ആപ്പ് ഞങ്ങളിവിടെ ശുപാര്‍ശ ചെയ്യുകയാണ്. നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ എല്ലാ ലോഞ്ചറുകളും മടുത്തുവെങ്കില്‍ 'നോവ ലോഞ്ചര്‍' ഉും മികച്ച ഒന്നാണ്.

ഐക്കണുകള്‍ മാറ്റാം

നിങ്ങളുടെ ഫോണ്‍ ഐക്കണുകള്‍ നിങ്ങള്‍ക്ക് ബോറടിക്കാന്‍ തുടങ്ങിയോ? എങ്കില്‍ ഉടന്‍ അതു മാറ്റുക. ഇതു പ്രയാസമേറിയതോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായതോ അല്ല. ഇതിനായി നിങ്ങള്‍ ഒരു ലോഞ്ചര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക, മുകളിലത്തെ വിഭാഗത്തില്‍ സൂചിപ്പിച്ചതു പോലെ. ഇതിനു ശേഷം പ്ലേ സ്‌റ്റോറില്‍ നിന്നും ഐക്കണ്‍ പാക്ക് ഇന്‍സ്റ്റോള്‍ ചെയ്ത് ലോഞ്ച് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഐക്കണ്‍ പാക്കുകളുടെ ഒരു വലിയ ലിസ്റ്റു തന്നെ കാണാം. Click UI, Retrorika, Polycon, CandyCons എന്നിവയാണ് മികച്ച ഐക്കണ്‍ പാക്കുകള്‍.

നിങ്ങളുടെ ലോക്ക് സ്‌ക്രീനില്‍ വിജറ്റുകള്‍ ചേര്‍ക്കുക

ദിവസത്തില്‍ എത്ര തവണ നിങ്ങള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാറുണ്ട്? കാലാവസ്ഥ, വാട്ട്‌സാപ്പ്, കലണ്ടര്‍ എന്നിവ പരിശോധിക്കാന്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു പകരം, എന്തു കൊണ്ട് അവരെ ലോക്ക് സ്‌ക്രീനില്‍ വിജറ്റുകളായി വച്ചുകൂട. ഇത് വളരെ എളുപ്പവും ഉപയോഗപ്രദവും അതു പോലെ സമയം ലാഭിക്കാനും കഴിയും.

എക്‌പോസ്ഡ് ഫ്രേംവര്‍ക്ക്

നിങ്ങളുടെ ഫോണിന്റെ രൂപത്തില്‍ മാറ്റം വരുത്താതെ ഒരു പടി കൂടി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കാത്ത, നിങ്ങളുടെ ഫോണില്‍ പ്രീ-ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഏതെങ്കിലും ഫീച്ചറുകളോ മോഡ്യൂളുകളോ തിരഞ്ഞെടുക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാനായി എക്‌സ്‌പോസ്ഡ് ഫ്രേംവര്‍ക്ക് നിങ്ങളെ സഹായിക്കുന്നു.

നഷ്ടപ്പെട്ട ഫോൺ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം! നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ സഹിതം..

Most Read Articles
Best Mobiles in India
Read More About: apps smartphones technology

Have a great day!
Read more...

English Summary

How to customize your phone in your own style