ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?


ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത വിലപിടിച്ച പല വിവരങ്ങളും നിങ്ങളുടെ ഫോണില്‍ ഉണ്ടാകും. ഫോണ്‍ നമ്പരുകള്‍, ഫോട്ടോ, നോട്‌സ് പോലുള്ള ഡേറ്റകള്‍ ഒരു പരിധി വരെ നഷ്ടപ്പെടാതിരിക്കാന്‍ ഇപ്പോള്‍ ക്ലൗഡ് ബാക് അപ് സര്‍വീസുകള്‍ സഹായിക്കും.

Advertisement

എന്നാല്‍, നിങ്ങളുടെ തീര്‍ത്തും സ്വകാര്യമായ ഇത്തരം വിവരങ്ങള്‍ അപരിചിതരുടെ കൈവശം എത്തിയാല്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. പലര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ഇത് തടയാന്‍ വളരെ കുറച്ചു പേര്‍ മാത്രമെ മുന്‍ കരുതല്‍ എടുക്കാറുള്ളു.

Advertisement

ഫോണ്‍ ഉപേക്ഷിക്കുകയോ മറ്റൊരാള്‍ക്ക് വില്‍ക്കുകയോ ചെയ്യുന്നതിന് മുമ്പ് ഫോണ്‍ റീസെറ്റ് ചെയ്യുക എന്നതാണ് ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പ വഴി .എന്നാല്‍ തിരക്കുള്ള സ്ഥലങ്ങളില്‍ നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയാണെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിയും.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60 ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

നിങ്ങള്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെങ്കില്‍ അത് നഷ്ടമായാല്‍ താഴെ പറയുന്ന ആറ് എളുപ്പ വഴികളിലൂടെ അതിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത് കളയാന്‍ കഴിയും

ഡേറ്റ വളരെ വിലപ്പെട്ടതാണ്

ഫോണ്‍ റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ഐട്യൂണ്‍ വഴി കമ്പ്യൂട്ടറിലോ ഐക്ലൗഡിലോ ഫോണ്‍ ബാക് അപ് ചെയ്യുക. കോണ്ടാക്ട്‌സ്, ഡേറ്റ, ഫോട്ടോസ്, ആപ്പ്‌സ് ഉള്‍പ്പടെയുള്ള ഡേറ്റകള്‍ നിങ്ങളുടെ ഐഫോണ്‍ സ്വയമേവ ഐക്ലൗഡുമായി സിങ്ക് ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. അങ്ങനെയെങ്കില്‍ ഇത് ഉറപ്പ് വരുത്താന്‍ സെറ്റിങ്‌സില്‍ പോയി ഐക്ലൗഡില്‍ ബാക് അപ് എടുക്കുക.

സാധാരണ സിം മൈക്രോ സിം ആക്കാം!

സൈന്‍ ഔട്ട് ചെയ്യാന് മറക്കരുത്

ഐക്ലൗഡില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യുക എന്നത് വളരെ പ്രധാനമാണ്, ഐഫോണ്‍ റീസെറ്റ് ചെയ്യുമ്പോള്‍ പലരും മറന്നു പോകുന്ന ഒരു കാര്യമാണ് ഇത്.

നിങ്ങള്‍ പുതിയ ഐഒഎസ് 9 ആണ് ഉപയോഗിക്കുന്നതെങ്കില്‍ സ്‌ക്രോള്‍ ചെയ്ത് സെറ്റിങ്‌സിന്റെ താഴെ പോയി സൈന്‍ഔട്ട് ചെയ്യുക. ഐഒഎസ് 7 ഉപയോക്താക്കള്‍ ഇങ്ങനെ ചെയ്യുന്നതിന് താഴെയുള്ള ഡിലീറ്റ് അക്കൗണ്ട് ഓപ്ഷനില്‍ സ്പര്‍ശിക്കണം.

 

പാസ്സ് കോഡ് കൊടുത്ത് വീണ്ടും സൈന്‍ഔട്ട് ചെയ്യുക

ഡിലീറ്റ് അക്കൗണ്ട് ഓപ്ഷനില്‍ തൊടുമ്പോള്‍ പാസ്സ്‌കോഡ് ആവശ്യപ്പെടും . അത് നല്‍കി കഴിഞ്ഞാല്‍ വീണ്ടും സൈന്‍ഔട്ട് ഓപ്ഷനില്‍ സ്പര്‍ശിക്കണം.

ആധാര്‍ കാര്‍ഡ് ലിങ്കിങ്ങ്: സമയപരിധി അറിയാം!

ഐമെസ്സേജ് ഓഫ് ചെയ്യുക

അതിന് ശേഷം സെറ്റിങ്‌സില്‍ പോയി മെസ്സേജ് എടുത്ത് ഐമെസ്സേജ് ഡിസേബിള്‍ ചെയ്യുക. ആപ്പിള്‍ ഫോണ്‍ വിറ്റ് പുതിയ ആന്‍്‌ഡ്രോയിഡ് അല്ലെങ്കില്‍ വിന്‍ഡോ ഫോണിലേക്ക് മാറാന്‍ ആലോചിക്കുന്നവരും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഫാക്ടറി സെറ്റിങ് റീസെറ്റ് ചെയ്യുക

സെറ്റിങ്‌സിലെ ജനറലില്‍ പോയി റീസെറ്റില്‍ നിന്നും എല്ലാ കണ്ടന്റും സെറ്റിങ്‌സും ഡിലീറ്റ് ചെയ്യുക. ഫൈന്‍ഡ് മൈ ഫെസിലിറ്റി ഓണ്‍ ചെയ്തിട്ടുള്ളവര്‍ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുമ്പായി ആപ്പിള്‍ ഐഡി ടൈപ്പ് ചെയ്യേണ്ടി വരും.

ദൂരെ നിന്നും എല്ലാം മായ്ച്ച് കളയാം

നിങ്ങളുടെ ഫോണ്‍ വിറ്റപ്പോള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ മറന്നുവെങ്കില്‍ വിഷമിക്കേണ്ടതില്ല . ഐക്ലൗഡ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് എല്ലാ ഡേറ്റയും മായ്ച്ചു കളയാം. ഇതിനായി റിമൂവ് ഫ്രം അക്കൗണ്ട് എന്നതില്‍ ക്ലിക് ചെയ്താല്‍ മാത്രം മതി.

നഷ്ടപ്പെട്ട് പോയ ഐഫോണില്‍ നിന്നും ഡേറ്റ ഡിലീറ്റ് ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കും ഈ മാര്‍ഗം സ്വീകരിക്കാം.

ഡിജിറ്റല്‍ ക്യാമറ വൃത്തിയാക്കാന്‍ എളുപ്പ വഴി!

Best Mobiles in India

English Summary

Here are 6 easy steps which you must follow in any of these aforementioned situations, just in case you happen to use an iPhone!