ഗൂഗിള്‍ പ്ലസ് അടച്ചു പൂട്ടുന്നു..എങ്ങനെ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം?


സര്‍ച്ച് എന്‍ഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താന്‍ പോകുന്നു. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃത വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും വിധമുളള സോഫ്റ്റ്‌വയര്‍ ബഗ് കണ്ടെത്തിയ ശേഷമാണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

അഞ്ച് ലക്ഷത്തോളം ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളെ ബഗ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷ വീഴ്ച കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്ന വിലയിരുത്തലില്‍ ഇക്കാര്യം അന്ന് ഗൂഗിള്‍ പുറത്തു വിട്ടിരുന്നില്ല.

ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും സുരക്ഷാ വീഴ്ചയുടെ സാഹചര്യത്തില്‍ ഓഹരി വിപണിയിലുണ്ടായ തിരിച്ചടിയും അടച്ചു പൂട്ടലിലേക്ക് നയിച്ചതായും സൂചനയുണ്ട്. സുരക്ഷാ വീഴ്ച മൂലം ഉപയോക്താക്കളുടെ ഇമെയില്‍, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ചിത്രം, ലൊക്കേഷന്‍, തൊഴില്‍ ഉള്‍പ്പെടെയുളള വിവരങ്ങളാണ് പരസ്യപ്പെട്ടത്. ഗൂഗിള്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ മാത്രമാണ് ആപ്ലിക്കേഷനില്‍ ചിലവഴിക്കുന്നുവുളളൂ എന്നും ഗൂഗിളിന്റെ ബ്ലോഗില്‍ പറയുന്നു.

നിങ്ങളുടെ സുരക്ഷയെ കുറിച്ചും അതു പോലെ സ്വകാര്യതയെ കുറിച്ചും നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് അക്കൗണ്ട് ശാശ്വതമായി ഇല്ലാതാക്കുക. അതിനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് തുറന്ന് ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 2: അടുത്തതായി സ്‌ക്രീനിന്റെ മുകളില്‍ വലതു കോണില്‍ കാണുന്ന നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: ഇത് നിങ്ങളെ ഗൂഗിള്‍ പ്ലസ് പ്രൊഫൈല്‍ പേജിലേക്ക് റീഡയറക്ട് ചെയ്യും.

സ്റ്റെപ്പ് 4: ഇനി ഇടതു നിരയില്‍ നിന്നും 'Settings'ല്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: ഇവിടെ അക്കൗണ്ട് വിഭാഗത്തില്‍ 'Delete your Google+ profile' എന്നത് താഴേക്ക് സ്‌ക്രോള്‍ ചെയ്തു നോക്കുക.

സ്റ്റെപ്പ് 6: അക്കൗണ്ട് പരിശോധിക്കാനായി നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പാസ്‌വേഡ് നല്‍കുക.

സ്റ്റെപ്പ് 7: അവിടെ ഇടതു വശത്തു കാണുന്ന ചെറിയ ദീര്‍ഘചതുര ബോക്‌സില്‍ 'Rectangle' എന്നതില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് 'Delete' എന്നതിലും.

സ്റ്റെപ്പ് 8: അവസാനം 'Remove selected services' എന്നതിലും ടാപ്പ് ചെയ്യുക.

അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള വാട്സാപ്പ് സൗകര്യത്തിന് വീണ്ടും പുതിയ അപ്‌ഡേറ്റ്!

Most Read Articles
Best Mobiles in India
Read More About: gmail news technology

Have a great day!
Read more...

English Summary

How To Delete Google Plus Account Permanently