ഗൂഗിളിൽ നിന്നും നിങ്ങൾ തിരഞ്ഞ കാര്യങ്ങളും ഹിസ്റ്ററിയുമെല്ലാം എങ്ങനെ ഡിലീറ്റ് ചെയ്യാം?


ഫെയ്സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയം സംഭവിച്ചത് മൂലം ഉണ്ടായ ഒരു വലിയ കാര്യം എന്തെന്ന് വെച്ചാൽ ആളുകൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ പറ്റി എന്നതാണ്. അതിനുമുമ്പ് ഇങ്ങനെ ഒന്ന് അധികമാരും ഓർത്തിരുന്നില്ല. അറിഞ്ഞോ അറിയാതെയോ തന്നെ നമ്മളെല്ലാവരും നമ്മുടെ ഡാറ്റയെ മറ്റുള്ളവരുമായി പങ്കുവെച്ചു. എവിടെയാണ് പോകുന്നത്, ആരാണ് പങ്കിട്ടത്, എന്തൊക്കെ അവർക്ക് ലഭിച്ചു എന്നൊന്നും നമ്മൾ ആലോചിച്ചിരുന്നില്ല.

എന്തായാലും കാര്യങ്ങൾ ഇപ്പോൾ ആകെ മാറിമറിഞ്ഞപ്പോൾ ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള കമ്പനികൾ നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ഉപഭോക്താക്കളെ അറിയിക്കാൻ ബാധ്യസ്ഥരായി തീർന്നിരിക്കുകയാണ്. ഏത് വിവരമാണ് ഉപയോക്താക്കളിൽ നിന്നും ശേഖരിക്കുന്നതെന്നത് മനസിലാക്കാൻ സഹായിക്കുന്ന പുതിയ സ്വകാര്യത നയവുമായി ഗൂഗിൾ ഫേസ്ബുക്ക് എന്നിവരെല്ലാം തന്നെ ഇപ്പോൾ വന്നിട്ടുണ്ട്.

ഇതിൽ ഗൂഗിൾ ഈയിടെ അവതരിപ്പിച്ച ചില കാര്യങ്ങൾ ചുവടെ പറയുകയാണ്. ഒപ്പം എങ്ങനെ നിങ്ങൾ മുമ്പ് നടത്തിയ ഗൂഗിൾ സെർച്ചുകൾ കാണാം, ഡിലീറ്റ് ചെയ്യാം, നിങ്ങളുടെ ശേഖരിച്ച വിവരങ്ങൾ എന്തൊക്കെയാണ് എന്നത് അറിയുന്നത് അടക്കമുള്ളതെല്ലാം എങ്ങനെ നമുക്ക് തന്നെ സ്വയം അറിയാൻ പറ്റും എന്നും നോക്കാം.

"ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നും ഞങ്ങൾ അത് എന്തിനാണ് ശേഖരിക്കുന്നത് എന്നും മനസിലാക്കുന്നത് എളുപ്പമാക്കാനായി, ഞങ്ങളുടെ നിലവിലെ സ്വകാര്യത നയം അപ്ഡേറ്റുചെയ്യുകയാണ്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി കണ്ടെത്താൻ എളുപ്പമാക്കുന്നതിന് അവസാധ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്." ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ ഇങ്ങനെ പറയുകയുണ്ടായി. ഇതിലൂടെ ഗൂഗിൾ എളുപ്പമാക്കി എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് ഇനി മനസ്സിലാക്കാം.

ഗൂഗിളിൽ നിങ്ങളുടെ ഡാറ്റ കാണാനും കൈകാര്യം ചെയ്യാനും

ഗൂഗിളിൽ My Activity പേജിലേക്ക് പോകുക

പേജിന്റെ ഇടത് വശത്ത്, നിങ്ങൾക്ക് വിവിധയിനം ടാബുകൾ കാണാം.

അവിടെ ഗൂഗിൾ ആക്റ്റിവിറ്റിയിൽ ക്ലിക്കുചെയ്യുക. അതോടെ ഗൂഗിളിന്റെ അടുത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററി, ഉപകരണങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ തുടങ്ങി എല്ലാം കാണാം.

ഇതിൽ നിങ്ങൾക്ക് ഓരോ ടാബുകളിലും ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ കാണാനും നിയന്ത്രിക്കാനും സാധിക്കും.

ഗൂഗിളിൽ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി,ഹിസ്റ്ററി, യുട്യൂബ് ഹിസ്റ്ററി എന്നിവ എങ്ങനെ ഇല്ലാതാക്കാം

ഗൂഗിളിൽ My Activity പേജിലേക്ക് പോകുക

മുകളിൽ വലതുവശത്ത് ഒരു ഡോട്ട് മെനു കാണാം

മെനുവിൽ ക്ലിക്കുചെയ്ത് ഡിലീറ്റ് ആക്ടിവിറ്റി ബൈ ക്ലിക്ക് ചെയ്യുക. ഏതാണ് സർവീസ് വേണ്ടത് അത് തിരഞെടുക്കുക. നിങ്ങൾ തിരഞ്ഞതും വായിച്ചതും കണ്ടതുമടക്കം എല്ലാ ഹിസ്റ്ററിയും അവിടെ ഉണ്ടാകും.

അവയിൽ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാൻ സാധിക്കും.

ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂ വഴി ഫോണിൽ തന്നെ കാണാവുന്ന മനോഹരമായ 15 കിടിലൻ സ്ഥലങ്ങൾ

ഇന്നിവിടെ ഞങ്ങൾ പറയാൻ പോകുന്നത് ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂസിൽ ലഭ്യമായ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളെ കുറിച്ചാണ്. ഒരു വിനോദയാത്ര പോയ പോലെ, ലോകം മൊത്തം ഒന്ന് ചുറ്റാൻ അവസരം ലഭിച്ച പോലെ ഇതിൽ ഓരോ സ്ഥലങ്ങളും കണ്ട് നിങ്ങൾക്ക് ആസ്വദിക്കാം. അതും നിങ്ങളുടെ ഫോണിൽ തന്നെ. കമ്പ്യൂട്ടർ വഴി വേണമെങ്കിൽ അങ്ങനെയുമാകാം.

1. അഡിലി പെൻഗ്വിൻ റുക്കറി - കേപ്പ് റോഡ്സ്, അന്റാർട്ടിക്ക
2. സീഡ് ഫീൽഡ്സ് - കൗണ്ടി മായോ, അയർലൻഡ്

ഇവിടെ ക്ലിക്ക് ചെയ്യുക

3. ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്ക് - അരിസോണ, യുനൈറ്റഡ് സ്റ്റേറ്റ്സ്
4. കൊളോസിയം - റോം, ഇറ്റലി
5. പെന നാഷണൽ കൊട്ടാരം - സിൻട്ര, പോർച്ചുഗൽ
6. സ്റ്റ്രോഞ്ചെജ് - വിൽഷയർ, യുണൈറ്റഡ് കിംഗ്ഡം
7. വെഴ്സെയ്സിന്റെ കൊട്ടാരം - വെഴ്സെയ്ല്ലസ്, ഫ്രാൻസ്
8. വൈറ്റ് ഹൌസ് - വാഷിങ്ടൺ, ഡി.സി., യുണൈറ്റഡ് സ്റ്റേറ്റ്സ്
9. ഹെറോൺ ദ്വീപ് - ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്ട്രേലിയ
10. വിൽസൺ ഐലൻഡ് - ഗ്രേറ്റ് ബാരിയർ റീഫ്, ആസ്ത്രേലിയ
11. ഡയഗൺ ആലി - ലെയ്സ്ഡെൻ, ഹെർട്ട്ഫോർഡ്ഷയർ, യുണൈറ്റഡ് കിംഗ്ഡം
12. ക്രിസ്റ്റൽ മൗണ്ടൻ - സ്നൂക്വാൽമിയ നാഷണൽ ഫോറസ്റ്റ്, വാഷിങ്ടൺ, യുനൈറ്റഡ് സ്റ്റേറ്റ്സ്
13. ടൈംസ് സ്ക്വയർ - ന്യൂയോർക്ക് സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ്
14. ലാഗോ ബിയാൻകോ - ബെർനീന-അബുല, സ്വിറ്റ്സർലാന്റ്
15. എവറസ്റ്റ് ബേസ് ക്യാമ്പ് - എവറസ്റ്റ് കൊടുമുടി, നേപ്പാൾ

Most Read Articles
Best Mobiles in India
Read More About: apps google privacy news

Have a great day!
Read more...

English Summary

This article will help you to check your Google search, browsing, Youtube history and to delete them.