കമ്പ്യൂട്ടറിന്റെ രഹസ്യബന്ധങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?


ദിവസവും കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റില്‍ നിരവധി ബന്ധങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയെല്ലാം നാം അറിയണമെന്നില്ല. ഇവയില്‍ ചിലത് നിരുപദ്രവകരങ്ങളായിരിക്കാം. എന്നാല്‍ ചിലപ്പോള്‍ മാള്‍വെയറുകള്‍, സ്‌പൈവെയറുകള്‍, ആഡ്‌വെയറുകള്‍ എന്നിവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കും. ഇത് എങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും?

Advertisement

കമ്പ്യൂട്ടറിന്റെ 'രഹസ്യബന്ധങ്ങള്‍' കൈയോടെ പിടികൂടാനുള്ള മൂന്ന് വഴികളാണ് ഇവിടെ പ്രതിപാദിക്കുന്നത്. പവര്‍ഷെല്‍ അല്ലെങ്കില്‍ കമാന്‍ഡ് പ്രോംപ്റ്റ്, TCP വ്യൂ, CurrPorst എന്നിവ നമുക്ക് ആയുധമാക്കാം.

Advertisement

1. പവര്‍ഷെല്‍ അല്ലെങ്കില്‍ കമാന്‍ഡ് പ്രോംപ്റ്റ്

netsta കമാന്‍ഡ് ഉപയോഗിച്ച് ഒരു പ്രത്യേക സമയത്തെ കമ്പ്യൂട്ടറിന്റെ സജീവ കണക്ഷനുകള്‍ പട്ടികപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. വിന്‍ഡോസ് XP സര്‍വ്വീസ് പാക്ക് 2 മുതല്‍ വിന്‍ഡോസ് 10 വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഈ രീതി ഉപയോഗിക്കാനാകും.

വിന്‍ഡോസ് 8 അല്ലെങ്കില്‍ 10 ഉപയോഗിക്കുന്നവര്‍ വിന്‍ഡോസ് +X-ല്‍ ക്ലിക്ക് ചെയ്തതിന് ശേഷം പവര്‍ യൂസര്‍ മെനുവില്‍ നിന്ന് പവര്‍ഷെല്‍ (അഡ്മിന്‍) സെലക്ട് ചെയ്യുക. കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ചാലും അഡ്മിനിസ്‌ട്രേറ്ററായി തന്നെ റണ്‍ ചെയ്യണം. വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്തതിന് ശേഷം സെര്‍ച്ച് ബോക്‌സില്‍ പവര്‍ഷെല്‍ എന്ന് ടൈപ്പ് ചെയ്യുക. പവര്‍ഷെല്ലില്‍ വച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ ആസ് അഡ്മിനിസ്‌ട്രേറ്റര്‍ തിരഞ്ഞെടുക്കുക. വിന്‍ഡോസ് 7-ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നിങ്ങളുടെ കമ്പ്യൂട്ടറിലെങ്കില്‍ കമാന്‍ഡ് പ്രോംപ്റ്റിനെ ആശ്രയിക്കേണ്ടിവരും.

Advertisement

പ്രോംപ്റ്റില്‍, netstat-abf5>activity.txt എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. അല്‍പ്പ സമയത്തിന് ശേഷം Ctrl+C അമര്‍ത്തുക. അപ്പോള്‍ ഡാറ്റ റിക്കോഡ് ചെയ്യുന്നത് നിര്‍ത്തപ്പെടും. ഇനി activity.txt ഫയല്‍ ഓപ്പണ്‍ ചെയ്ത് വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. Windows>System 32 എന്ന ഫോള്‍ഡറിലാണ് ഈ ഫയല്‍ സേവ് ആകുന്നത്. ഇത് ഓപ്പണ്‍ ചെയ്ത് കമ്പ്യൂട്ടര്‍ ഉണ്ടാക്കിയ എല്ലാവിധ ഇന്റര്‍നെറ്റ് കണക്ഷനുകളും (ബ്രൗസര്‍, IM ക്ലൈന്റ്, ഇമെയില്‍ പ്രോഗ്രാമുകള്‍ മുതലായവ) നമുക്ക് അറിയാന്‍ സാധിക്കും.

കൂട്ടത്തില്‍ പരിചിതമല്ലാത്ത വെബ്‌സൈറ്റ് അഡ്രസ്സുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കൂടുതല്‍ മനസ്സിലാക്കുക. അനാവശ്യ പ്രശ്‌നങ്ങളില്‍ നിന്ന് ഇത് നിങ്ങള്‍ക്ക് രക്ഷനല്‍കും.

Advertisement

2. TCP വ്യൂ

TCP വ്യൂ ഉപയോഗിച്ച് വളരെ അനായാസം കമ്പ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കണ്ടെത്താനും അവ അവസാനിപ്പിക്കാനും ക്ലോസ് ചെയ്യാനും കഴിയും. കണക്ഷനുകലെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും TCP വ്യൂ ഉപയോഗിക്കാവുന്നതാണ്.

ആദ്യതവണ TCP വ്യൂ ലോഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് കണക്ഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ കണക്ഷനുകള്‍ എല്ലാം TIME_WAIT സ്‌റ്റേറ്റിലാണെങ്കില്‍ അവ ക്ലോസ് ചെയ്യപ്പെട്ടവയാണെന്ന് മനസ്സിലാക്കാം. എല്ലാ കണക്ഷനുകളും ക്ലോസ് ചെയ്തതിന് ശേഷം TCP വ്യൂ ഓപ്പണ്‍ ചെയ്താല്‍ ഈ പ്രശ്‌നം തലപൊക്കുകയില്ല.

3. CurrPorts

കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റില്‍ ഉണ്ടാക്കുന്ന കണക്ഷനുകള്‍ കണ്ടെത്താനുള്ള സൗജന്യ ടൂള്‍ ആണ് CurrPorts. കമ്പ്യൂട്ടറില്‍ സജീവമായ TCP/IP, UDP പോര്‍ട്ടുകള്‍ ഇത് പ്രദര്‍ശിപ്പിക്കും. ഓരോ വിഭാഗത്തിലും പെട്ട വിവരങ്ങളാണ് CurrPorts തരുന്നത്. കണക്ഷനുകള്‍ ക്ലോസ് ചെയ്യാനും പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുന്നതിനായി വിവിധ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്ത് സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. കോളം അടിസ്ഥാനമാക്കി വിവരങ്ങള്‍ തിരയാമെന്നതാണ് CurrPorts-ന്റെ മറ്റൊരു സവിശേഷത.

Advertisement

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കുമ്പോള്‍ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Best Mobiles in India

English Summary

How to Detect Computer's "Secret Relations"