എങ്ങനെ ആവശ്യമില്ലാത്ത ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കാം?


നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

ഇന്നുള്ള ഒട്ടുമിക്ക ഹാൻഡ്സെറ്റ് നിർമ്മാതാക്കളും അവർ നിർമ്മിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ തങ്ങളുടേതായ ചില ആപ്ലിക്കേഷനുകളും ചേർക്കാറുണ്ട്. പലപ്പോഴും ഇത്തരം ആപ്പുകൾ നമ്മൾ ഉപയോഗിക്കാറില്ല എന്നത് വേറൊരു സത്യം. എന്നാൽ അത് നമ്മുടെ റാമും റോമും വെറുതെ ഉപയോഗിക്കുകയും ചെയ്യുന്നു.

ഇത് കൂടാതെ, ഇത്തരം ആപ്പുകൾ ഫോണിന്റെ ബാറ്ററി ചാർജും കുറയ്ക്കുന്നു. വിൻഡോസിലെപ്പോലെ നീക്കം ചെയ്യാനാകാത്ത അനാവശ്യ ആപ്പുകൾ ഉള്ള അവസ്ഥയല്ല ആൻഡ്രോയ്ഡിൽ. 'അൺഇൻസ്റ്റാൾ' അല്ലെങ്കിൽ ' ഡിസേബിൾ’ ഓപ്ഷനുകളുടെ സഹായത്തോടെ ഈ ബ്ലോട്ട് വെയറുകൾ നമുക്ക് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അത് എങ്ങനെ എന്ന് ഇവിടെ അറിയാം.

പലപ്പോഴും ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നത് ഫോണിന്റെ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്താറുണ്ട്. അതിനാൽ 'ഡിസേബിൾ’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വൺ പ്ലസ്, ഷവോമി എന്നീ ഫോണുകളിൽ ബ്ലോട്ട് വെയറുകൾ നീക്കം ചെയ്യാൻ സാധിക്കുന്നു. എന്നാൽ സംസങ്ങ്, സോണി തുടങ്ങിയ ഫോണുകളിൽ അത് അസാധ്യവുമാണ്.

പോർട്ടൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ എങ്ങനെ പോർട്ടൈറ്റ് മോഡ് പ്രവർത്തിപ്പിക്കാം?

ഇങ്ങനെ നീക്കം ചെയ്യാനാകാത്ത ആപ്പുകൾ ’ഡിസേബിൾ’ ചെയ്യുന്നതാണ് നല്ലത്. അങ്ങനെെ ചെയ്താൽ അത് പ്രവർത്തനരഹിതമായി ആപ്പ് ഡ്രോയറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇതിലൂടെ ഫോൺ ബാറ്ററി ചാർജ് ലഭിക്കുവാനും കഴിയുന്നു. ഇത്തരത്തിൽ ആപ്പുകൾ 'ഡിസേബിൾ’ ചെയ്യേണ്ടത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

1: സെറ്റിങ്ങ്സ് ഓപ്ഷനിൽ പോവുക

2: അതിൽ നിന്ന് 'ആപ്ലിക്കേഷൻസ്’ എന്നത് തിരഞ്ഞെടുക്കുക.

3: അത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഏതൊക്കെയെന്ന് കാണിക്കുന്നു.

4: പ്രവർത്തനരഹിതമാക്കേണ്ട ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.

5: അവിടെ 'ഫോഴ്സ് സ്റ്റോപ്പ്’ 'ഡിസേബിൾ’ എന്നിങ്ങനെ രണ്ട് ബട്ടനുകൾ കാണാം.

6: ഡിസേബിൾ ബട്ടൺ തിരഞ്ഞെടുക്കുക.

7: മറ്റ് ആപ്പുകൾക്ക് പ്രശ്നമുണ്ടാകാമെന്ന് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഡിസേബിൾ ബട്ടൺ ഒന്നുകൂടെ തിരഞ്ഞെടുക്കുക.

8: ഇനി നിങ്ങൾക്ക് പിന്നീട് ഈ ആപ്പ് വീണ്ടും ഉപയോഗിക്കണമെന്ന് തോന്നിയാൽ 'ഇനേബിൾ’ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: android apps tips how to

Have a great day!
Read more...

English Summary

How to Disable Or Remove Bolt wares from Android Phones?