ഫോൺ ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോഴുള്ള ശബ്ദം എങ്ങനെ ഒഴിവാക്കാം?


ഒട്ടുമിക്ക എല്ലാ സ്മാർട്ഫോണുകളുടെയും ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോൾ ഒരു ശബ്ദമുണ്ടാകാറുണ്ടല്ലോ. യഥാർത്ഥ ക്യാമറയിൽ ചിത്രങ്ങൾ എടുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തോട് സമാനമായ ഈ ക്യാമറ ശബ്ദം പലപ്പോഴും നമുക്കൊരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ ഫോൺ, അത് ഏത് കമ്പനിയും ആകട്ടെ, അതിലെ ക്യാമറ ഷട്ടർ സൗണ്ട് എങ്ങനെ ഓഫ് ചെയ്യാം എന്നതിനെ കുറിച്ചാണ്.

Advertisement

ഓരോ മോഡലുകൾക്കും ഓരോ രീതിയിൽ ആയിരിക്കും ഈ ഓപ്ഷൻ എന്നതിനാൽ എല്ലാം തന്നെ വിശദമായി ഇവിടെ പറയുകയാണ്.

Advertisement

സ്റ്റോക്ക് ആൻഡ്രോയിഡ് ഫോണുകളിൽ

പിക്സൽ ഫോണുകൾ പോലെ സ്റ്റോക്ക് ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ അതിലെ ക്യാമറയിൽ ഇത് ഓഫ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടാവില്ല. അതിനാൽ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുകയെ ഇതിനൊരു പരിഹാരമായി ചെയ്യാൻ സാധിക്കൂ.

സാംസങ്ങ് ഫോണുകളിൽ

S7, S8, S9 പോലുള്ള പുതിയ ഫോണുകളിലും നേരത്തെ മുകളിൽ പറഞ്ഞ പോലെ ഒരു സൗകര്യം നേരിട്ട് ഇല്ല. അതിനാൽ മുകളിൽ പറഞ്ഞപോലെ തന്നെ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുകയെ ഇതിനൊരു പരിഹാരമായി ചെയ്യാൻ സാധിക്കൂ. ചില പഴയ സാംസങ്ങ് ഉപകരണങ്ങളിൽ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള ഓപ്ഷൻ ക്യാമറ സെറ്റിങ്സിൽ തന്നെ ലഭ്യവുമാണ്.

എൽജി ഫോണുകളിൽ

ഇവിടെയും നേരത്തെ മുകളിൽ പറഞ്ഞ പോലെ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള ഒരു സൗകര്യം നേരിട്ട് ഇല്ല. അതിനാൽ മുകളിൽ പറഞ്ഞപോലെ തന്നെ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുകയെ ഇതിനൊരു പരിഹാരമായി ചെയ്യാൻ സാധിക്കൂ.

എച്ടിസി ഫോണുകളിൽ

സ്റ്റോക്ക് ആൻഡ്രോയിഡ് പോലെ തന്നെയാണ് എച്ച്ടിസിയും പ്രവർത്തിക്കുന്നത്. അതായത് ക്യാമറ ശബ്ദം ഒഴിവാക്കുന്ന കാര്യത്തിൽ. അതിനാൽ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുകയെ ഇതിനൊരു പരിഹാരമായി നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ. എന്നാൽ ചില പഴയ മോഡലുകളിൽ General settings > Shutter sound ഓപ്ഷൻ കാണാം. അവിടെ നിന്നും ഇത് ഓഫ് ചെയ്യാവുന്നതാണ്.

മോട്ടോ ഫോണുകളിൽ

ഇവിടെയും നേരത്തെ മുകളിൽ പറഞ്ഞ പോലെ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള ഒരു സൗകര്യം നേരിട്ട് ഇല്ല. അതിനാൽ മുകളിൽ പറഞ്ഞപോലെ തന്നെ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുക മാത്രമേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ. എന്നാൽ ചില മോട്ടോ ഫോണുകളിൽ ഇടതു ഭാഗത്തുള്ള സ്ലൈഡിൽ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ട്.

വൺപ്ലസ് ഫോണുകളിൽ

വൺപ്ലസ് ഫോണുകളിൽ ക്യാമറ സെറ്റിങ്സിൽ തന്നെ ക്യാമറ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇതിനാൽ സൈലന്റ് മോഡിലേക്ക് ഫോൺ ആക്കിവെക്കേണ്ട ഒരു ബുദ്ധിമുട്ട് ഇവിടെ വരുന്നില്ല.

വാവെയ് ഫോണുകളിൽ

വാവെയ് ഫോണുകളിൽ ക്യാമറ സെറ്റിങ്സിൽ തന്നെ ക്യാമറ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ക്യാമറ ആപ്പിൽ ഇടത്തോട്ട് നീക്കിയാൽ വരുന്ന ഓപ്ഷനുകളിൽ മ്യൂട്ട് ഓപ്ഷൻ വഴി ഷട്ടർ സൗണ്ട് ഓഫ് ചെയ്യാം.

ഹോണർ ഫോണുകളിൽ

വാവെയ് ഫോണുകളിലേത് പോലെ തന്നെ ഹോണർ ഫോണുകളിലും ക്യാമറ സെറ്റിങ്സിൽ തന്നെ ക്യാമറ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ക്യാമറ ആപ്പിൽ ഇടത്തോട്ട് നീക്കിയാൽ വരുന്ന ഓപ്ഷനുകളിൽ മ്യൂട്ട് ഓപ്ഷൻ വഴി ഷട്ടർ സൗണ്ട് ഓഫ് ചെയ്യാം.

ഇതാ നിങ്ങൾക്കായി 10 കിടിലൻ ആൻഡ്രോയിഡ് ട്രിക്കുകൾ

സോണി ഫോണുകളിൽ

ഇവിടെയും നേരത്തെ മുകളിൽ പറഞ്ഞ പോലെ ഷട്ടർ സൗണ്ട് ഓഫ് ചെയ്യാനുള്ള ഒരു സൗകര്യം നേരിട്ട് ഇല്ല. അതിനാൽ മുകളിൽ പറഞ്ഞപോലെ തന്നെ സൗണ്ട് പ്രൊഫൈൽ സൈലന്റ്, അല്ലെങ്കിൽ വൈബ്രേറ്റ് മോഡിൽ ആക്കിവെക്കുകയെ ഇതിനൊരു പരിഹാരമായി ചെയ്യാൻ സാധിക്കൂ. എന്നാൽ ചില പഴ മോഡലുകളിൽ ക്യാമറ സെറ്റിങ്സിൽ തന്നെ ഇത് ഓഫ് ചെയ്യാനുള്ള സൗകര്യമുണ്ട്.


Best Mobiles in India

English Summary

How to Disable or Turn Off Your Phone Camera Shutter Sounds?