വിന്‍ഡോസ്‌ പിസിയില്‍ കീകോമ്പനിഷേന്‍ ഷോര്‍ട്‌കട്ട്‌ എങ്ങനെ ഉണ്ടാക്കാം?


കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങുന്ന കാലം മുതല്‍ ഷോര്‍ട്‌കട്ട്‌ കീകളുമായി സൗഹൃദത്തിലാകുന്നവരാണ്‌ നമ്മള്‍. Alt+F4, Shift+Tab പോലുള്ള വിവിധ ഷോര്‍ട്‌കട്ട്‌ കീകള്‍ സമയം ഏറെ ലാഭിക്കാന്‍ നമ്മളെ സഹായിക്കും എന്നതാണ്‌ പ്രധാന കാരണം.

Advertisement

ഷോര്‍ട്ട്‌ കട്ട്‌ കീ വീപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിന്‍ഡോസ്‌ 10 നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏത്‌ പ്രോഗ്രാമിനും നിര്‍ദ്ദേശാനുസരണമുള്ള ഷോര്‍ട്‌കട്ടുകള്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്‌.

Advertisement

എങ്ങനെ ഷോര്‍ട്ട്‌കട്ട്‌ കീ രൂപീകരിക്കാം

സ്റ്റെപ്‌ 1

കമാന്‍ഡ്‌ പ്രോംന്റ്‌ വിന്‍ഡോ തുറക്കുന്നതിന്‌ സേര്‍ച്ച്‌ ബോക്‌സില്‍ സിഎംഡി (cmd) എന്ന്‌ ടൈപ്പ്‌ ചെയ്യുക . അതിന്‌ ശേഷം ഇത്‌ സെലക്ട്‌ ചെയ്‌ത്‌ റൈറ്റ്‌ ക്ലിക്‌ ചെയ്‌ത്‌ run as administrator എന്നതില്‍ ക്ലിക്‌ ചെയ്യുക.

സ്റ്റെപ്‌ 2

ഇനി explore shell: AppsFolder എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ എന്റര്‍ അടിക്കുക. ഇപ്പോള്‍ , നിങ്ങളുടെ സിസ്‌റ്റത്തില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള ആപ്ലിക്കേഷനുകളുടെ പട്ടിക ലഭിക്കും.

സ്റ്റെപ്‌ 3

ഇതില്‍ ഏതെങ്കിലും ഒരു ആപ്പില്‍ റൈറ്റ്‌ ക്ലിക്‌ ചെയ്‌ത്‌ ക്രിയേറ്റ്‌ ഷോര്‍ട്ട്‌ കട്ട്‌ തിരഞ്ഞെടുക്കുക . ഡെസ്‌ക്ടോപ്‌ ഷോര്‍ട്ട്‌ കട്ടിന്‌ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ യെസ്‌ ക്ലിക്‌ ചെയ്യുക.

Advertisement

സ്റ്റെപ്‌ 4

ആപ്പിനെ സൂചിപ്പിക്കുന്ന ഐക്കണില്‍ റൈറ്റ്‌ ക്ലിക്‌ ചെയ്‌ത്‌ പ്രോപര്‍ട്ടീസ്‌ തിരഞ്ഞെടുക്കുക. ഷോര്‍ട്‌കട്ട്‌ കീ ഫീല്‍ഡില്‍ കീ കോംമ്പിനേഷന്‍ കൊടുക്കുക. CTRL+ALT+ ഒരു നമ്പര്‍/ഒരു അക്ഷരം എന്ന രീതിയിലായിരിക്കണം കീകളുടെ മിശ്രിതം.

സ്റ്റെപ്‌ 5

ഒകെ ക്ലിക്‌ ചെയ്യുക

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 5 രൂപയ്ക്ക് 4ജി ഡാറ്റ: വേഗമാകട്ടേ!

Best Mobiles in India

Advertisement

English Summary

We all have grown up using shortcut keys including Alt+F4, Shift+Tab and much more.Today, we have compiled a list of steps on how to create custom shortcuts.