വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം എങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ബ്രൗസ് ചെയ്യാം?


ഒന്നിലധികം സൈറ്റുകള്‍ ബ്രൗസ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റിന്റെ ആവശ്യമുണ്ട്. പലരും വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് ആകും ഉപയോഗിക്കുന്നത്. അത് വെബ്‌പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ധാരാളം സമയം എടുക്കുന്നു.

അങ്ങനെ ഉപയോഗമുളള പല വെബ്‌പേജുകളും ആക്‌സസ് ചെയ്യാന്‍ സാധിക്കാതെ പോകുന്നു. അതിനാല്‍ ഓഫ്‌ലൈനിലുളള വെബ്‌പേജുകളെ ആക്‌സസ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ടിപ്‌സുമായാണ് ഇന്ന് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്.

അതേ, നിങ്ങള്‍ക്ക് ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വെബ്‌പേജുകള്‍ ആക്‌സസ് ചെയ്യാം. പൂര്‍ണ്ണമായ ഒരു സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതെ വേഗത്തില്‍ ബ്രൗസ് ചെയ്യാം.

#1. HTTrack ഉപയോഗിച്ച്

സ്‌റ്റെപ്പ് 1: ആദ്യം HTTrack ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2: ഇനി സോഫ്റ്റ്‌വയര്‍ തുറക്കുക. ഒപ്പം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍, പ്രോജക്ട് ക്യാറ്റഗറി, നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ സംരക്ഷിക്കുന്നതിന് ഡീഫോണ്‍ട്ട് പേജ് എന്നിവ ചോദിക്കുന്നതാണ്.

സ്‌റ്റെപ്പ് 3: വിശദാംശങ്ങള്‍ നല്‍കിയ ശേഷം 'Next' ല്‍ ക്ലിക്ക് ചെയ്യുക. ഇനി ടെക്‌സ്റ്റ്‌ ബോക്‌സില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സൈറ്റിന്റെ URL എന്റ്രര്‍ ചെയ്യുക. പൂര്‍ണ്ണ URL ചേര്‍ത്തതിനു ശേഷം Next ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: ഇപ്പോള്‍ ഡൗണ്‍ലോഡിംഗ് പ്രക്രിയ ആരംഭിക്കുന്നതാണ്. നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗതയും ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റിന്റെ വലുപ്പവും അനുസരിച്ച് ഇത് സമയമെടുക്കും.

സ്‌റ്റെപ്പ് 5: ഡൗണ്‍ലോഡ് പ്രക്രിയ പൂര്‍ത്തിയായ ശേഷം സേവ് ചെയ്ത പാഥയിലേക്ക് ബ്രൗസ് ചെയ്യാം. അവിടെ നിങ്ങളുടെ വെബ്‌സൈറ്റ് ഫയല്‍ കണ്ടെത്തുകയും അത് ഓഫ്‌ലൈനായി ബ്രൗസ് ചെയ്യുകയും ചെയ്യാം.

#2. GetLeft ഉപയോഗിച്ച്

സ്‌റ്റെപ്പ് 1: GetLeft ഡൗണ്‍ലോഡ് ചെയ്ത്, സോഫ്റ്റ്‌വയര്‍ തുറക്കുക. ശേഷം CTRL+U അമര്‍ത്തുക. അത് URL ഡയറക്ടറിയിലേക്ക് പ്രവേശിക്കാന്‍ നങ്ങളോട് ആവശ്യപ്പെടും.

സ്‌റ്റെപ്പ് 2: ഇനി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും.

സ്‌റ്റെപ്പ് 3: നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഫയലുകള്‍ എത്തുന്നതിനായി കുറച്ചു നേരം കാത്തിരിക്കുക.

സ്‌റ്റെപ്പ് 4: ഇനി നിങ്ങള്‍ സേവ് ചെയ്ത വെബ്‌സൈറ്റില്‍ ബ്രൗസ് ചെയ്യാന്‍ കഴിയും.

#3. Cyotec ഉപയോഗിക്കാം

Cyotek WebCopy എന്ന സൗജന്യ ടൂളിലൂടെ ഓഫ്‌ലൈനായി നിങ്ങളുടെ വെബ്‌സൈറ്റുകള്‍ തിരയാവുന്നതാണ്. WebCopy നിര്‍ദ്ദിഷ്ട വെബ്‌സൈറ്റ് സ്‌കാന്‍ ചെയ്യുകയും നിങ്ങളുടെ ഉളളടക്കം ഹാര്‍ഡ്ഡിസ്‌കിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യും. ഇതിന്റെ വിപുലമായ ക്രമീകരണം ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിന്റെ ഏതു ഭാഗത്ത് പകര്‍ത്തപ്പെടുമെന്നും എങ്ങനെയാണ് വിശദീകരിക്കാമെന്നും നിങ്ങള്‍ക്ക് നിര്‍വ്വചിക്കാം.

. നിങ്ങള്‍ ആപ്പ് തുറന്ന് 'F5' കീയില്‍ അമര്‍ത്തുക. അതിനു ശേഷം വെബ്‌സൈറ്റിന്റെ പേരും ലക്ഷ്യസ്ഥാന ഫോള്‍ഡറും നല്‍കേണ്ട വെബ് പേജില്‍ നിങ്ങളെ എത്തിക്കും.

. ഇനി ഡൗണ്‍ലോഡ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക.

. ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ബ്രൗസറില്‍ ഫയല്‍ തുറക്കാനും സേവ് ചെയ്ത വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനും കഴിയും.

#4. Offline Downloader

ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഓഫ്‌ലൈന്‍ ഡൗണ്‍ലോഡര്‍ പ്രോഗ്രാം ഉപയോഗിക്കാം. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുളളതും ആവശ്യമില്ലാത്തതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ആമശ്യമില്ലാത്തവ നിങ്ങള്‍ക്ക് ഒഴിവാക്കാം.

#5. Web2Disc

ഇത് ഏറ്റവും മികച്ച ശക്തമായ എഞ്ചിനാണ്. ഏത് ബ്രൗസറില്‍ നിന്നും Web2Disc ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. റൂട്ട് URL ല്‍ URL എന്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് മുഴുവന്‍ വെബ്‌സൈറ്റും സേവ് ചെയ്യാനായി ലൊക്കേഷന്‍ ബ്രൗസ് ചെയ്യുകയും, തുടര്‍ന്ന് 'Go' ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുക.

എൽജി Q8 (2018) എത്തി! വിലയും സവിശേഷതകളും അറിയാം!

Most Read Articles
Best Mobiles in India
Read More About: how to tips website

Have a great day!
Read more...

English Summary

How To Download Complete Websites to Browse Offline