ഫുള്‍ റെസല്യൂഷനില്‍ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ?


ഓരോ ദിവസവും ലക്ഷക്കണക്കിന് ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന മാധ്യമമാണ് ഇന്‍സ്റ്റാഗ്രാം. 2017 സെപ്റ്റംബറിലെ കണക്ക് പ്രകാരം 800 ദശലക്ഷം ഉപയോക്താക്കളാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്. ഇതിനോടകം 40 ബില്യണില്‍ അധികം ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. ഇന്‍സ്റ്റാഗ്രാം ഡയറക്ട്, ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് എന്നിവ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം യഥാക്രമം 375 മില്യണും 250 മില്യണും ആണ്.

ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ ലൈക്ക് ചെയ്യാനും പിന്നീട് കാണുന്നതിനും മറ്റുമായി ബുക്ക്മാര്‍ക്ക് ചെയ്ത് സൂക്ഷിക്കാനുമാകും. മനസ്സിനെ ആകര്‍ഷിക്കുന്ന ഇന്‍സ്റ്റാഗ്രാം ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഗ്രഹം തോന്നുക സ്വാഭാവികമാണ്. ഡൗണ്‍ലോഡ് ബട്ടണ്‍ ഇല്ലാത്തതിനാല്‍ എന്ത് ചെയ്യും? നിരാശപ്പെടേണ്ട, വഴിയുണ്ട്. മികച്ച റെസല്യൂഷനില്‍ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കിയാലോ.

1. പ്ലേസ്റ്റോറില്‍ നിന്ന് InstaPP എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

2. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍ സെര്‍ച്ച് ബാര്‍ പ്രത്യക്ഷപ്പെടും

3. ഇവിടെ നിങ്ങള്‍ക്ക് വേണ്ട ഫോട്ടോയുള്ള പ്രൊഫൈല്‍ നെയിം ടൈപ്പ് ചെയ്ത് തിരയുക

4. ചിത്രം പ്രത്യക്ഷപ്പെട്ടാലുടന്‍ ഡൗണ്‍ലോഡ് ദി പിക്ചര്‍ ബട്ടണ്‍ അമര്‍ത്തുക

ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വിന്‍ഡോസ് അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറിലും ഡൗണ്‍ലോഡ് ചെയ്യാം:

1. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യുക

2. സേവ് ചെയ്ത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞ് കണ്ടെത്തുക

3. ചിത്രം കിട്ടിയാലുടന്‍ URL കോപ്പി ചെയ്യുക

4. ഇനി https://downloadgram.com-എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

5. URL പേസ്റ്റ് ചെയ്യുക

6. ഡൗണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തി ഫോട്ടോ സേവ് ചെയ്യുക

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

ഇന്‍ഫിനിക്‌സ് ഹോട്ട് ട3 20എംപി ക്യാമറയിലെ സവിശേഷതകള്‍ നിങ്ങള്‍ക്കനുയോജ്യമാണോ?

Most Read Articles
Best Mobiles in India
Read More About: instagram apps android iOS

Have a great day!
Read more...

English Summary

Instagram is one of the most popular medium, where millions of photos are shared each and every. In this article, we have compiled a list of step that guides you to download the full resolution photo from Instagram.