റെഡ്മി നോട്ട് 5 പ്രോക്ക് MIUI 10 അപ്‌ഡേറ്റ് എത്തി! എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?


റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർക്ക് ഏറെ സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർക്ക് MIUI 10 ഗ്ലോബൽ സ്റ്റേബിൾ റോം അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ രാജ്യത്തും രാജ്യത്തിന് പുറത്ത് ആഗോളവിപണിയിലും എല്ലാം തന്നെ MIUI 10 ബീറ്റാ വേർഷൻ മാത്രമായിരുന്നു ലഭ്യമായത്. ബീറ്റാ പ്രോഗ്രാം പൂർത്തിയായിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്റ്റേബിൾ റോം ലഭിച്ചുതുടങ്ങിയിരിക്കുന്നത്.

Advertisement

MIUI 10 സ്റ്റബിൾ റോം റെഡ്മി നോട്ട് 5 പ്രോയിൽ..

OTA വഴിയാണ് ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭ്യമാകുക. സെറ്റിങ്സിൽ അപ്‌ഡേറ്റ് സെറ്റിംഗ്സ് വഴി അപ്‌ഡേറ്റ് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഏതെങ്കിലും കാണത്താൽ എത്തിയില്ലെങ്കിൽ പേടിക്കേണ്ടതില്ല, വൈകാതെ തന്നെ നിങ്ങൾക്കും ലഭ്യമാകും. റെഡ്മി നോട്ട് 5 ഉപഭോക്താക്കൾക്കാണ് ഇപ്പോൾ അപ്‌ഡേറ്റ് കിട്ടുന്നത് എങ്കിലും റെഡ്മി നോട്ട് 5 അടക്കമുള്ള മറ്റു മോഡലുകൾക്കും വൈകാതെ തന്നെ അപ്‌ഡേറ്റ് ലഭ്യമാകും എന്ന് ഉറപ്പിക്കാം. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഇൻസ്റ്റാൾ ചെയ്യാം എന്ന് നോക്കാം.

Advertisement
റിക്കവറി റോം

റിക്കവറി റോം ആണ് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്കിൽ ഡൗൺലോഡ് ചെയ്ത ശേഷം update.zip എന്ന് പേര് മാറ്റി ഫോണിലെ റൂട്ട് മെമ്മറി ഡയറക്ടറിയിലേക്ക് മാറ്റുക. ശേഷം വോളിയം+ ബട്ടണും പവർ ബട്ടണും ഒരുമിച്ച് പ്രസ് ചെയ്ത് റിക്കവറി മോഡിൽ പ്രവേശിക്കുക. അവിടെ വോളിയം അപ്പ് ബട്ടണും വോളിയം ഡൗൺ ബട്ടണും ഉപയോഗിച്ച് നിയന്ത്രിക്കാം. സെലെക്റ്റ് ചെയ്യാനായി പവർ ബട്ടണും ഉപയോഗിക്കാം. അതിൽ നിന്നും Install update.zip to System One കൊടുത്തിട്ട് confirm കൊടുക്കുക. അപ്‌ഡേറ്റ് പോർണമായ ശേഷം Reboot to System One കൊടുക്കുക. അതോടെ നിങ്ങൾക്ക് പുതിയ MIUI 10 ലഭിച്ചിരിക്കും.

അപ്‌ഡേറ്റർ ഓപ്ഷൻ വഴി

ഇത് നിങ്ങളുടെ ഫോണിൽ അപ്‌ഡേറ്റ് ഉണ്ടോ എന്ന് നോക്കുന്ന അതേ സെറ്റിങ്സിൽ തന്നെയാണ് പോകേണ്ടത്. അവിടെ അപ്‌ഡേറ്റ് ഇല്ല എങ്കിൽ നിങ്ങൾ റോം സ്വയം ഷവോമി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ശേഷം Updater ആപ്പിൾ മുകളിലുള്ള മെനുവിൽ നിന്നും Choose Update Package. ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത ഫയൽ സെലെക്റ്റ് ചെയ്യുക. ഇതുവഴി ഇൻസ്റ്റാൾ പൂർത്തിയായാൽ ഫോൺ റീബൂട്ട് ചെയ്തുകഴിഞ്ഞാൽ പുതിയ MIUI റോമിൽ ആയിരിക്കും നിങ്ങളുടെ ഫോൺ തുറന്നുവരുക.

ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

English Summary

How to Download and Install MIUI 10 on Redmi Note 5 Pro.