അരിമതി മൊബൈല്‍ ഉണക്കാന്‍


മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഇനി പേടിക്കണ്ട. കാരണം മൊബൈല്‍ ഉണക്കാന്‍ അരിയുണ്ട്. അരിയൊരു വ്യക്തിയല്ല ട്ടോ ചോറുണ്ടാക്കുന്ന നമുടെ അരിയാണ്. കേള്‍ക്കുമ്പോള്‍ ചിരി വരുന്നുണ്ടോ. ചിരിക്കണ്ട സംഭവം സത്യമാണ്.

Advertisement

മൊബൈല്‍ ഫോണ്‍ നനഞ്ഞാലോ വെള്ളത്തില്‍ വീണാലോ , സ്വഭാവികമായി നിങ്ങള്‍ ചെയ്യുന്നത് എന്തായിരിക്കും? മൊബൈല്‍ ഫോണ്‍ ഊരി ഉണക്കാന്‍ വയ്ക്കും. അപ്പോഴേക്കും ഫോണിന് പറ്റേണ്ടത് പറ്റികാണും. ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം ഉടന്‍ തന്നെ സ്വച്ച് ഓഫ് ചെയ്യുക എന്നിട്ട് ഫോണ്‍ വേര്‍പ്പെടുത്തുക. ഒരു പാത്രത്തില്‍ നിറയെ അരി എടുത്ത് ആ അരിയിലേക്ക് ഫോണ്‍ ഇറക്കിവയ്ക്കുക. ഫോണിലെ ജലാശയം മുഴുവന്‍ അരിവലിച്ചെടുക്കുന്നു. 24 മണിക്കൂറിനു ശേഷം ഫോണ്‍ എടുത്തു തിരിക്കെ യോജിപ്പിക്കുക. ഫോണില്‍ പൊടികയറുമെന്ന പേടി വേണ്ട

നിങ്ങള്‍ക്ക് ഇപ്പോള്‍ പല സംശയങ്ങളുണ്ടാക്കും. അരി എന്തുകൊണ്ടാണ് വെള്ളം വലിക്കുന്നത് എന്നാവും ആദ്യം വരുന്ന സംശയം. കാരണം അരി വളരെ ചൂട് നിലനിര്‍ത്തുന്നതാണ്. അരിവെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കാറില്ലേ. എത്രവേഗത്തിലാണ് അരി വെള്ളം വലിച്ചെടുക്കുന്നത്. നിങ്ങള്‍കാണാറില്ലേ ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളു. നിസാരമെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നമുക്ക് പലരീതിയില്‍ ഉപകാരമാകുമെന്ന് മനസ്സിലായില്ലേ

Advertisement

Best Mobiles in India

Advertisement