ഏതൊരു ആൻഡ്രോയിഡ് ഫോണിലും രണ്ടു ടാപ്പ് കൊണ്ട് സ്ക്രീൻ ലോക്ക് ചെയ്യുന്നത് എങ്ങനെ?


ഇന്നിവിടെ ഞങ്ങൾ എത്തിയിരിക്കുന്നത് ഏറെ ഉപകാരപ്രദമായ ഒരു ആൻഡ്രോയ്ഡ് ട്രിക്കുമായിട്ടാണ്. എങ്ങനെ സ്ക്രീൻ ടാപ്പ് ചെയ്തുകൊണ്ട് ഫോൺ ലോക്ക് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കാൻ പറ്റുന്നത് കൂടിയാണ് ഈ മാർഗ്ഗം.

Advertisement

ആൻഡ്രോയ്ഡ് ഫോണുകളെ സംബന്ധിച്ച് ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല സവിശേഷതകളിൽ ഒന്നാണ് സ്ക്രീൻ ഓഫ് ആയി കിടക്കുമ്പോൾ ഇരട്ട ടാപ്പ് സ്ക്രീനിൽ ചെയ്താൽ സ്ക്രീൻ ഓണാവുന്ന സവിശേഷത. വെറും രണ്ടുതവണ സ്ക്രീനിൽ മുട്ടുന്നതോടെ ഡിസ്‌പ്ലേ ഓണാവുന്ന ഈ സവിശേഷത നമുക്കെല്ലാം ഏറെ ഉപകാരമുള്ളതുമാണ്.

Advertisement

ലോക്ക് ബട്ടൺ പ്രസ് ചെയ്യാതെ തന്നെ നമുക്ക് കാര്യം സാധിക്കും. എന്നാൽ ഇവിടെ തിരിച്ച് ഡബിൾ ടാപ്പ് ചെയ്താൽ സ്ക്രീൻ ഓഫ് ആകുന്ന സൗകര്യം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ചില കസ്റ്റം റോമുകളിലും ആൻഡ്രോയ്ഡ് ശുദ്ധ വേർഷനുകളിലും എല്ലാം തന്നെ ഈ സൗകര്യം ലഭ്യമാണെങ്കിലും പല ഫോണുകളിലും ഈ സവിശേഷത നിലവിൽ ഇല്ല.

എന്നാൽ ഈ സൗകര്യം നിങ്ങളുടെ ഫോണിൽ കൊണ്ടുവരാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. അവയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അതിനായി ആദ്യം നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ശേഷം ആവശ്യമായ പേർമിഷനുകൾ നൽകുക. ശേഷം ഉപയോഗിച്ചു തുടങ്ങാം. എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

Advertisement

1. ഈ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അതിനാൽ ആദ്യം Easy Lock എന്ന ആപ്പ് ഇവിടെ നിന്നും ഡൗണ്ലോഡ് ചെയ്യുക (place the link here). ശേഷം തുറന്ന് ആവശ്യമായ പേർമിഷനുകൾ നൽകുക.

2. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഈ പേർമിഷനുകൾ നല്കിക്കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുക. ശേഷം ഫോൺ തുറന്ന് സ്ക്രീൻ ഓണായിരിക്കെ സ്ക്രീനിൽ എവിടെയെങ്കിലും ഡബിൾ ടാപ്പ് ചെയ്തുനോക്കൂ. ഫോൺ ലോക്ക് ആവുന്നത് കാണാം. ഇത്രയേ ഉള്ളൂ.

3. ഓരോ തവണയും നിങ്ങൾ ഡബിൾ ടാപ്പ് ചെയ്യുമ്പോൾ ഈ ആപ്പ് തനിയെ ആക്റ്റീവ് ആയി സ്ക്രീൻ ലോക്ക് ചെയ്തുകൊള്ളും.

Advertisement

നിലവിൽ ഒട്ടുമിക്ക ഫോണുകളിലും ഈ സൗകര്യം ഉണ്ടെങ്കിൽ തന്നെയും ഒരു ഓപ്ഷൻ ആയി ഇത് ലഭ്യമല്ല. അതിനാൽ മാത്രമാണ് ആൻഡ്രോയിഡിൽ ഒളിച്ചിരിക്കുന്ന ഈ സൗകര്യത്തെ ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായത്തോടെ ഉപയോഗപ്പെടുത്തുന്നത്.

ഇനി നിങ്ങളുടെ വൈഫൈ ഒരുത്തനും മോഷ്ടിക്കരുത്!! ഈ 10 സുരക്ഷാമാർഗ്ഗങ്ങൾ പാലിക്കുക!

Best Mobiles in India

English Summary

How to Enable Double Tap to Screen Off Feature in Any Android