നഷ്ടപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണിലെ ഡേറ്റ എങ്ങനെ ഡിലീറ്റ് ചെയ്യാം


ചിലപ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്നും സ്മാര്‍ട് ഫോണ്‍/ടാബ്‌ലെറ്റ് നമ്മള്‍ അറിയാതെ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌തേക്കാം. ഈ ഫോണില്‍ പലപ്പോഴും നമ്മുടെ തീര്‍ത്തും സ്വകാര്യമായ വിവരങ്ങളും ഔദ്യോഗിക വിവരങ്ങളും നിരവധി ഉണ്ടായിരിക്കും.

Advertisement

ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുമോ എന്ന് നമ്മള്‍ ആശങ്കപ്പെടും. എന്നാല്‍ ഇനി ഇതോര്‍ത്ത് വിഷമിക്കേണ്ട. നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങള്‍ മായ്ച്ചുകളയാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇപ്പോള്‍ ലഭ്യമാകും.

Advertisement

ഈ ആപ്പുകള്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിലെ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുന്നതും ഡിവൈസ് ലോക് ചെയ്യുന്നതും സാധ്യമെങ്കില്‍ ഫോണ്‍ കണ്ടുപടിക്കുന്നതും എങ്ങനെ എന്നാണ് ഇന്നിവിടെ പറയുന്നത്.

ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഡിഫോള്‍ട്ടായി കാണപ്പെടുന്ന ഫൈന്‍ഡ് മൈ ഡിവൈസ് എന്ന ആപ്പിലൂടെ ഇവയെല്ലാം സാധ്യമാകും.

ഫൈന്‍ഡ് മൈ ഡിവൈസ് പ്രവര്‍ത്തിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് ഓണ്‍ ചെയ്ത് ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണം.ഇതിന് ഡിവൈസ് ഇന്റര്‍നെറ്റുമായി ഡേറ്റ വഴിയോ വൈഫൈ വഴിയോ കണക്ട് ചെയ്തിരിക്കണം.

ഇനി ലൊക്കേഷനും ഫൈന്‍ഡ് മൈ ഡിവൈസും ഓണ്‍ ചെയ്യുക. ഫൈന്‍ഡ് മൈ ഫോണില്‍ നിങ്ങളുടെ ഡിവൈസ് ഒരിക്കല്‍ കണ്ടെത്തി കഴിഞ്ഞാല്‍ , ഇത് നിങ്ങളുടെ ഡിവൈസിന്റെ അവസാന ലൊക്കേഷന്‍ കാണിച്ച് തരും, ഡിവൈസിന് ഒരു നോട്ടിഫിക്കേഷനും ലഭിക്കും.

Advertisement

സ്റ്റെപ് 1: ആന്‍ഡ്രോയ്ഡ്.കോം/ ഫൈന്‍ഡ് എന്നതില്‍ പോവുക

സ്‌റ്റെപ് 2:ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക

സ്റ്റെപ് 3:നിങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ ലിസറ്റ് ഇത് കാണിച്ച് തരും. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഡിവൈസ് ഉണ്ടെങ്കില്‍ നഷ്ടപ്പെട്ട ഡിവൈസില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 4:മാപ്പില്‍, ഡിവൈസ് എവിടെയെന്ന് തിരയുക

സ്റ്റെപ് 5:ഇപ്പോള്‍ ഡിവൈസ് കാണാന്‍ കഴിയുന്നില്ല എങ്കില്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കിട്ടുന്നുണ്ടെങ്കില്‍ അത് കാണിച്ച് തരും.

സ്‌റ്റെപ് 6:ഇനി ആപ്പില്‍ കാണുന്ന -സൗണ്ട്, ലോക്, ഇറേസ് എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

പ്ലെ സൗണ്ട് എന്നതിലാണ് ക്ലിക് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഡിവൈസ് 5 മിനുട്ട് നേരം പൂര്‍ണ ശബ്ദത്തില്‍ ബെല്ലടിക്കും. ഫോണ്‍ സൈലന്റ് വൈബ്രേറ്റ് മോഡുകളിലാണെങ്കിലും ഇത് സംഭവിക്കും.

Advertisement

ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ്യാം?

ലോക്കിലാണ് ക്ലിക് ചെയ്യുന്നതെങ്കില്‍ ഇത് നിങ്ങളുടെ പിന്‍, പാസ്സ് വേഡ് അല്ലെങ്കില്‍ പാറ്റേണ്‍ ഉപയോഗിച്ച് ഡിവൈസ് ലോക് ചെയ്യും. ഇതിന് പുറമെ നിങ്ങള്‍ക്ക് ഒരു റിക്കവറി മെസ്സേജ് അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ ലോക് സ്‌ക്രീനില്‍ നല്‍കാനും കഴിയും.

ഇറേസിലാണ് ക്ലിക് ചെയ്യുന്നതെങ്കില്‍ ഫോണില്‍ നിന്നും ഡേറ്റ ശ്വാശ്വതമായി ഡിലീറ്റ് ആകും.

Best Mobiles in India

English Summary

Unfortunately, at times, we lose our smartphone/tablet or it might get stolen as well without our knowledge. Today, we guide you on how to erase the content, lock the device and with little luck retrieve the phone.