നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ? എങ്കില്‍ വേഗം ഈ കാര്യങ്ങള്‍ ചെയ്‌തോളൂ..!


സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുന്നത് സ്ഥിരം ഒരു സംഭവമാണ്. ഈ നഷ്ടപ്പെട്ട ഫോണുകളിലെ ഡാറ്റകള്‍ മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യാനുളള സാധ്യത വളരെ കൂടുതലാണ്.

Advertisement

ഈ ഒരു പ്രശ്‌നം തടയുന്നതിനുളള എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് ഇന്നു ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ സവിശേഷതകള്‍ കൂടുന്നതിനനുസരിച്ച് നിങ്ങള്‍ ഫോണിനെ കൂടുതല്‍ ആശ്രയിക്കാറുണ്ട്.

Advertisement

നമുക്ക് നോക്കാം, നഷ്ടപ്പെട്ട ഫോണിലെ ഡാറ്റകള്‍ എങ്ങനെ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്ന്.

നിങ്ങളുടെ ഫോണില്‍ ആദ്യം ചെയ്തു വയ്‌ക്കേണ്ടത്

1. ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ലോഗിന്‍ ചെയ്യുക.

2. അതിനു ശേഷം Google settings> Security> Android device manager എന്നു ചെയ്യുക.

3. തുടര്‍ന്ന് Remotely locate this device, Allow remote lock and erase data എന്നിവ ടിക്ക് ചെയ്തു വയ്ക്കുക.

ഇവയെല്ലാം ചെയ്തതിനു ശേഷം ഫോണ്‍ നഷ്ടമാവുകാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ www.google.com> Find my mobile എന്ന് സെര്‍ച്ച് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലെ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ, ലോക്ക് ചെയ്യുകയോ, അലാം അടിപ്പിക്കുയോ ചെയ്യാം.

നിങ്ങളുടേത് പഴയ ഫോണാണെങ്കില്‍

നിങ്ങളുടെ ഫോണ്‍ പഴയതാണെങ്കില്‍ ആ ഉപകരണത്തിലും Find my deviceന്റെ (Android Device Manager) പഴയ പതിപ്പ് ഉപയോഗിച്ച് ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. 'Allow remote lock and erase' ഓണ്‍ ആക്കിയോ എന്ന് ഉറപ്പു വരുത്തുക.

2. Device manager, Remotely locate this device എന്നിവ ഇനേബിള്‍ ചെയ്‌തോ എന്ന് ഉറപ്പു വരുത്തുക.

ടാബ്ലറ്റുകളിലും 'Find my device' പ്രവര്‍ത്തിക്കും.

ആന്‍ഡ്രോയിഡ് ഫോണിലെ ഡാറ്റകള്‍ എങ്ങനെ മായ്ച്ചു കളയാം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍ 'Find my device' എന്ന മാര്‍ഗ്ഗത്തിലൂടെ കണ്ടു പിടിക്കാം അല്ലെങ്കില്‍ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ടു വഴികളിലൂടെ 'Find my device' ആക്‌സസ് ചെയ്യാം. അതായത് മറ്റൊരു ആന്‍ഡ്രോയിഡ് ഡിവൈസില്‍ 'Find my device app' ഉപയോഗിച്ച് അല്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ.

ഒരിക്കല്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ Find my device എന്നതിലൂടെ നിങ്ങളുടെ ഉപകരണം കണ്ടു പിടിക്കാം. ഫോണ്‍ ഓണാണെങ്കില്‍ സിഗ്നല്‍ ലഭിക്കുകയും മാപ്പിലൂടെ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും. അവിടെയാകും നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം. അതായത് Ring it, Lock it or remotely wipe it എന്നിങ്ങനെ.

ഉപകരണത്തില്‍ സിഗ്നല്‍ ലഭിക്കുന്നില്ലെങ്കില്‍, ഫോണ്‍ ഓണായ ശേഷം വൈ-ഫൈ അല്ലെങ്കില്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കണക്ട് ചെയ്യുമ്പോള്‍ ഈ ഉപകരണത്തിന്റെ ലൊക്കേഷന്‍ റിപ്പോര്‍ട്ടു ചെയ്യും.

ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

ഇത് ചെയ്യുമ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടില്ല എന്ന് ഉറപ്പു വരുത്തുക

Find my device എന്നതിലൂടെ നിങ്ങള്‍ കാണാതായ ഫോണിനെ അഞ്ച് മിനിറ്റ് റിംഗ് ചെയ്യിപ്പിക്കാം. ഇത് നിങ്ങളുടെ ഫോണ്‍ തറയില്‍ വീണെങ്കിലോ കാറില്‍ വച്ചു മറന്നലോ ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ ഇതു നല്ലൊരു മാര്‍ഗ്ഗമാണ്.

ലോക്ക് സ്‌ക്രീന്‍ മാറ്റാം

ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ലോക്ക് സ്‌ക്രീനില്‍ നിങ്ങള്‍ക്കു മാറ്റം വരുത്താം. ഫോണ്‍ ഓണായി കഴിഞ്ഞ ശേഷം നിങ്ങളുടെ സന്ദേശം 'Give Me My Phone' എന്ന് പ്രദര്‍ശിപ്പിക്കപ്പെടും.

Best Mobiles in India

English Summary

How To Erase Data From Your Stolen Or Lost Android Phone