ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശങ്ങള്‍ ഫില്‍റ്ററും സ്റ്റാറും ചെയ്യുന്നത് എങ്ങനെ?


ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതു പ്രകാരം സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാനും സ്റ്റാര്‍ ചാറ്റുകള്‍ നടത്താനും കഴിയും. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചറുകള്‍ അധികം വൈകാതെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അതോടെ അണ്‍റീഡ് മെസ്സേജുകളും സ്റ്റാര്‍ഡ് മെസ്സേജുകളും അനായാസം ഫില്‍റ്റര്‍ ചെയ്‌തെടുക്കാം.

Advertisement

മെസ്സേജ് സ്റ്റാര്‍ ചെയ്യുന്നത് എങ്ങനെ?

Advertisement

പ്രധാനപ്പെട്ട മെസ്സേജുകളാണ് നാം സ്റ്റാര്‍ഡ് സന്ദേശങ്ങളായി അയക്കുന്നത്. മെസ്സേജുകളുടെ മഴവെള്ളപ്പാച്ചിലില്‍ നിന്ന് ഇവ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. സ്റ്റാര്‍ ചെയ്ത മെസ്സേജുകള്‍ അയക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

1. ഇന്‍സ്റ്റാഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്ത് വലതുഭാഗത്ത് മൂലയില്‍ കാണുന്ന DM (ഡയറക്ട് മെസ്സേജ്) ചിഹ്നത്തില്‍ അമര്‍ത്തുക

2. സ്റ്റാര്‍ ചെയ്യേണ്ട മെസ്സേജ് തിരഞ്ഞെടുത്ത് അതില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ ഒരു മെനു പ്രത്യക്ഷപ്പെടും, ഇതില്‍ സ്റ്റാര്‍ ചിഹ്നത്തില്‍ അമര്‍ത്തുക

ചാറ്റ് ത്രെഡിലും മെസ്സേജുകള്‍ക്ക് സ്റ്റാര്‍ ചിഹ്നം നല്‍കാന്‍ കഴിയും. ചാറ്റ് ത്രെഡ് ഓപ്പണ്‍ ചെയ്ത് ടോപ്പ് ബാറിലെ നക്ഷത്ര ചിഹ്നത്തില്‍ അമര്‍ത്തുക. ഇതേ രീതിയില്‍ തന്നെ മെസ്സേജുകളില്‍ നിന്ന് സ്റ്റാര്‍ ചിഹ്നം ഒഴിവാക്കാന്‍ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം:

Advertisement

1. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് DM ചിഹ്നത്തില്‍ അമര്‍ത്തുക

2. സ്റ്റാര്‍ ചിഹ്നം ഒഴിവാക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിക്കുക. ഇനി Unstar തിരഞ്ഞെടുക്കുക.


സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാനുള്ള വഴി

മെസ്സേജുകള്‍ സ്റ്റാര്‍- അണ്‍സ്റ്റാര്‍ ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലല്ലോ? അവ ഫില്‍റ്റര്‍ ചെയ്‌തെടുക്കാനും കഴിയണം. അതും എളുപ്പത്തില്‍ ചെയ്യാനാകും.

1. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് DM ഐക്കണില്‍ അമര്‍ത്തുക

2. സെര്‍ച്ച് ബാറിന് സമീപത്തായി ഒരു ഫില്‍റ്റര്‍ ഐക്കണ്‍ കാണാന്‍ കഴിയും

3. അതിനുശേഷം ഇന്‍ബോക്‌സ്, അണ്‍റീഡ്, റീഡ് ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായത് സെക്ട് ചെയ്യുക.

Advertisement

ഇന്‍ബോക്‌സ് തിരഞ്ഞെടുത്താല്‍ ഇന്‍ബോക്‌സിലുള്ള സന്ദേശങ്ങള്‍ കാണാന്‍ കഴിയും. മറ്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുമ്പോഴും അതിലുള്‍പ്പെടുന്ന മെസ്സേജുകള്‍ ഫില്‍റ്റര്‍ ചെയ്ത് പ്രദര്‍ശിപ്പിക്കപ്പെടും.

ഇതുവരെയും ഈ അപ്‌ഡേറ്റ് ലഭിക്കാത്തവര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കുക.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ; വിറ്റുപോയത് 20 കോടിക്ക്

Best Mobiles in India

English Summary

Instagram is updating new features at a breakneck pace, and this is of course good. We all know that we can send messages on Instagram. And now Instagram has added a new feature that will allow you to get starred chat with the option of filtering message search. The feature is now being tested and will be rolled out soon for all the users.