ഫേസ്ബുക്കിലെ ഇമെയിൽ അഡ്രസ് എങ്ങനെ കണ്ടെത്താം?


ഫേസ്ബുക്ക് എന്നത് ഇന്ന് വെറുമൊരു സോഷ്യൽ മീഡിയ സേവനം എന്നതിൽ നിന്നും മാറി ലോകമൊട്ടുക്കുമുള്ള എല്ലാ വിഭാഗം ആളുകളും വ്യത്യസ്തങ്ങളായ പല ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ഒന്നാണല്ലോ. വെറും ഫോട്ടോ ഷെയറിങ്ങും സൗഹൃദങ്ങൾ കണ്ടെത്തലും എന്നതിൽ നിന്നും മാറി ഫേസ്ബുക്ക് വഴി ജോലി ചെയ്യുന്നവരും സമ്പാദിക്കുന്നവരും തുടങ്ങി പല മേഖലകളിൽ വ്യാപിച്ചുകിടക്കുകയാണ് ഈ സോഷ്യൽ മീഡിയ സേവനം.

Advertisement

ഇവിടെ പലപ്പോഴും നമ്മുടെ ബിസിനസ്സ് പരമായ കാര്യങ്ങളോ അല്ലെങ്കിൽ നമ്മുടെ മറ്റെന്തെങ്കിലും സേവനങ്ങളെ കുറിച്ചോ മറ്റു ഫേസ്ബുക്ക് സുഹൃത്തുക്കളെ അറിയിക്കണം എന്നുണ്ടെങ്കിൽ മെസ്സേജ് ചെയ്യുകയല്ലാതെ വേറെ മാർഗ്ഗങ്ങളില്ല. എന്നാൽ മെസ്സേജ് വഴി അയക്കുമ്പോൾ അതിനൊരു പ്രഫഷണൽ രൂപം കിട്ടില്ല. അവിടെയാണ് മെയിലുകളുടെ പ്രസക്തി.

Advertisement

എങ്ങനെ മെയിൽ ഐഡി ഫേസ്ബുക്കിൽ കണ്ടെത്താം?

ഉപഭോക്താക്കൾക്ക് അവരുടെ മെയിൽ വഴി അയച്ചുകൊടുക്കുന്നതാവും ഇവിടെ കൂടുതൽ ഉത്തമം. എന്നാൽ പണ്ടത്തെ പോലെ ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ മെയിൽ ഐഡി കണ്ടെത്തുക എന്നത് ഇന്ന് ഫേസ്ബുക്കിൽ നേരിട്ട് നമുക്ക് ലഭ്യമല്ല. അത് എങ്ങനെ നേടിയെടുക്കാം, എങ്ങനെ ഒരു ഫേസ്ബുക്ക് ഉപഭോക്താവിന്റെ മെയിൽ ഐഡി കണ്ടെത്താം എന്നതിന് ഒരു കുറുക്കുവഴി പറയുകയാണ് ഇന്നിവിടെ.

ആദ്യം മെയിൽ ഐഡി ആവശ്യമുള്ള വ്യക്തിയുടെ വാളിൽ കയറുക

ആദ്യം നിങ്ങൾ നിങ്ങളുടെ ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുക. ശേഷം ഏത് വ്യക്തിയുടെ മെയിൽ ഐഡി ആണോ വേണ്ടത് അവരുടെ പേജിൽ അതായത് വാളിൽ പോകുക. ഇതിനായി ഫേസ്ബുക്ക് സെർച്ച് മാർഗ്ഗം എളുപ്പം ആ വ്യക്തിയുടെ വാളിൽ എത്താം. അങ്ങനെ ആ പേജിൽ എത്തിയാൽ എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന് നോക്കാം.

അടുത്തതായി

അങ്ങനെ നമുക്കാവശ്യമുള്ള ആളുടെ വാളിൽ എത്തിയാൽ അവിടെ കാണുന്ന about സെക്ഷൻ ക്ലിക്ക് ചെയ്യുക. അവിടെ ആ വ്യക്തിയുടെ പേഴ്സണൽ ആയുള്ള പല വിവരങ്ങളും കാണാം. പലരുടെയും മെയിൽ ഐഡി അവിടെ പബ്ലിക്ക് ആയിട്ട് ഉണ്ടാവും. അവിടെ നിന്നും നിങ്ങൾക്ക് കാണാൻ കഴിയും.

Best Mobiles in India

English Summary

How to find an e-mail address on Facebook