നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ എങ്ങനെ കണ്ടു പിടിക്കാം?


വിപണിയില്‍ ആയിരക്കണക്കിന് സ്മാര്‍ട്ട്‌ഫോണുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഒരു മികച്ച ഉപകരണം തിരഞ്ഞെടുക്കുന്നത് ഏറെ പ്രയാസമുളള കാര്യം ആണ്. ഫോണ്‍ വാങ്ങുമ്പോള്‍ മികച്ചത് വാങ്ങാനാണ് ഏവരും ആഗ്രഹിക്കുന്നത്.

ഫോണ്‍ വാങ്ങുന്നതിനു മുന്‍പു തന്നെ അവയുടെ പ്രകടനം നിങ്ങള്‍ക്ക് മെഞ്ച്മാര്‍ക്ക് സ്‌കോറുകളുടെ സഹായത്തോടെ താരതമ്യം ചെയ്യാം. ഇത് മിക്കപ്പോഴും ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തെ അടിസ്ഥാനമാക്കിയാകും. ഇതു കൂടാതെ ബെഞ്ച് മാര്‍ക്കറ്റിംഗ് ആപ്ലിക്കേഷനുകളുടെ പിന്തുണയോടേയും സ്മാര്‍ട്ട്‌ഫോണുകളുടെ പ്രകടനം അറിയാം.

ജനപ്രീയ ബെഞ്ച് മാര്‍ക്കിംഗ് ആപ്ലിക്കേഷനായ ഗ്രീക്ക്‌ബെഞ്ച് ഫോണിനെ കുറിച്ചുളള പൂര്‍ണ്ണമായ വിശദാംശം നല്‍കുന്നു. CPU വില്‍ വരുന്ന കോറുകളുടെ എണ്ണം, സ്മാര്‍ട്ട്‌ഫോണിലെ ക്ലോക്കിലെ ഇപ്പോഴത്തെ നിലവാരം എന്നിവ നല്‍കുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം എന്തെന്നാല്‍ ബെഞ്ച്മാര്‍ക്കിംഗ് ആപ്ലിക്കേനുകള്‍ ഒരിക്കലും ഫോണ്‍ ബാറ്ററി ശേഷി, ക്യാമറ സെന്‍സര്‍ എന്നിവയെ കുറിച്ചുളള വിവരങ്ങള്‍ ഒന്നും നല്‍കില്ല.

ഇത്തരം ബെഞ്ച്മാര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ ക്യാമറ സെന്‍സറിന്റെ വിശദാംശങ്ങള്‍ ഒന്നും നല്‍കിയില്ലെങ്കില്‍ എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ അറിയും? ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് അറിയേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.

ക്യാമറ സെന്‍സറിനെ കുറിച്ച് നാം അറിയേണ്ടതിന്റെ ആവശ്യം?

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറയെ കുറിച്ച് ഏവരും നോക്കുന്നത് അതിന്റെ മെഗാപിക്‌സല്‍ മാത്രമാണ്. ക്യാമറയുടെ മെഗാപിക്‌സല്‍ ഒരിക്കലും ക്യാമറ നല്ലതാണോ മോശമാണോ എന്നു പറയില്ല. എന്നാല്‍ ക്യാമറ സെന്‍സര്‍ പുതിയതാണോ പഴയതാണോ എന്ന് അറിയാന്‍ ക്യാമറയുടെ മോഡല്‍ നമ്പര്‍ സഹായിക്കും. ഏറ്റവും പുതിയ ഫീച്ചറുകള്‍ക്ക് ഏറ്റവും പുതിയ ക്യാമറ സെന്‍സര്‍ തന്നെ വേണം. നിങ്ങള്‍ ഫോണ്‍ വാങ്ങുന്നതിനു മുന്‍പു തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുടെ ഏറ്റവും പുതിയ ഹാര്‍ഡ്വയറിനെ കുറിച്ചും അറിയാം.

ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ എങ്ങനെ അറിയാം?

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പറിനെ കുറിച്ച് അറിയാനായി AIDA64 hardware info app ഉപയോഗിക്കാം. അതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും AIDA64 എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. അതിനു ശേഷം ആപ്പ് തുറന്ന്, 'Devices' എന്നതിലേക്ക് പോകുക.

3. അവിടെ 'Camera ID' എന്ന വിഭാഗത്തിന്റെ കീഴില്‍ ക്യാമറ സെന്‍സര്‍ മോഡല്‍ പരിശോധിക്കുക.

4. അങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ അറിയാന്‍ സാധിക്കും.

ജിയോക്ക് ശേഷം മറ്റൊരു വിപ്ലവം സൃഷ്ടിക്കാൻ കിരാനയുമായി റിലയൻസ്!

Most Read Articles
Best Mobiles in India
Read More About: android tips camera how to

Have a great day!
Read more...

English Summary

With thousands of smartphones floating in the market, it is critical for us to compare these smartphones before buying a buying a smartphone to make sure that you are buying the best device. You can compare the performance of the Android smartphones with the help of benchmark scores which are often released by consumer remotes.