ഫേസ്ബുക്കിന് നിങ്ങളുടെ എന്തൊക്കെ വിവരങ്ങൾ അറിയാം എന്നത് എങ്ങനെ കണ്ടെത്താം


ഫേസ്ബുക്കിന് ആളുകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വന്നു എന്ന കാര്യം ഫേസ്ബുക്ക് സി.ഇ.ഒ തന്നെ സമ്മതിച്ച അവസരത്തിൽ ചെറുതായെങ്കിലും ഒരു പേടി നമുക്കും വന്നിരിക്കാൻ സാധ്യതയുണ്ട്. നമ്മുടെയൊക്കെ വിവരങ്ങൾ ഫേസ്ബുക് ഉപയോഗിച്ചിട്ടുണ്ടോ, നാളെ ഇനി ഇത് കൊണ്ട് എന്തെങ്കിലും പണി നമുക്ക് തന്നെ കിട്ടുമോ എന്നെല്ലാം തന്നെ നമുക്ക് പേടി വന്നിട്ടുണ്ടാകും.

Advertisement

രാഷ്ട്രീയ ആവശ്യങ്ങൾക്കും തിരഞ്ഞെടുപ്പുകളിൽ വിജയത്തിനുമെല്ലാം ഫേസ്ബുക്കിലെ ആളുകളുടെ വിവരങ്ങൾ ചോർത്തുകയും അതുപയോഗിച്ച് സോഷ്യൽ മീഡിയ കാമ്പയിൻ നടത്തുകയും ചെയ്തതടക്കം പലതും നമ്മൾ കേട്ടപ്പോൾ ആർക്കും തോന്നാവുന്ന ഒരു സ്വാഭാവിക ഭയം. അതിനാൽ ഫേസ്ബുക്കിന് നിങ്ങളുടെ എന്തൊക്കെ വിവരങ്ങൾ അറിയാം എന്നത് നമ്മൾ അറിഞ്ഞിരിക്കുന്നത് നന്നാകും. ഇത് എങ്ങനെ കണ്ടെത്താം എന്ന് നമുക്ക് നോക്കാം.

Advertisement

രണ്ടുരീതിയിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുമായി ഫേസ്‍ബുക്ക് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒന്ന് പരസ്യങ്ങളുടെ ഭാഗമാണ്. നിങ്ങളെ പ്രൊഫൈലും ഉപ്രയോഗവും അഭിരുചിയും താല്പര്യങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടു വരുന്ന പരസ്യങ്ങൾ. മറ്റൊന്ന് പ്രധാന ഭാഗമായ നിങ്ങളുടെ പ്രൊഫൈലും ഫോട്ടോസും പോസ്റ്റുകളും എല്ലാമുള്ള ഭാഗം. ഓരോന്നിലും നിങ്ങളെ കുറിച്ചുള്ള എന്തൊക്കെ വിവരങ്ങൾ ഫേസ്ബുക്കിന് അറിയാമെന്ന് നോക്കാം.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

പരസ്യവുമായി ബന്ധപ്പെട്ടവ അറിയാൻ

1. ഫേസ്ബുക്ക് ലോഗിൻ ചെയ്യുക.

2. സെറ്റിങ്‌സിൽ ആഡ് ക്ലിക്ക് ചെയ്യുക.

3. അവിടെ 'Your interests' എന്ന ഓപ്ഷനിൽ 'Hobbies and activities', 'News and entertainment', പേജസ്, നിങ്ങൾ ഡൌൺലോഡ് ചെയ്ത ആപ്പുകൾ എന്നിങ്ങനെ കാണാം.

Advertisement

4. താഴോട്ട് വീണ്ടും നീക്കിയാൽ 'Your information' എന്നൊരു വിഭാഗം കാണാം. അതാണ് ഫേസ്ബുക്ക് പരസ്യം നൽകുന്നവരുടെ ഷെയർ ചെയ്യുന്നത്.

ഇതാണ് ആദ്യത്തേത്. ഇത് നിങ്ങൾ മാറ്റങ്ങൾ വരുത്തുമ്പോഴെല്ലാം അതുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റുമെല്ലാം അപ്ഡേറ്റായി വരും.

ഇനി നിങ്ങളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ടത് അറിയാൻ

1. ഫേസ്ബുക്ക് ലോഗിൻ ചെയ്ത് സെറ്റിങ്സിൽ പോകുക.

2. 'Download a copy of your Facebook data' ക്ലിക്ക് ചെയ്യുക.

3. 'Start My Archive' ക്ലിക്ക് ചെയ്യുക.

4. നിങ്ങളുടെ പാസ്സ്‌വേർഡ് ചോദിക്കുമ്പോൾ കൊടുക്കുക.

5. തുടർന്ന് നിങ്ങൾക്ക് മെയിൽ വഴി നിങ്ങളുടെ ഫേസ്ബുക്ക് ഡാറ്റയുടെ പൂർണ്ണവിവരങ്ങൾ ഒരു .zip ഫോർമാറ്റായി ലഭിക്കും. നിങ്ങൾക്ക് ലഭിക്കുന്ന മെയിലിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ഇത് ഡൗൺലോഡ് ചെയ്യാം.

Advertisement

ഇതിൽ നിങ്ങൾ ഫേസ്ബുക്കുമായി കാലാകാലങ്ങളായി പങ്കുവെച്ചിരിക്കുന്ന സകല വിവരങ്ങളും നിങ്ങൾക്ക് കാണാം. അതോടെ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളെ കുറിച്ചുള്ള ഒരുവിധം എല്ലാ വിവരങ്ങളും ഫേസ്ബുക്കിന് അറിയാമെന്നത്. ഏതായാലും ഇങ്ങനെ കാണുന്നതോടെ അല്പമെങ്കിലും നിങ്ങൾ ഫേസ്ബുക്കിനോട് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ പറയുന്നത് ഒന്ന് കുറയ്ക്കാൻ സാധ്യതയുണ്ട്.

ഐഡിയയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തുവോ?

Best Mobiles in India

English Summary

How to find out what facebook knows about you. This article will help you to find out everything facebook knows about you.