നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മറന്നോ?

പാസ്‌വേഡ് കണ്ടു പിടിക്കാന്‍ പല വ്യത്യസ്ഥമായ ഓപ്ഷനുകള്‍ ഉണ്ട്.


വൈഫൈ ഉപയോഗിക്കാത്തവരായി അധികം പേര്‍ ഉണ്ടാകില്ല. നിങ്ങള്‍ക്ക് വൈഫൈ കണക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ അര് കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാറുണ്ട്, അല്ലേ? പക്ഷേ ആ സമയം നിങ്ങള്‍ പാസ്‌വേഡ് ചിലപ്പോള്‍ മറന്നു പോയിട്ടുണ്ടാകും.

Advertisement

നിങ്ങളുടെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ കമ്പ്യൂട്ടറിനു പോലും വയര്‍ലെസ് പാസ്‌വേഡ് കണ്ടു പിടിക്കാന്‍ സാധിക്കില്ല. എന്നാല്‍ പാസ്‌വേഡ് കണ്ടു പിടിക്കാന്‍ പല വ്യത്യസ്ഥമായ ഓപ്ഷനുകള്‍ ഉണ്ട്. നിങ്ങളുടെ റൂട്ടര്‍ പുന: സജ്ജമാക്കി ആദ്യം മുതലേ ആരംഭിക്കാനും കഴിയും.

Advertisement

എങ്ങനെ വിന്‍ഡോസിലെ വൈഫൈ പാസ്‌വേഡ് കണ്ടു പിടിക്കാം എന്നു നോക്കാം...

നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ തുറക്കുക

വിന്‍ഡോസ് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് പാസ്‌വേഡുകള്‍ സംരഭിക്കുന്നു. നിങ്ങള്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ കാണാനായി നിങ്ങളുടെ സിസ്റ്റം ട്രേയിലുളള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ റൈറ്റ് -ക്ലിക്ക് ചെയ്ത് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ തുറക്കുക.

അതിനു ശേഷം ' ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഷെയറിങ്ങ് സെന്റര്‍' എന്നത് തിരഞ്ഞെടുക്കുക. ഇനി ഇടതു വശത്തു കാണുന്ന 'Change adapter settings' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 

വയര്‍ലെസ് അഡാപ്ടറില്‍ റൈറ്റ്-ക്ലിക്ക് ചെയ്യുക

ഇത് വൈ-ഫൈ അല്ലെങ്കില്‍ നിര്‍മ്മാതാവിന്റെ പേര് ചേര്‍ത്തിരിക്കും. ആ മെനുവില്‍ നിന്നും സ്റ്റാറ്റസ് എന്നത് തിരഞ്ഞെടുക്കുക.

കണക്ഷന്‍ പ്രോപപ്പര്‍ട്ടി വിന്‍ഡോ കുറക്കുക

ഇനി കണക്ഷന്‍ പ്രോപ്പര്‍ട്ടി വിന്‍ഡോ തുറക്കുക. അതില്‍ വയര്‍ലെസ് പ്രോപ്പര്‍ട്ടീസ് ക്ലിക്ക് ചെയ്യുക, അതിനു ശേഷം സെക്യൂരിറ്റി ടാബും.

പ്രതീകങ്ങള്‍ (അക്ഷരങ്ങള്‍) വെളിപ്പെടുത്തുക

'Show Characters' ചെക്ക് ചെയ്യുക. അതില്‍ വയര്‍ലെസ് പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് കാണാം. ഇവിടെ നിങ്ങള്‍ക്ക് പ്രതീകങ്ങള്‍ വെളിപ്പെടുത്താന്‍ ഓപ്ഷന്‍ ഇല്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക.

വയര്‍ലെസ്‌കീവ്യൂ (WirelessKeyView') ഡൗണ്‍ലോഡ് ചെയ്യുക

ഇത് നിര്‍സോഫ്റ്റില്‍ നിന്നും ലഭിക്കുന്ന ഫ്രീവയര്‍ പ്രോഗ്രാമാണ് വയര്‍ലെസ്‌കീവ്യൂ. ഇത് നിങ്ങളുടെ വിന്‍ഡോസിനെ സ്‌കാന്‍ ചെയ്യുകയും അതില്‍ നിങ്ങള്‍ സേവ് ചെയ്തിരിക്കുന്ന വയര്‍ലെസ് കീകളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

പ്രോഗ്രാം റണ്‍ ചെയ്യിക്കുക

വലര്‍ലെസ്‌കീവ്യൂ പ്രോഗ്രാം തുറന്ന് ആപ്ലിക്കേഷന്‍ റണ്‍ ചെയ്യിക്കുക. അങ്ങനെ വയര്‍ലെസ്‌കീവ്യൂ വിന്‍ഡോ തുറക്കുന്നതാണ്.

നിങ്ങളുടെ പാസ്‌വേഡ് കണ്ടെത്തുക

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ നെറ്റ്‌വര്‍ക്ക് പേരുകളും ഇടതു ഭാഗത്തായി കാണുന്നതാണ്. ഇതില്‍ നിങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന കീ കണ്ടെത്തുക. അതിനു ശേഷം കീ (Ascii) കോളം നോക്കുക. ഇത് ആ നെറ്റ്‌വര്‍ക്കിന്റെ വയര്‍ലെസ് പാസ്‌വേഡാണ്.

Best Mobiles in India

English Summary

If you need to retrieve your wireless password, you have a couple of different options, or you can reset your router and start from scratch