ഫോണിലെ ആപ്പുകൾ പെട്ടെന്ന് നിന്ന് പോകുന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം?


കാര്യമായി യുട്യൂബിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടന്നാണ് 'Unfortunately youtube has stopped' എന്നൊരു നോട്ടിഫിക്കേഷൻ വരുന്നത്. അല്ലെങ്കിൽ ഫോൺ ചെയ്യാൻ എടുക്കുകയായിരുന്നു പേട്ടനാണ് 'Unfortunately com.android.phone has stopped' എന്ന നോട്ടിഫിക്കേഷൻ നിങ്ങൾക് ലഭിക്കുന്നത്. ചിലപ്പോൾ വീണ്ടും തുറന്നാൽ പ്രവർത്തിക്കും. മറ്റു ചില സമയങ്ങളിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടി വരും ഈ പ്രശ്നം പരിഹരിക്കാൻ. വേറെ ചില അവസരങ്ങളിൽ എന്ത് ചെയ്താലും തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല.

Advertisement


ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന സമയത്ത് നമ്മളിൽ മിക്കവാറും എല്ലാവരും തന്നെ ഒരിക്കലെങ്കിലും ഈ ഒരു നോട്ടിഫിക്കേഷന് മുമ്പിൽ വന്നിട്ടുണ്ടാകും. ചില ഫോണുകളിൽ, ചില ആപ്പുകളിൽ ഈ പ്രശ്നം നിരന്തരമായി തുടരുകയും ചെയ്യും. ഇത് നിർത്തലാക്കാൻ എന്താണ് ഒരു പരിഹാരം എന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ടതില്ല. പരിഹാരം ഇവിടെയുണ്ട്.

Advertisement

ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുക

ഒരുവിധം പ്രശ്നങ്ങൾ എല്ലാം തന്നെ ഇതിലൂടെ പരിഹരിക്കപ്പെടും. ഇതിനായി ചെയ്യേണ്ടത്:

ആദ്യം, നിങ്ങളുടെഫോണിലെ സെറ്റിങ്സിൽ പോകുക.

അപ്ലിക്കേഷനുകൾ> അപ്ലിക്കേഷൻ മാനേജർ എന്നതിലേക്ക് പോകുക.

All Tab കണ്ടെത്തുന്നതുവരെ ഇടതുവശത്ത് സ്വൈപ്പുചെയ്യുക.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അപ്ലിക്കേഷനിൽ താഴേക്ക് സ്ക്രോൾ ചെയ്ത് അതിൽ ടാപ്പുചെയ്യുക.

ഇവിടെ നിങ്ങൾക്ക് വ്യക്തമായ ഡാറ്റയും ക്യാഷെയും ക്ലിയർ ചെയ്യാനുള്ള ഓപ്ഷനുകൾ കാണാം.

ഇതിൽ ക്ലിയർ കഷേ മാത്രം ആദ്യം പരീക്ഷിക്കുക. അത് വിജയകരമായില്ലെങ്കിൽ ക്ലിയർ ഡാറ്റ കൂടി ക്ലിക്ക് ചെയ്യുക.

 

മെമ്മറി കാർഡ് പരിശോധിക്കുക

അതെ, മെമ്മറി കാർഡും ഇവിടെ ചിലപ്പോഴെങ്കിലും ഒരു വില്ലനായി എത്താറുണ്ട്. നമ്മുടെ മെമ്മറി കാർഡ് കേടായത് ആണെങ്കിൽ അത് തീർച്ചയായും ആപ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. കാരണം പല ആപ്പുകൾക്കും മെമ്മറി കാർഡിന് മേൽ റീട്ടെൻ ആക്സസ് ആവശ്യമായി വരാറുണ്ട്. ഈ അവസരത്തിൽ മെമ്മറി കാർഡ് കൂടെ ഒന്ന് പ്രവർത്തിക്കുന്നതാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക

ബിൽറ്റ് ഇൻ അല്ലാത്ത ആപ്പുകൾ ആണെങ്കിൽ നിങ്ങൾക്ക് അവയെ തീർത്തും ഫോണിൽ നിന്നും ഒഴിവാക്കി അവയുടെ എല്ലാ ഡാറ്റയും ഫയലുകളും മാറ്റി പുതിയതായി വീണ്ടും ഇൻസ്റ്റാൾ ചെയ്തു നോക്കാം. ഒരുപക്ഷെ ഈ എറർ പരിഹരിക്കുന്നതിന് ഇത് സഹായകമാകും.

ഫോൺ റീസ്റ്റാർട്ട് ചെയ്യുക

ഇത് ഞാൻ നേരത്തെ മുകളിൽ സൂചിപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ ആപ്പ് പ്രവർത്തിക്കാതെ ഇത്തരം ഒരു നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് മുകളിൽ പറഞ്ഞ ക്ലിയർ ഡാറ്റ, ക്ലിയർ കഷേ, ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപെടുകയാണെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും ആപ്പ് പ്രവർത്തിപ്പിച്ചു നോക്കുക. ഇനി ഇതും ഫലം തരുന്നില്ലെങ്കിൽ പിന്നെ ഒരു ഓപ്ഷൻ മാത്രമേ ഇനിയുള്ളൂ. ഫോൺ റീസെറ്റ് ചെയ്യുക.

Best Mobiles in India

English Summary

How to fix 'Unfortunately App has Stopped' Errors.