എവിടെ നിന്നും സൗജന്യമായി വൈഫൈ നേടാം ഈ മാര്‍ഗ്ഗത്തിലൂടെ..!


ഇന്ന് എവിടേയും സൗജന്യ വൈഫൈ ലഭ്യമാണ്. എന്നാല്‍ പൊതു സ്ഥലത്തുളള സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതു സ്ഥലങ്ങളില്‍ സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകള്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതു കൊണ്ടു തന്നെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് ആളുകള്‍ കരുതുന്നു.

Advertisement

പേഴ്‌സണല്‍ വൈഫൈ ആണെങ്കിലും പബ്ലിക് വൈഫൈ ആണെങ്കിലും സുരക്ഷിതമല്ലെന്നാണ് ആന്റി വൈറസ് കമ്പനിയായ നോര്‍ട്ടന്റിന്റെ അഭിപ്രായം. സുരക്ഷിതമല്ലാത്ത വൈഫൈ വഴി ഇന്റര്‍നെറ്റ് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ മുഴുവന്‍ ഡേറ്റയും ചോര്‍ത്തുന്നുണ്ടെന്നാണ് നോര്‍ടന്‍ പയുന്നത്.

Advertisement

സൗജന്യ വൈഫൈ സുരക്ഷിതമായി ഉപയോഗിക്കാന്‍ ഇവിടെ കുറച്ചു ടിപ്‌സുകള്‍ കൊടുക്കുകയാണ്.

സ്‌കാനര്‍ ഉപയോഗിക്കുക

ഒരു വൈഫൈ കണക്ഷന്‍ സുരക്ഷിതമാണോ അല്ലയോ എന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ തന്നെ നിങ്ങളെ അറിയിക്കും. അതിനായി Settings> Wi-Fi> Open എന്നതിലേക്കു പോയി, കണക്ഷന്‍ Unsecured> Connect ആണോ എന്നു നോക്കുക, അതിനു ശേഷം കണക്ട് ചെയ്യുക. പൊതു സ്ഥലത്തെ വൈഫൈ ഉപയോഗിക്കുമ്പോള്‍ സ്‌കാനര്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

ഫേസ്ബുക്കിലെ 'Find WiFi' ഉപയോഗിക്കുക

ഇവിടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഫോണില്‍ ഫേസ്ബുക്ക് ആപ്പ് തുറന്ന് 'More tab' എന്നതില്‍ ടാപ്പ് ചെയ്തതിനു ശേഷം 'Find WiFi' തുറക്കുക. പൊതു സ്ഥലങ്ങളിലെ സൗജന്യ വൈഫൈ എവിടെയൊക്കെ ഉണ്ടെന്ന് ഈ സവിശേഷത നിങ്ങളെ അറിയിക്കും. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് അവ ഉപയോഗിക്കാം.

ലൈബ്രറി ഉപയോഗിക്കുക

നിങ്ങള്‍ ഒരു ലൈബ്രറിയിലോ അല്ലെങ്കില്‍ ലൈബ്രറിയുടെ സമീപത്തോ ആണെങ്കില്‍ അവിടുത്തെ ഫ്രീ വൈഫൈ ഉപയോഗിക്കാം. ചിലപ്പോള്‍ എല്ലാവര്‍ക്കും കാണുന്നതിനും ഉപയോഗിക്കുന്നതിനുമായി വൈഫൈ പാസ്‌വേഡ് അവിടെ എഴുതി വച്ചിരിക്കും.

കേബിള്‍ സബ്‌സ്‌ക്രിപ്ഷന്‍ പരിശോധിക്കുക

ചില വലിയ കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ സൗജന്യ വൈഫൈ ആക്‌സസ് നല്‍കുന്നു. നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷനില്‍ ഡേറ്റ ആക്‌സസ് ഉണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വ്വീസില്‍ വിളിക്കാവുന്നതാണ്.

Instabridge ആപ്പ്

ശലക്ഷക്കണക്കിന് നെറ്റ്‌വര്‍ക്കുകളുടെ ഒരു സമാഹാരമാണ് Instabridge ആപ്പ്. ഇതില്‍ വളരെ സുരക്ഷിതമായ കണക്ഷന്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.

WeFi ആപ്പ്

WeFi എന്ന മികച്ച ആപ്പ് നിങ്ങള്‍ക്ക് സൗജന്യ വൈഫൈ നല്‍കുന്നു. ഇത് ഓട്ടോമാറ്റിക് ആയി കണക്ട് ചെയ്യുന്ന ഒരു വലിയ ആപ്ലിക്കേഷനാണ്. ഇത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സംയുക്ത സ്‌ത്രോതസ്സുകളെ അടിസ്ഥാനമാക്കിയുളളതാണ്. ഏഴു മില്ല്യന്‍ ഡൗണ്‍ലോഡുകളും അതിലേറെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുമാണുളളത്. നിങ്ങള്‍ എവിടിരുന്നാലും കവറേജ് ഉണ്ടെന്നുളള കാര്യത്തിന് ഉറപ്പാണ്.

സൈബർ ഹാക്കിങ് വഴി ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായാൽ ആർക്കാണ് ഉത്തരവാദിത്തം?

Best Mobiles in India

English Summary

How to get free Wi-Fi anywhere