സൂപ്പര്‍ മാരിയോ നിങ്ങളുടെ ഗൂഗിള്‍ മാപ്‌സില്‍ എങ്ങനെ നേടാം?


പല വീഡിയോ ഗെയിമുകളിലും കാണപ്പെടുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് മാരിയോ. പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ നിന്‍ടെന്‌റോയിലെ ഡിസൈനര്‍ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകല്‍പന ചെയ്തത്.

കൂണ്‍ രാജ്യത്തെ ഒരു ഇറ്റാലിയന്‍ പ്ലംബര്‍ ആണ് മാരിയോ. പ്രിന്‍സസ് പീച്ചിനെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.

ഇപ്പോള്‍ ഈ ഗെയിം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് എത്തിയിരിക്കുന്നു. ഗൂഗിള്‍ മാപ്‌സിലൂടെയാണ് നിങ്ങള്‍ക്ക് ഈ ഗെയിം എത്തുന്നത്. നാഷണല്‍ മാരിയോ ദിനം മാര്‍ച്ച് 10നാണ്. നിങ്ങളുടെ മാപ്പുകള്‍ കൂടുതല്‍ രസകരമാക്കാന്‍ പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്‌സ്.

ഗെയിമിംഗ് ജയിന്റ് നിന്‍ടെന്‍ഡോയും ഗൂഗിളും ചേര്‍ന്ന് ഗൂഗിള്‍ മാപ്പിലേക്ക് മാരിയോനെ എത്തിക്കുകയാണ്. ഐഒഎസ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സവിശേഷത നിങ്ങള്‍ക്കു ലഭിക്കും.

ഗൂഗിള്‍ മാപ്‌സില്‍ എങ്ങനെ മാരിയോ നേടാം?

സ്‌റ്റെപ്പ് 1: നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്‌സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വേര്‍ഷനായ 9.72.2 ഉണ്ടായിരിക്കണം.

സ്‌റ്റെപ്പ് 2: ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ അടുത്തതായി അത് തുറക്കുക.

സ്‌റ്റെപ്പ് 3: ആപ്ലിക്കേഷന്‍ തുറന്ന ശേഷം നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന ലൊക്കേഷന്‍ തിരയുക.

സ്‌റ്റെപ്പ് 4: മികച്ച റൂട്ട് കാണിച്ചു തുടങ്ങിയാല്‍ ഒരു ചോദ്യ ചിഹ്നം '?' കാണും.

സ്‌റ്റെപ്പ് 5: ഇനി ചോദ്യചിഹ്ന ഐക്കണില്‍ ടാപ്പ് ചെയ്യുക, അപ്പോള്‍ ഒരു പോപ്പ് അപ്പ് മെനു പ്രത്യക്ഷപ്പെടും. അവിടെ നാവിഗേഷന്‍ ആരംഭിക്കുന്നതിന് 'Let's A-Go' or No Thanks എന്ന ഓപ്ഷന്‍ കാണും.

സ്‌റ്റെപ്പ് 6: ഗൂഗിള്‍ മാപ്‌സില്‍ മാരിയോ ആക്ടിവേറ്റ് ചെയ്യാനായി 'Lets A-Go' എന്നതില്‍ ടാപ്പ് ചെയ്യുക.

സ്‌റ്റെപ്പ് 7: ഇപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ മാപ്‌സിലൂടെ നീങ്ങുമ്പോള്‍ ഒരു ചെറിയ മാരിയോ കാര്‍ട്ട് ഐക്കണ്‍ നിങ്ങള്‍ക്കൊപ്പം വരും.

അല്‍കാടെല്ലിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India
Read More About: google maps how to tips and tricks

Have a great day!
Read more...

English Summary

Mario is probably one of the most iconic and loved video game character. Now this game has made its way to your smartphone as well.