എല്ലാവരില്‍ നിന്നും മെസഞ്ചര്‍ സ്റ്റോറികള്‍ എങ്ങനെ മറയ്ക്കാം?


ഇപ്പോള്‍ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്‌ക്കെല്ലാം 'സ്‌റ്റോറീസ്' എന്ന സവിശേഷതയുണ്ട്. സ്‌നാപ്ചാറ്റും ഇപ്പോള്‍ ട്രണ്ടായി എല്ലായിടത്തും കാണാം. എന്നാല്‍ മെസഞ്ചറില്‍ എത്തിയിരിക്കുന്ന ഈ സവിശേഷതയുടെ പേരാണ് 'My Day'.

Advertisement

2017നു മുന്‍പ് ഫേസ്ബുക്കില്‍ ഇതിനെ പറഞ്ഞിരുന്നത് 'Messenger day' എന്നായിരുന്നു. മറ്റുളള സ്‌റ്റോറികളെ പോലെ ഇതിലും 24 മണിക്കൂറിനു ശേഷം അപ്രത്യക്ഷമാകും. മെസഞ്ചര്‍ സ്റ്റോറീസില്‍ ഫോട്ടോകള്‍, വീഡിയോകള്‍, വാചകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

Advertisement

മെസഞ്ചറില്‍ സ്റ്റോറികള്‍ ചേര്‍ക്കാന്‍ വളരെ എളുപ്പമാണ്, അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം മെസഞ്ചര്‍ ആപ്പ് തുറക്കുക.

2. ശേഷം ഹോം ഐക്കണില്‍ ടാപ്പ് ചെയ്യുക.

3. മുകളില്‍ ഇടതു വശത്തായി 'Add to story' എന്ന ഓപ്ഷന്‍ കാണാം.

4. ഇനി നിങ്ങള്‍ ഫോട്ടോ, വീഡിയോ അല്ലെങ്കില്‍ ടെക്‌സ്റ്റ് സൃഷ്ടിച്ചതിനു ശേഷം, ചുവടെ വലതു വശത്തു കാണുന്ന 'arrow' യില്‍ ടാപ്പ് ചെയ്യുക.

5. നിങ്ങളുടെ സ്റ്റോറിയിലേക്ക് ചേര്‍ക്കുന്നതിനായി, സ്‌റ്റോറിയുടെ അടുത്തായി ടാപ്പ് ചെയ്യുക.

6. ഒരു സന്ദേശത്തിന്റെ രൂപത്തില്‍ നിര്‍ദ്ദിഷ്ട ആളുകളിലേക്ക് ഇത് അയക്കുന്നതിനായി ഇവിടെ നിങ്ങള്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. തുടര്‍ന്ന് 'Send' എന്നതില്‍ ടാപ്പ് ചെയ്യുക.

Advertisement

ഒരിക്കല്‍ നിങ്ങള്‍ അയച്ച സ്‌റ്റോറി ഡിലീറ്റ് ചെയ്യുന്നതിനുളള മാര്‍ഗ്ഗവും ഇവിടെ ഉണ്ട്. അതിനായി ആദ്യം നിങ്ങള്‍ ഹോം സ്‌ക്രീനിലേക്കു പോകുക. അതിനു ശേഷം മുകളില്‍ നിങ്ങളുടെ സ്‌റ്റോറിയില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തതിനു ശേഷം, താഴെ വലതു വശത്തു കാണുന്ന മൂന്ന് ഡോട്ട് ഐക്കണിലും ക്ലിക്ക് ചെയ്യുക. അതിനു ശേഷം 'Delete' ല്‍ ടാപ്പ് ചെയ്യുക.

മെസഞ്ചറിന്റെ മൈ ഡാഡ് എന്ന ഫീച്ചര്‍റിലൂടെ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാം. സമീപകാലത്ത് ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ നടത്തിയ മാറ്റമാണ് മൈ ഡേ എന്ന ഫീച്ചര്‍. നിങ്ങള്‍ എടുക്കുന്ന വീഡിയോകളും ഫോട്ടോകളും 'മൈ ഡേ' യില്‍ എപ്പോള്‍ വേണമെങ്കിലും ഷെയര്‍ ചെയ്യാവുന്നതാണ്.

Advertisement

എന്നാല്‍ നിങ്ങള്‍ ഉണ്ടാക്കിയ ഫോട്ടോകളും വീഡിയോകളും മൈ ഡേയില്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവിടെ പോപ് അപ്പ് ചെയ്യുന്ന ബോക്‌സില്‍ അണ്‍ചെക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഇതിന് പരിഹാരം തേടുകയാണെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ഫേസ്ബുക്കില്‍ സ്‌റ്റോറുകള്‍ മറയ്ക്കുന്നതിനായി നേരിട്ട് ഒരു ഓപ്ഷനും ഇല്ല എന്നു നിങ്ങള്‍ അറിഞ്ഞിരിക്കുക. ഈ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ മാത്രമേ അവ മറയ്ക്കാന്‍ സാധിക്കൂ. അങ്ങനെ ചെയ്താല്‍ ഫേസ്ബുക്കിലെ ആര്‍ക്കും തന്നെ അത് കാണാന്‍ കഴിയില്ല.

. മെസഞ്ചറിന്റെ മുകളില്‍ വലതു കോണില്‍ കാണുന്ന പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

Advertisement

. അതിനു ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'Story' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

. തുടര്‍ന്ന് 'Custom' ക്ലിക്ക് ചെയ്ത് 'Change' ല്‍ ടാപ്പ് ചെയ്യുക.

. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ മെസഞ്ചര്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പ്രദര്‍ശിപ്പിക്കും.

. അവിടെ ഒരു കോണ്‍ടാക്റ്റും തിരഞ്ഞെടുത്തിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

. ഇനി ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

. ഇത്രയും ചെയ്തു കഴിയുമ്പോള്‍ 'Nobody will be able to see your Day' എന്ന സന്ദേശം നിങ്ങള്‍ക്കു കാണാം. അവിടെ നിങ്ങള്‍ക്കു നല്‍കിയ രണ്ട് ഓപ്ഷനില്‍ നിന്നും 'OK' തിരഞ്ഞെടുക്കുക.

Advertisement

ഗൂഗിൾ വഴി ഈ 22കാരൻ സ്വന്തമാക്കിയത് 1.2 കോടി! ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങുന്നു..!

Best Mobiles in India

English Summary

Snapchat, Instagram, WhatsApp and Facebook all have stories now, the trend that started with Snapchat has spread and is present everywhere now. The feature is also present in Messenger and is called “My Day.”