ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ മറയ്ക്കാം?


നിങ്ങളുടെ പേഴ്‌സണല്‍ മെസേജുകള്‍ മറ്റുളളവര്‍ വായിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ? പലര്‍ക്കും അത് ഇഷ്ടമുണ്ടാകില്ല. ചിലപ്പോള്‍ നിങ്ങള്‍ വായിക്കുന്നതിനു മുന്‍പായിരിക്കും നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ ഫോണ്‍ വാങ്ങിക്കൊണ്ടു പോകുന്നത്. അങ്ങനെ നിങ്ങളുടെ വ്യക്തിഗത സന്ദേശങ്ങള്‍ മറ്റുളളവരുമായി അവര്‍ ചര്‍ച്ച ചെയ്‌തേക്കാം.

Advertisement

കുട്ടികളുടെ ഫോണുകള്‍ നിങ്ങള്‍ക്ക് എങ്ങനെ നിയന്ത്രിക്കാം!

നിങ്ങളുടെ ടെക്‌സ്റ്റ് മെസേജുകള്‍ എങ്ങനെ മറയ്ക്കാം എന്നുളളതിന് ഒരു ലളിതമായ ടിപ്‌സ് ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തില്‍ നല്‍കുന്നുണ്ട്...

Advertisement

ഈ ട്രിക്‌സിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക..

'Vault-Hide SMS, Pics & Vedio' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും അവരുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റുളളവരില്‍ നിന്നും മെസേജുകള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനായി നിങ്ങള്‍ 'Vault-Hide SMS, Pics & Vedio' എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആദ്യം ഡൗണ്‍ലോഡ് ചെയ്യുക.

വോഡാഫോണ്‍ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകള്‍ അവതരിപ്പിച്ചു!

 

 

ആന്‍ഡ്രോയിഡ് ഡിവൈസില്‍ ആപ്പ് ലോഞ്ച് ചെയ്യുക

ഇനി നിങ്ങള്‍ ഡൗണ്‍ലെഡ് ചെയ്ത് ആപ്പ് തുറക്കുക, അതിനു ശേഷം 'Start' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം സെക്യൂരിറ്റി പിന്‍ എന്റര്‍ ചെയ്യുക, സ്ഥിരീകരിക്കാനായി 'OK' എന്നതില്‍ ടാപ്പ് ചെയ്യുക.

എസ്എംഎസ്/ കോണ്ടാക്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

അതിനു ശേഷം നിങ്ങള്‍ 'എസ്എംഎസ്/ കോണ്ടാക്ട് ഓപ്ഷനില്‍' ക്ലിക്ക് ചെയ്യുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു സ്‌ക്രീനില്‍ അദൃശ്യമായ എല്ലാ മെസേജുകളും കാണാം. ഇനി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ മറയ്ക്കാന്‍ സ്‌ക്രീനിന്റെ മുകളില്‍ വലതു കോണിലുളള '+' ഐക്കണ്‍ ടാപ്പു ചെയ്യുക.

രണ്ട് ഓപ്ഷനുകള്‍ കാണാം

'+' ഐക്കണില്‍ ടാപ്പ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ഇപ്പോള്‍ രണ്ട് ഓപ്ഷനുകള്‍ കാണാം. അതായത്, ആഡ് കോണ്ടാക്ട്, ഇംപോര്‍ട്ട് മെസേജസ് എന്നിങ്ങനെ. ടെക്‌സ്റ്റ് മെസേജുകള്‍ മറയ്ക്കുന്നതിന് 'ഇംപോര്‍ട്ട് മെസേജസ്' എന്നതില്‍ ടാപ്പു ചെയ്യുക.

ടെക്സ്റ്റ് മെസേജുകള്‍ മറയ്ക്കപ്പെടും

ഇംപോര്‍ട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തതിനു ശേഷം, നിങ്ങളുടെ ഫോണിലെ എല്ലാ ടെക്‌സ്റ്റ് മെസേജുകളും ഡിസ്‌പ്ലേ ആകും. ഇനി എസ്എംഎസിന്റെ മുന്നില്‍ കാണുന്ന ഹൈഡ് ചെയ്യാനുളള ചെക്ക്‌ബോക്‌സ് തിരഞ്ഞെടുത്ത് 'Import' എന്നതില്‍ ടാപ്പ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മെസേജുകള്‍ ഹൈഡ് ചെയ്തു. മറ്റൊരാള്‍ക്കും നിങ്ങളുടെ സന്ദേശങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഇനി സാധിക്കില്ല.

ആപ്പിളിന്റെ ഈ മോഡല്‍ ഫോണ്‍ നിര്‍ത്തിവച്ചേക്കാം!!

Best Mobiles in India

English Summary

Eveybody has distinctive motivations to hide text messages, call logs and contacts, however, one very common reason is that we have something mysterious on our phone and don't want others to know; whether its instant messages, contact numbers or dialog, got and missed call logs.