ആന്‍ഡ്രോയ്ഡില്‍ ജിപിഎസിന്റെ കൃത്യത എങ്ങനെ വര്‍ദ്ധിപ്പിക്കാം


ഗൂഗിള്‍ മാപ് പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനം സാധ്യമാക്കുന്നത് ഫോണിലെ ജിപിഎസ് സെന്‍സര്‍ ആണ്. മികച്ച സിഗ്‌നല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് കൃത്യതയോടെ പ്രവര്‍ത്തിക്കുകയുള്ളൂ. ഫോണില്‍ ജിപിഎസ് സിഗ്‌നല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

Advertisement

എന്താണ് ജിപിഎസ്?

ജിയോ പൊസിഷനിംഗ് സിസ്റ്റം എന്നതിന്റെ ചുരക്കപ്പേരാണ് ജിപിഎസ്. 1973-ല്‍ അമേരിക്കന്‍ പട്ടാളമാണ് ഇത് വികസിപ്പിച്ചെടുത്തത്. 1980-ഓടെ ഇത് പൊതുസമൂഹത്തിനും ലഭ്യമാക്കി. തുടക്കത്തില്‍ 24 കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇതിന്റെ എണ്ണം 31 ആണ്.

ഫോണിലെ ജിപിഎസ് ആന്റിന ഉപഗ്രഹവുമായി ബന്ധം സ്ഥാപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു ഡ്രൈവറിന്റെ സഹായത്തോടെ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൂന്ന് കാരണങ്ങളാല്‍ സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് സിഗ്നലില്‍ അപാകതകള്‍ വരാം.

1. നിലവിലെ സ്ഥലത്തെ ജിപിഎസ് ഉപഗ്രഹങ്ങള്‍

2. ജിപിഎസ് ആന്റിനയുടെ ഗുണമേന്മ

3. ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഡ്രൈവര്‍ പ്രവര്‍ത്തിക്കുന്ന വിധം

Advertisement
ഹൈ ആക്കുറസി മോഡിലേക്ക് മാറുക

മികച്ച സിഗ്നല്‍ ഉറപ്പാക്കുമ്പോള്‍ ബാറ്ററി കൂടുതലായി ഉപയോഗിക്കേണ്ടിവരും. അതുകൊണ്ട് ആവശ്യമില്ലെന്ന് കണ്ടാല്‍ ഉടന്‍ ഹൈ ആക്കുറസി മോഡ് ഓഫ് ചെയ്യുക.

സെറ്റിംഗ്‌സ് എടുത്ത് ലൊക്കേഷനില്‍ അമര്‍ത്തി ലൊക്കേഷന്‍ സര്‍വ്വീസ് ഓണ്‍ ആണെന്ന് ഉറപ്പാക്കുക. ലൊക്കേഷന് താഴെ മോഡ് കാണാം. ഇതില്‍ അമര്‍ത്തി ഹൈ ആക്കുറസി തിരഞ്ഞെടുക്കുക. ഈ മോഡില്‍ ഫോണ്‍ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ജിപിഎസിന് പുറമെ വൈ-ഫൈ, മൊബൈല്‍ ഡാറ്റ എന്നിവയും ഉപയോഗിക്കും. ബാറ്ററി കൂടുതലായി ഉപയോഗിച്ചാലും ലൊക്കേഷന്‍ കൃത്യമായി അറിയാന്‍ കഴിയും.

കോമ്പാസ്സ് ആപ്പ്

ഫോണിലെ വടക്കുനോക്കിയന്ത്രം (കോമ്പാസ്സ്) ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നിയാല്‍ സമയം കളയാതെ അത് പുന:ക്രമീകരിക്കുക. ഇതിന് സഹായിക്കുന്ന ആപ്പുകള്‍ ലഭ്യമാണ്. ചില ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഉണ്ടാകും. ഫോണില്‍ ആപ്പ് ഇല്ലാത്തവര്‍ കോമ്പാസ്സ് ഗാലക്‌സി പോലുള്ള ഏതെങ്കിലും ആപ്പിന്റെ സഹായം തേടുക.

ജിപിഎസ് സിഗ്നല്‍ ആക്ടീവ് ആക്കുക

ആപ്പുകളില്‍ നിന്ന് ആപ്പുകളിലേക്കുള്ള ചാട്ടത്തിനിടെ ബാറ്ററി ചാര്‍ജ് പിടിച്ചുനിര്‍ത്തുന്നതിനായി പലപ്പോഴും നമ്മള്‍ ജിപിഎസ് ഓഫ് ചെയ്യാറുണ്ട്. പോക്മാന്‍ ഗോ കളിക്കുന്നതിനിടെ മെസേജ് നോക്കേണ്ടി വന്നാല്‍ പലരും ജിപിഎസ് ഓഫാക്കും.

എല്ലായ്‌പ്പോഴും ജിപിഎസ് ഓണാക്കി വയ്ക്കുക. ഒരു ജിപിഎസ് ആപ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ ഇത് എളുപ്പമാകും. കണക്ടഡ് ജിപിഎസ് വിശ്വസിക്കാവുന്ന മികച്ച ആപ്പാണ്. ഇത്തരം ആപ്പുകളും ബാറ്ററി ചാര്‍ജിനെ ബാധിക്കുമെന്ന് ഓര്‍ക്കുക.

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

ജിപിഎസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തലപൊക്കിയാലുടന്‍ ഫോണിലെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജിപിഎസ് എസന്‍ഷ്യല്‍സിലെ പ്രധാന മെനുവില്‍ സാറ്റലൈറ്റില്‍ അമര്‍ത്തി ഫോണ്‍ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടോയെന്ന് നോക്കുക.

ഉപഗ്രഹങ്ങളൊന്നും പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍, ഏതെങ്കിലും ലോഹവസ്തുക്കള്‍ തടസ്സം ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കുക. ഫോണിന്റെ കവര്‍ ഉള്‍പ്പെടെയുള്ളവ പ്രശ്‌നമുണ്ടാക്കാം. അടുത്തതായി ജിപിഎസ് ഹാര്‍ഡ്‌വെയര്‍ പരിശോധിക്കുക. അതിലും പ്രശ്‌നമില്ലെങ്കില്‍ കുഴപ്പം സോഫ്റ്റ് വെയറിന്റേതായിരിക്കാം.

ജിപിഎസ് ഡാറ്റ റിഫ്രെഷ് ചെയ്യുക

പരിധിയില്‍ ഇല്ലാത്ത ചില ഉപഗ്രഹങ്ങളില്‍ നമ്മുടെ ഫോണ്‍ കുടുങ്ങിക്കിടക്കാറുണ്ട്. അനുയോജ്യമായ ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് ഡാറ്റ നീക്കം ചെയ്ത് വീണ്ടും ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കുക.

ജിപിഎസ് സ്റ്റാറ്റസ് & ടൂള്‍ബോക്‌സ് ആശ്രയിക്കാവുന്ന ഒരു ആപ്പാണ്. ഇതിന്റെ മെനുവില്‍ നിന്ന് മാനേജ് എ-ജിപിഎസ് സ്റ്റേറ്റ് എടുക്കുക. റീസെറ്റില്‍ അമര്‍ത്തുക. പൂര്‍ണ്ണമായും റീസെറ്റ് ആയിക്കഴിഞ്ഞാല്‍ വീണ്ടും എ-ജിപിഎസ് സ്റ്റേറ്റ് മെനുവിലേക്ക് പോയി ഡൗണ്‍ലോഡില്‍ അമര്‍ത്തുക. ഇതോടെ ജിപിഎസ് ഡാറ്റ റിഫ്രെഷ് ചെയ്യപ്പെടും.

എക്‌സ്റ്റേണല്‍ ജിപിഎസ് റീസവര്‍

ഫോണിലെ ജിപിഎസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എക്‌സ്റ്റേണല്‍ ജിപിഎസ് റിസീവര്‍ വാങ്ങുക. ഇത് ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഫോണിന്റെ ചാര്‍ജര്‍ മതി ഇതും ചാര്‍ജ് ചെയ്യാന്‍.

റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം; ഏതാണ് മികച്ചത്?

 


Best Mobiles in India

English Summary

How to improve GPS accuracy on Android