എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ശബ്ദം മികച്ചതാക്കാം?


ആൻഡ്രോയിഡ് ഫോണുകളെ സംബന്ധിച്ചെടുത്തോളം നമുക്ക് സാധ്യമാകുന്ന കസ്റ്റമൈസേഷൻ സാധ്യതകൾ അനവധിയാണ്. ഒരു ഫോൺ എന്ന നിലയിൽ നമുക്ക് ഏതൊക്കെ രീതിയിൽ അതിനെ മാറ്റാൻ സാധിക്കുമോ അങ്ങനെയെല്ലാം മാറ്റാനുള്ള സൗകര്യം ആൻഡ്രോയിഡ് ഫോണുകൾ വഴി നമുക്ക് സാധ്യമാകാറുണ്ട്. സോഫ്ട്‍വെയർ, ഒഎസ്, ഡ്രൈവറുകൾ, റൂട്ട് ചെയ്യൽ തുടങ്ങി പലതരത്തിലുള്ള സൗകര്യങ്ങൾ നമുക്ക് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യവുമാണ്.

Advertisement

ഇത്തരത്തിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഫോണിന്റെ ശബ്ദത്തിൽ വരുത്താൻ പറ്റുന്ന മാറ്റങ്ങൾ. നിലവിലുള്ള ഫോൺ ശബ്ദം വളരെ നേർത്തതും കുറവുമാണെങ്കിൽ ചില പരീക്ഷണങ്ങൾ വഴി അത് മെച്ചപ്പെടുത്താൻ സാധിക്കും. അത് എങ്ങനെയാണെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement

Ainur NERO മോഡ് ഈ നിരയിൽ ആൻഡിയോയിഡ് ഫോണുകളിൽ ശബ്ദം മികച്ചതാക്കുന്നതിനായി സഹായിക്കുന്ന ഒരു ഓപ്ഷൻ ആണ്. നിലവിലുള്ള മറ്റു ആൻഡ്രോയിഡ് ഓഡിയോ മോഡ് സൗകര്യങ്ങളെക്കാൾ ഏറെ മെച്ചങ്ങളോടെയാണ് ഈ മോഡ് എത്തുന്നത്. ഇത് നിങ്ങളുടെ നിലവിലുള്ള ആൻഡ്രോയിഡ് ഓഡിയോ API മൊത്തമായും ഫോണിൽ നിന്നും മാറ്റി ഒരു കസ്റ്റം ഓഡിയോ മോഡ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യും. അത് വഴി തീർത്തും വ്യത്യസ്തമായ ഒരു ഓഡിയോ അനുഭവം നിങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും.

സ്റ്റെപ്പ് 1

ഇതിനായി എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ഇത് ഫോണിൽ ആക്റ്റീവ് ചെയ്യുക എന്നെല്ലാം നോക്കാം. ഇതിനായി ആദ്യം Ainur NERO mod എന്ന ഫയൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക. (https://www.mediafire.com/?lea5bm5mj21g2i5).

സ്റ്റെപ്പ് 2

Advertisement

ശേഷം നിങ്ങളുടെ ഫോണിലെ ഒരു ഫോൾഡറിലേക്ക് ഇത് കോപ്പി ചെയ്യുക. ആ ഫോൽഡർ ഓർമയിൽ വെക്കുക.

സ്റ്റെപ്പ് 3

ഇനി നിങ്ങളുടെ ഫോണിൽ നിന്ന് TWRPയിലേക്ക് പോകുക. ഇത് ഇല്ലാത്തവർ ഈ സെറ്റിംഗ്സ് ചെയ്യാൻ നിൽക്കരുത്. കാരണം ഫോൺ റൂട്ട് ചെയ്ത് കസ്റ്റം റോം അല്ലെങ്കിൽ കസ്റ്റം സെറ്റിങ്ങ്സുകൾ എല്ലാം താനെ ഉപയോഗിക്കുന്ന അതിനെ കുറിച്ച് അറിയുന്ന ആളുകൾ മാത്രം ഇത് ചെയ്‌താൽ മതിയാകും. അല്ലാതെ സാധാരണ രീതിയിലുള്ള ഒരു ഓപ്ഷൻ അല്ല ഇത്.

സ്റ്റെപ്പ് 4

അങ്ങനെ TWRP റിക്കവറിയിലേക്ക് പോയി അവിടെ നിന്നും നിങ്ങൾ ഡൗൺലോഡ് ചെയ്ത മോഡ് ഉള്ള ഫയൽ ഫ്‌ളാഷ് ചെയ്യുക. കഴിഞ്ഞു. ഫോൺ ഓഫ് ആയി ഓൺ ആകുന്നതോടെ നിങ്ങളുടെ ഫോണിൽ പുതിയ മോഡ് ഉണ്ടാകും.

Advertisement


ഡോൾബി അറ്റ്മോസ് ഉപയോഗിക്കുന്ന വിധം

അടുത്തത് ഫോണിൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഈ ഫയൽ (https://drive.google.com/file/d/0B4XgiaYb6sSTcGZSQmxTT3M1Z0E/view) ഡൗൺലോഡ് ചെയ്യുക. ശേഷം മുകളിൽ പറഞ്ഞ പോലെ തന്നെ ഫയൽ TWRP വഴി ഇൻസ്റ്റാൾ ചെയ്യാം. എന്നിട്ട് ഉപയോഗിച്ചുതുടങ്ങാം.

അടിമുടി മാറ്റത്തോടെ മോട്ടോറോള; മോട്ടോ P30 ഗംഭീരം!

Best Mobiles in India

English Summary

How to Improve Your Android Voice Quality