വൈഫൈ സിഗ്നലുകൾ മെച്ചപ്പെടുത്താൻ ഏതൊരാൾക്കും എളുപ്പം ചെയ്യാവുന്ന 4 കാര്യങ്ങൾ


നമ്മൾ വൈഫൈ ഇപ്പോള്‍ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ സിഗ്നല്‍ എല്ലായിടത്തും ഒരേ പോലെ കിട്ടിയെന്നു വരില്ല. നല്ല കമ്പനിയുടെ മികച്ച റൂട്ടര്‍ ഉപയോഗിക്കുക, അവയുടെ സ്ഥാനം ക്രമീകരിക്കുക എന്നീ കാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. കൂടാതെ നിങ്ങളുടെ വൈഫൈ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം.

Advertisement

എന്തായാലും നിങ്ങളുടെ വൈഫൈ സിഗ്നല്‍ വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു അടിസ്ഥനപരമായ കാര്യങ്ങള്‍ ഇവിടെ പറയാം. ഏതൊരാൾക്കും എളുപ്പം പരീക്ഷിക്കാവുന്നതാണ് ഈ കാര്യങ്ങൾ.

Advertisement

1. റൗട്ടർ ആന്റിന പരിശോധിക്കുക എന്നതാണ് ഇവയിൽ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. കൂടുതല്‍ സിഗ്നല്‍ ആവശ്യമായി വന്നാല്‍ റൗട്ടറില്‍ ഡയറക്ഷണല്‍ ആന്റിന സ്ഥാപിക്കാന്‍ സാധിക്കും. ഇതില്‍ സിഗ്നല്‍ ഒരു പരിധിക്ക് പുറത്തേയ്ക്കു പോകാതിരിക്കാന്‍ ജാമറും ഉപയോഗിക്കാം.

2. വൈഫൈ സിഗ്നലിന് പരിധികള്‍ ഉണ്ട്. സിഗ്നലിന്റെ വ്യാപനത്തിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടായാല്‍ അത് സിഗ്നലിന്റെ ശക്തിയെ ബാധിക്കുന്നതാണ്. അതിനാല്‍ ഭിത്തിയുടെ അപ്പുറത്തിരിക്കുന്ന റൂട്ടറില്‍ നിന്നും വളരെ ശോഷിച്ച സിഗ്നല്‍ ലഭിക്കുന്നതാണ്. റൂട്ടര്‍ സ്ഥാപിക്കുമ്പോള്‍ എപ്പോഴും എല്ലായിടത്തും ഒരു പോലെ സിഗ്നല്‍ എത്തുന്ന സ്ഥലത്തായിരിക്കണം സ്ഥാപിക്കേണ്ടത്. റൂട്ടര്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സുരക്ഷാ ലോക്ക് വയ്ക്കാന്‍ പ്രത്യേകം ഓര്‍ക്കുക.

Advertisement

3. ഒരു വൈഫൈ റിപ്പീറ്റര്‍ വൈഫൈ സിഗ്നലിനെ വര്‍ദ്ധിപ്പിക്കുകയും മോശമായ ഭാഗങ്ങളില്‍ പോലും നല്ല സിഗ്നല്‍ എത്തിക്കുകയും ചെയ്യുന്നു. താഴത്തെ നിലയില്‍ റൂട്ടര്‍ വച്ചാല്‍ മുകളിലത്തെ നിലയില്‍ സിഗ്നല്‍ നന്നാക്കാന്‍ റിപ്പീറ്റര്‍ ഉപയോഗിക്കാം.

4. സെര്‍വ്വര്‍ ലോക്കിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ വൈഫൈ നെറ്റ് വര്‍ക്കിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. അതിനു ശേഷം നിങ്ങള്‍ നല്‍കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് മാത്രമേ പിന്നെ നിങ്ങളുടെ വൈഫൈ ഉപയോഗിക്കാന്‍ സാധിക്കൂ.

യൂട്യൂബ് വീഡിയോകള്‍ പശ്ചാത്തലത്തില്‍ എങ്ങനെ പ്ലേ ചെയ്യാം?

Best Mobiles in India

Advertisement

English Summary

How Increase Wifi Signals in Easy Steps.