എങ്ങനെ നിങ്ങളുടെ വൈഫൈ സ്പീഡ് കൂട്ടാം?


വൈഫൈ ഉപയോഗിക്കാത്തവരായി ഇന്ന് ആരും തന്നെ ഉണ്ടാവില്ല. നിത്യവും നമ്മുടെ ഓഫീസിലോ വീട്ടിലോ പൊതുയിടങ്ങളിലോ തുടങ്ങി എവിടെയും ഇപ്പോൾ വൈഫൈ നെറ്വർക്കുകൾ ലഭ്യവുമാണ്. എന്നാൽ ചിലപ്പോഴെങ്കിലും സിഗ്നലുകൾ ഉണ്ടായിട്ടും വേണ്ടത്ര കണക്ഷൻ കിട്ടാതെ നമ്മൾ ബുദ്ധിമുട്ടാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ നിങ്ങളുടെ ഫോണിലും മറ്റു വൈഫൈ സെറ്റിങ്ങ്സുകളിലും എല്ലാം തന്നെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. എങ്ങനെ വൈഫൈ വേഗത പരാമാവധി കൂട്ടാം എന്നിവയെ കുറിച്ചെല്ലാമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ആദ്യം വൈഫൈ ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്യുക

വൈഫൈ കണക്ഷൻ ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം ഫോണിൽ വൈഫൈ ഓഫ് ചെയ്യുക എന്നതാണ്. ശേഷം വഡഡണ്ടും ഓൺ ചെയ്തു പരിശോധിച്ച് നോക്കുക. അല്ലെങ്കിൽ ഇതേ മാർഗ്ഗങ്ങൾ റൂട്ടറിലും പരീക്ഷിക്കുക. പലപ്പോഴും ഇത് ഉപയോഗപ്പെടാറുണ്ട്. ഈ എളുപ്പമുള്ള മാർഗം വിജയകരമായിട്ടില്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു ബുദ്ധിമുട്ടുള്ള ഒരു മാർഗ്ഗമാണ് ഇനി താഴെ പറയാനാ പോകുന്നത്.

സ്റ്റെപ്പ് 1

192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ സിസ്റ്റം ഇരിക്കുന്ന ചില സ്ഥലങ്ങളില്‍ ഡീഫോള്‍ട്ട് ഗേറ്റ്‌വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആക്കാവുന്നതാണ്. ഇത് കണ്ടു പിടിക്കാവുന്ന ഏറ്റവും എളുപ്പവഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈ ഫൈ നെറ്റവര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം, സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം cmd എന്ന് ടൈപ്പ് ചെയ്യുക. അതിനു ശേഷം cmd.exe എന്ന് ലോഞ്ച് ചെയ്യുക.

സ്റ്റെപ്പ് 2

cdm ലെഡ് ആകുമ്പോള്‍ ചെറിയ ചതുരാകൃതിയിലുളള വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്താല്‍ വിന്‍ഡോയുടെ നീളം വര്‍ദ്ധിക്കുന്നതാണ്. വിന്‍ഡോയില്‍ കാണുന്ന ഡീഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് കുറിച്ചെടുക്കുന്നു.

സ്റ്റെപ്പ് 3

ഇനി ഡീഫോള്‍ട്ട് ഗേറ്റ്‌വേ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറിന്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ക്കു കാണുന്ന പോപ്-അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക. ഇത് തെറ്റായാണ് നല്‍കിയതെന്ന സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ വൈഫൈ റൗട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ സര്‍ച്ചില്‍ പോയി കമ്പനിയുടെ ഡീഫോള്‍ട്ടായ യൂസര്‍ നെയിമും പാസ്‌വേഡും കണ്ടെത്തുക.

സ്റ്റെപ്പ് 4

ലോഗിന്‍ സ്‌ക്രീന്‍ കടന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ് ഇന്റര്‍ഫേസ് കാണാവുന്നതാണ്. അവിടെ Wireless> Wireless settings എന്നതിലേയ്ക്ക് ചെല്ലുക. ഇവിടെ നിങ്ങള്‍ക്ക് Channel എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വന്‍സിയിലാണ് സിഗ്നല്‍ പ്രേക്ഷണം ചെയ്യേണ്ടതെന്ന് പറയുന്നതാണ്.

സ്റ്റെപ്പ് 6

ഏതു ചാനലാണ് നിങ്ങള്‍ക്ക് വ്യക്തമായ സിഗ്നല്‍ തരുന്നതെന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് Wi-Fi Analyzer ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് യോജിച്ച തടസ്സങ്ങളില്ലാത്ത ചാനല്‍ കണ്ടെത്തുക.

പഴയ ഫോണ്‍ വാങ്ങുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍!!


Have a great day!
Read more...

English Summary

How to Increase Your WiFi Speed in Simple Steps.