നിങ്ങളുടെ പിസിയിലും ആന്‍ഡ്രോയിഡ് ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാം...!


അതെ, തലക്കെട്ട് കണ്ട് അത്ഭുതം കൂറണ്ട. നിങ്ങള്‍ക്ക് പിസിയിലും ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. വെര്‍ച്ച്യുല്‍ബോക്‌സ് ഉപയോഗിച്ച് ലളിതമായ സ്‌റ്റെപുകളിലൂടെ ആന്‍ഡ്രോയിഡ് പിസിക്ക് അകത്താക്കാവുന്നതാണ്.

Advertisement

ആന്‍ഡ്രോയിഡ് ഒഎസ് പ്രവര്‍ത്തിപ്പിക്കുന്നത് വഴി ആന്‍ഡ്രോയിഡ് ആപുകളും, കൂടുതല്‍ മികച്ച ഗ്രാഫിക് പ്രകടനങ്ങളും നിങ്ങള്‍ക്ക് പിസിയില്‍ ഉറപ്പാക്കാന്‍ സാധിക്കും. ഇവിടെ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നാണ് പരിശോധിക്കുന്നത്. ഇതിനായി നിങ്ങള്‍ രണ്ട് കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.

Advertisement

1. വിഎം വെര്‍ച്ച്യുല്‍ബോക്‌സ്
2. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റിന്റേയോ ഏതെങ്കിലും പഴയ ആന്‍ഡ്രോയിഡ് പതിപ്പുകളുടേയോ ആന്‍ഡ്രോയിഡ് X86 ഇമേജ് ഫയല്‍.

1

നിങ്ങളുടെ പിസിയില്‍ വെര്‍ച്ച്യുല്‍ബോക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യുക.

2

വെര്‍ച്ച്യുല്‍ബോക്‌സ് തുറന്ന് New തിരഞ്ഞെടുക്കുക. ഡയലോഗ് ബോക്‌സില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള പേര് നല്‍കി താഴെ പറയുന്നവ തിരഞ്ഞെടുക്കുക.

i) Type : Linux
ii) Version : Other Linux
iii) select Next.

 

3

ഇനി നിങ്ങള്‍ക്ക് ഇഷ്ടമുളള മെമ്മറി സൈസ് നല്‍കുക.

ശ്രദ്ധിക്കുക: കിറ്റ്കാറ്റിന് കുറഞ്ഞത് 1 ജിബി മെമ്മറി ആവശ്യമുണ്ട്. തുടര്‍ന്ന് Next ക്ലിക്ക് ചെയ്യുക.

 

4

അടുത്ത ബോക്‌സില്‍ create a virtual hard drive എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് VDI അല്ലെങ്കില്‍ VHD തിരഞ്ഞെടുത്ത് വ്യര്‍ച്ച്യുല്‍ ഡ്രൈവ് സൃഷ്ടിക്കുക.
ശ്രദ്ധിക്കുക: ഇന്‍സ്റ്റലേഷന് കുറഞ്ഞത് 1 ജിബി ആവശ്യമാണ്.

5

തുടര്‍ന്ന് വ്യര്‍ച്ച്യുല്‍ ഡിവൈസില്‍ പോയി സെറ്റിങ്‌സ് തിരഞ്ഞെടുക്കുക, ഇവിടെ ഒരു ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടുന്നതാണ്.

ഇനി താഴെ പറയുന്നവ തിരഞ്ഞെടുക്കുക

i) Storage > Storage Tree > Empty.
ii) നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത Android 4.4 (KitKat) iso file തിരഞ്ഞെടുത്ത് Live Cd/Dvd ചെക്ക് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.

 

6

ഇനി വെര്‍ച്ച്യുല്‍ ഡിവൈസ് സ്റ്റാര്‍ട്ട് ചെയ്യുക. സ്‌ക്രീനില്‍ Install Android-x86 to hard disk എന്നത് തിരഞ്ഞെടുക്കുക.

7

അടുത്തതായി Create/Modify Partition എന്നത് തിരഞ്ഞെടുക്കുക.

8

തുടര്‍ന്ന് ഒരു പ്രൈമറി ബൂട്ടബള്‍ പാര്‍ട്ടിഷന്‍ സൃഷ്ടിച്ച് write എന്നത് തിരഞ്ഞെടുക്കുക. അവിടെ എഴുതിയ ശേഷം ക്വിറ്റ് തിരഞ്ഞെടുക്കുക.

9

sda1-ല്‍ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റാള്‍ ചെയ്യുക, തുടര്‍ന്ന് type എന്നത് ext3 തിരഞ്ഞെടുക്കുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് yes തിരഞ്ഞെടുക്കുക.

 

10

ഇന്‍സ്റ്റാളിങിന് ശേഷം വ്യര്‍ച്ച്യുല്‍ ബോക്‌സില്‍ നിന്ന് ലൈവ് ഐഎസ്ഒ നീക്കം ചെയ്യുക, എന്നിട്ട് റീബൂട്ട് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിലേക്ക് ബൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്.

Best Mobiles in India

English Summary

How to Install Android on Pc.