എങ്ങനെ ഗൂഗിൾ ക്യാമറ നിങ്ങളുടെ ഫോണിൽ കൊണ്ടുവരാം?


ഗൂഗിൾ അവതരിപ്പിച്ച പിക്സൽ 2 വിലെ ക്യാമറ ഏറെ ശ്രദ്ധിക്കപ്പെട്ട സ്മാർട്ഫോൺ ക്യാമറ ആയിരുന്നു. മികച്ച സവിശേഷതകളും സൗകര്യങ്ങളും കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഈ ക്യാമറ ഉപയോഗിക്കാൻ മാത്രമായി ഫോൺ വാങ്ങിയവർ വരെയുണ്ട്. പിക്സൽ ക്യാമറയിലെ പോർട്രൈറ്റ് മോഡ് ആയിരുന്നു ഏറെ ആളുകളെ അതിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ഇന്നിപ്പോൾ പല ഫോൺ മോഡലുകളിലും പോർട്രൈറ്റ് മോഡ് ക്യാമറ, ബൊക്കെ എഫ്ഫക്റ്റ് സൗകര്യം എന്നിവയെല്ലാം തന്നെ പല ഫോണുകളിൽ ഉണ്ടെങ്കിലും ഗൂഗിൾ ക്യാമറക്ക് ഇന്നും നിരവധി ആവശ്യക്കാരുണ്ട്.

Advertisement


അതിനാൽ തന്നെ ഗൂഗിൾ ക്യാമറ എങ്ങനെ നിങ്ങളുടെ ഫോണിൽ ലഭ്യമാക്കും എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നേരിട്ട് നിങ്ങളിൽ പലരുടെയും ഫോണുകളിൽ ഈ ഗൂഗിൾ ക്യാമറ പ്രവർത്തിക്കില്ല എന്നതിനാൽ ആദ്യം ചില കാര്യങ്ങൾ നിങ്ങളുടെ ഫോണിൽ ചെയ്യേണ്ടതുണ്ട്. അതെന്താണെന്ന് ചുവടെ വായിക്കാം.

ആദ്യം നിങ്ങളുടെ ഫോണിൽ ഇതിനായി ഗൂഗിൾ ക്യാമറ apk ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. XDA Developers ആണ് ഇതിന് പറ്റിയ ഏറ്റവും മികച്ച വെബ്സൈറ്റ്. ഈ ആൻഡ്രോയ്ഡ് കമ്മ്യൂണിറ്റി വെബ്സൈറ്റിൽ കയറി നിങ്ങളുടെ ഫോൺ മോഡലിന് അനുയോജ്യമായ ഗൂഗിൾ ക്യാമറ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ഫോണിലെ സെക്യൂരിറ്റി സെറ്റിങ്സിൽ 'Allow installation from unknown sources' ഓൺ ചെയ്യുക. ശേഷം ഈ ഡൗൺലോഡ് ചെയ്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

Advertisement

പക്ഷെ ഇവിടെയും ചില പ്രശ്നങ്ങളുണ്ട്. കാരണം ഗൂഗിൾ ക്യാമറ ആപ്പിൽ ഉള്ള പോർട്രൈറ്റ് മോഡ്, ബൊക്കെ എഫക്റ്റ് തുടങ്ങിയ ഒരുപിടി സൗകര്യങ്ങൾ ലഭ്യമാവാൻ ആവശ്യമായ ക്യാമറ 2 api നിങ്ങളുടെ ഫോണിൽ ഇല്ലാ എങ്കിൽ നിങ്ങൾക്ക് ഈ ഗൂഗിൾ ക്യാമറ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ വരുന്ന അവസരത്തിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ക്ലോസ് ആവും.

ഇത് മാറാൻ ക്യാമറ 2 api തന്നെ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. അത് ഒരു ആപ്പ് അല്ല, പകരം ഫോൺ റൂട്ട് ചെയ്ത് twrp പോലുള്ള റിക്കവറി വഴി ഫ്ലാഷ് ചെയ്യേണ്ട ഒന്നാണ്. അത് കാര്യങ്ങൾ കുറച്ചുകൂടെ സന്ഗീർണ്ണമാണ് എന്നതിനാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുകളിൽ പറഞ്ഞ XDA Developers വെബ്സൈറ്റിൽ കയറി നിങ്ങളുടെ ഫോൺ മോഡലിന് അനുയോജ്യമായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാവുന്നതാണ്.

Advertisement

മോട്ടോറോളയുടെ പുതിയ പി സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 15ന് എത്തും..!

Best Mobiles in India

Advertisement

English Summary

How to Install Google Camera on Your Android Phone.