വാട്ട്‌സാപ്പ് പേയ്‌മെന്റുകളിലേക്ക് എങ്ങനെ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാം?


വാട്ട്‌സാപ്പ് പേയ്‌മെന്റിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ? യുപിഐ അടിസ്ഥാനമാക്കിയുളള വാട്ട്‌സാപ്പ് പേയ്‌മെന്റ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അല്ലെങ്കില്‍ ഇന്ത്യന്‍ ഫോണ്‍ നമ്പര്‍ ഉളളവര്‍ക്കു മാത്രമാണ്.

പേറ്റിഎം, ഗൂഗിള്‍ തേസ് എന്നീ സേവനങ്ങള്‍ പോലെയാണ് വാട്ട്‌സാപ്പ് പേയ്‌മെന്റ് സംവിധാനവും. വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യാം.

വാട്ട്‌സാപ്പ് വഴി പണം അയക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം പേയ്‌മെന്റ് ഫീച്ചര്‍ സജീവമാക്കേണ്ടതുണ്ട്. അതിനു ശേഷം ഇതില്‍ ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ പേയ്‌മെന്റ് ബാങ്ക് ചേര്‍ക്കുകയും UPI PIN സജീവമാക്കുകയും വേണം. 5000 രൂപ വരെ ഒറ്റത്തവണ നിങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ ചെയ്യാം. UPI ID വഴിയും പണം അയക്കാനുളള സവിശേഷതയും വാട്ട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചു.

എങ്ങനെയാണ് വാട്ട്‌സാപ്പ് പേയ്‌മെന്റുകളിലേക്ക് നമ്മുടെ കോണ്‍ടാക്റ്റുകളെ ക്ഷണിക്കേണ്ടതെന്നും നോക്കാം.

#1. ആദ്യം നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിങ്ങളുടെ പേയ്‌മെന്റ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ എന്നും പേയ്‌മെന്റ് അക്കൗണ്ട് സജീകരിച്ചിട്ടുണ്ടോ എന്നും ഉറപ്പാക്കുക. (ആപ്പ് പേയ്‌മെന്റുകള്‍ ലഭിക്കാന്‍ നിങ്ങള്‍ക്ക് ഒരു ക്ഷണം അഭ്യര്‍ത്ഥിക്കാനും കഴിയും.)

#2. അടുത്തതായി നിങ്ങള്‍ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന ആപ്പ് കോണ്‍ടാക്റ്റുകളെ തുറക്കുക.

#3. അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്ത് 'Payment' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

#4. വാട്ട്‌സാപ്പ് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പ് (notify) പേജ് കാണിക്കും. ആളെ ക്ഷണിക്കാനായി Notify ബട്ടണില്‍ ടാപ്പ് ചെയ്യുക.

#5. സ്വീകര്‍ത്താവിന് നിങ്ങള്‍ പേയ്‌മെന്റ് അക്കൗണ്ട് സജ്ജമാക്കാന്‍ ആവശ്യപ്പെടുന്ന ഒരു അഭ്യര്‍ത്ഥന ഇപ്പോള്‍ കാണും. (ശ്രദ്ധിക്കുക: പണം ഒന്നും അയക്കാതെ തന്നെ അവര്‍ക്ക് പേയ്‌മെന്റ് ഫീച്ചര്‍ തല്‍ക്ഷണം പ്രാപ്തമാക്കും)

#6. സ്വീകര്‍ത്താവ് പേയ്‌മെന്റ് അക്കൗണ്ട് സജ്ജീകരിച്ചു കഴിഞ്ഞാല്‍, 'XYZ' വ്യക്തിക്ക് ഇപ്പോള്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ കഴിയും എന്ന് വാട്ട്‌സാപ്പ് അറിയിപ്പു നല്‍കും.

ഫേസ്ബുക്കിലും വാട്സാപ്പിലും അയച്ചവർ അറിയാതെ മെസ്സേജുകൾ വായിക്കാനിതാ ഒരു എളുപ്പമാർഗം

Most Read Articles
Best Mobiles in India
Read More About: apps whatsapp news how to

Have a great day!
Read more...

English Summary

How To Invite Contacts And Send Money With Whatsapp Payments