ഒരു ഫോട്ടോ ഏത് സ്ഥലത്തു നിന്നും എടുത്തതാണ് എന്ന് എങ്ങനെ മനസ്സിലാക്കാം?


സ്മാര്‍ട്ട്‌ഫോണിലുടെ നമുക്കിന്ന് പല കാര്യങ്ങളും ചെയ്യാം. ഇപ്പോള്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും അടിസ്ഥാന വിവരങ്ങളായ ഫോട്ടോ, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ, അപ്പേര്‍ച്ചര്‍, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ സൂക്ഷിച്ചിരിക്കുന്നു.

Advertisement

ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഓട്ടോമാറ്റിക്കായി ചിത്രങ്ങള്‍ ടാഗ് ചെയ്യുന്നു. നിങ്ങളുടെ പഴയ ഫോട്ടോ ഗ്യാലറിയിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ലൊക്കേനുകളെ കണ്ട് നിങ്ങള്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ടോ? ഒരു ചിത്രത്തിന്റെ കൃത്യമായ ലൊക്കേഷന്‍ തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.

Advertisement

എന്നാല്‍ ഇതിനൊരു എളുപ്പ മാര്‍ഗ്ഗമാണ് ഇന്ന് ഞാനിവിടെ നിങ്ങളുമായി പങ്കു വയ്ക്കാന്‍ പോകുന്നത്. അതായത് നിങ്ങളുടെ ഫോണില്‍ എടുത്ത ചിത്രത്തിന്റെ സ്ഥാനം ഇനി ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നിങ്ങള്‍ക്കു കണ്ടു പിടിക്കാം.

ഞാന്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുന്നതിനു മുന്‍പ് ആദ്യം കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്. അതായത് ലൊക്കേഷന്‍ ടാഗ് സേവ് ചെയ്യുന്നതിനു മുന്‍പ് 'Location tag' അല്ലെങ്കില്‍ 'GPS tag' എന്ന ഓപ്ഷന്‍ പ്രാപ്തമാക്കിയിരിക്കണം. കൂടാതെ ക്യാമറ ആപ്പിലും ജിപിഎസ് സവിശേഷത ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരിക്കണം.


ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

. ആദ്യം ക്യാമറ ആപ്പ് തുറക്കുക.

. അവിടെ നിന്നും ക്യാമറ ആപ്പിന്റെ 'സെറ്റിംഗ്‌സ്' എന്നതിലേക്കു പോകുക.

. ശേഷം ലൊക്കേഷന്‍ ടാഗ് അല്ലെങ്കില്‍ സേവ് ലൊക്കേഷന്‍ പ്രാപ്തമാക്കുക.

ഐഒഎസ് ഉപയോക്താക്കള്‍ക്ക്

. ആദ്യം സെറ്റിംഗ്‌സ് തുറന്ന് 'Privacy' എന്ന ഓപ്ഷനില്‍ പോകുക.

. 'Location Services' ടേണ്‍ ഓണ്‍ ചെയ്യുക.

. ഇനി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'Camera' ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

 

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍

1. ആദ്യം ഡീഫോള്‍ട്ട് ഗ്യാലറി ആപ്പ് തുറന്ന് ഇമേജ് തിരഞ്ഞെടുക്കുക.

2. ഇനി മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു തിരശ്ചീന ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക.

3. നിങ്ങള്‍ ഉപയോഗിക്കുന്ന ഗ്യാലറി ആപ്പിനെ അടിസ്ഥാനമാക്കി 'Info' അല്ലെങ്കില്‍ 'details' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

4. ഇവിടെ ചിത്രത്തിന്റെ വലുപ്പം, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ മുതലായ വിശദാശങ്ങളോടൊപ്പം ഇമേജിന്റെ സ്ഥാനവും കാണാം.

 

 

 

ഐഒഎസ് ഉപകരണങ്ങളില്‍

1. ആദ്യം 'Photos' ആപ്പ് ലോഞ്ച് ചെയ്യുക. ഇനി 'അല്‍ബംസ്' ടാബിലേക്കു പോകുക.

2. മാപ്പിലെ എല്ലാ ചിത്രങ്ങളും കണ്ടെത്താന്‍ 'Places' എന്നതില്‍ ടാപ്പ് ചെയ്യുക.

3. ക്യത്യമായ സ്ഥാനം അറിയുന്നതിന് ഏതെങ്കിലും ഒരു ഇമേജില്‍ ടാപ്പ് ചെയ്യുക.

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഒന്നാം നിരയിലേക്ക് ഉയർന്ന് കരുത്ത് തെളിയിച്ച് വൺപ്ലസ്!

Best Mobiles in India

English Summary

How to know the location of the photo taken using from our Mobile